കണ്ണൂര്‍: മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനമായ പത്ത് കോടിയുടെ ടിക്കറ്റ് വിറ്റത് കണ്ണൂരില്‍.കൊല്‍ക്കത്ത സ്വദേശി ഒ പി ഖാന്‍ എന്നയാളാണ് ടിക്കറ്റ് വിറ്റത്. പഴയ സ്റ്റാന്‍ഡ് പരിസരത്തെ ശ്രീ കാവേരി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
കൊല്‍ക്കത്ത സ്വദേശി ഒ പി ഖാന്‍ എന്നയാളാണ് ടിക്കറ്റ് വിറ്റത്.ഒ പി ഖാന്‍ ലോട്ടറി വില്‍ക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. കേരളത്തില്‍ എത്തിയിട്ട് 20 കൊല്ലം.
ആദ്യമായാണ് 10 കോടി സമ്മാനം കിട്ടിയ ടിക്കറ്റ് വിറ്റത്. 12 ദിവസം മുന്‍പാണ് ടിക്കറ്റ് ഏജന്‍സിയില്‍ നിന്ന് കൊണ്ടുപോയതെന്നും തോട്ടട ഭാഗത്ത് ആണ് ടിക്കറ്റ് വിറ്റതെന്നും ഖാന്‍ പറഞ്ഞു.
ഒന്നാം സമ്മാനമായ പത്ത് കോടി എം സി 57 68 96 എന്ന നമ്പറിനാണ്. ടിക്കറ്റ് എടുത്തത് എറണാകുളം ജില്ലയില്‍ നിന്ന്. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 5 ലക്ഷവും, നാലാം സമ്മാനം മൂന്ന് ലക്ഷവും വീതമാണ്. കൂടാതെ 5000, 1000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.















