പാലക്കാട്: സമൂഹ മാധ്യമങ്ങളിലൂടെ കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന നടത്തിയതിന് ഇരുപതോളം വനിതകള്‍ക്കെതിരെ കേസ്. ഗോപാലപുരം കെജിഎഫ് ലോട്ടറി ഏജന്‍സിയിലാണ് സംഭവം. കെജിഎഫ് ലോട്ടറി ഏജന്‍സിയില്‍ നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.
ഐടി കമ്പനിയുടെ കോള്‍ സെന്റര്‍ പോലെ സജ്ജീകരിച്ച മുറിയിലാണ് സമൂഹ മാധ്യമങ്ങളിലൂടെ ലോട്ടറി തട്ടിപ്പ്. ഇവിടെ നിന്നും 26 മൊബൈല്‍ ഫോണുകളും 7 ലക്ഷം രൂപയും പിടികൂടി. നിയമാനുസൃത ലോട്ടറി വില്‍പ്പനയുടെ പരിധി മറികടന്നാണ് ഇവിടെ ഇടപാടുകള്‍ നടന്നതെന്നാണ് കണ്ടെത്തല്‍.
ഇതിന്റെ തുടര്‍ച്ചയായായി കൊഴിഞ്ഞാമ്പാറയിലെ അനധികൃത ലോട്ടറി വില്‍പ്പന കേന്ദ്രത്തില്‍ പരിശോധന നടന്നു.ഇവിടെ ജോലി ചെയ്തു വന്ന 20 വനിതകളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത പൊലീസ് നോട്ടീസ് നല്‍കി വിട്ടയയ്‌ക്കുകയായിരുന്നു.
















