Kerala

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസില്‍ വന്‍ അഴിച്ചുപണി. 161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി. ഭരണ മാറ്റത്തിന്റെ ഭാഗമായാണ് അഴിച്ചുപണി. അഴിച്ചുപണി വൈകുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. പിന്നാലെയാണ് നടപടി. ബൈജു പൗലോസ് ആലുവ ഡിവൈഎസ്പിയാകും.

പി എം മനോജ് നാദാപുരം ഡിവൈഎസ്പിയാകും. പി കെ മണി പയ്യന്നൂര്‍ ഡിവൈഎസ്പിയാകും. മൂസ വള്ളിക്കാടന്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും എന്‍ സുനില്‍കുമാര്‍ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമാകും.