കോഴിക്കോട്: പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി.കരള്‍ സംബന്ധമായ രോഗം മൂലം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കാമുകനായിരുന്ന ഷാരോണ്‍ രാജിനെ ഗ്രീഷ്മ കഷായത്തില്‍ മാരകമായ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണത്തെ കോടതിയും അഭിനന്ദിച്ചിരുന്നു.ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുക മാത്രമല്ല കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ കണ്ടെത്താനും അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു.
2022 ഒക്ടോബര്‍ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലര്‍ത്തിയ കഷായം ഗ്രീഷ്മ നല്‍കുകയായിരുന്നു. ഒക്ടോബര്‍ 25 ന് ചികിത്സയിലിരിക്കെ ഷാരോണ്‍ മരിച്ചു.















