ഭോപ്പാല്‍: ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പത്രപ്രവര്‍ത്തകന് മധ്യപ്രദേശ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു
സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ച് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ പ്രദീപ് കുമാര്‍ യാദവിനാണ് ജാമ്യം നിഷേധിച്ചത്.
ആരോപണങ്ങളുടെ സ്വഭാവവും ഗൗരവവും കേസ് ഡയറിയില്‍ ലഭ്യമായ വിവരങ്ങളും കണക്കിലെടുക്കുമ്പോള്‍ പത്രപ്രവര്‍ത്തകന് അനുകൂലമായി നിയമം വിനിയോഗിക്കാന്‍ ആകുന്നില്ലെന്ന് കോടതി പറഞ്ഞു.
ജിഎസ്ടി ഉദ്യോഗസ്ഥയില്‍ നിന്ന് നിയമവിരുദ്ധമായി നേട്ടമുണ്ടാക്കാനുള്ള ശ്രമവും അതിനായുള്ള ഭീഷണിയും സൂചിപ്പിക്കുന്ന വാട്ട്സ്ആപ്പ് ചാറ്റുകള്‍ കേസ് ഡയറിയില്‍ അടങ്ങിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
















