മലപ്പുറം : കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പരിഗണിക്കുന്നില്ലെന്ന് വിമര്‍ശനം.കോണ്‍ഗ്രസ് മലപ്പുറം നിയോജക മണ്ഡലം യോഗത്തില്‍ ആണ് വിമര്‍ശനം. തെരഞ്ഞെടുപ്പിന് ശേഷം പല കാര്യങ്ങളിലും കൂടിക്കാഴ്ച നടത്തുന്നില്ല. ഇടനിലക്കാരില്ലാതെ കുഞ്ഞാലിക്കുട്ടിയെ ബന്ധപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണെന്നും നേതാക്കള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പ്രവര്‍ത്തകര്‍ക്കിടയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാപക ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എല്ലാക്കാലത്തും കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുസ്ലീം ലീഗ് നേതാവായ പി കെ കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ മാറി എന്നാണ് വിമര്‍ശനം.
മന്ത്രിയായ ശേഷം പി കെ കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണ പരിപാടി സംഘടിപ്പിച്ചപ്പോള്‍ അതിലേക്ക് കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചില്ല.മണ്ഡലത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന പരിപാടിയിലും കോണ്‍ഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ചില്ല.
പല ആളുകളോട് സംസാരിച്ച ശേഷമേ കുഞ്ഞാലിക്കുട്ടിയെ ഫോണില്‍ പോലും ലഭിക്കുന്നുള്ളൂവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരാതിയുണ്ട്.
















