ഭുവനേശ്വര്‍:കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി ഐ ബി) കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു.ആറ് ദിവസം നീണ്ടു നില്‍ക്കുന്ന മാധ്യമ പര്യടനത്തിനായുള്ള സംഘം ഒഡിഷയിലെത്തി. പി ഐ ബി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ ആതിര തമ്പി ഐ ഐ എസ്, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് നിഖിത എ എസ് എന്നിവര്‍ മാധ്യമ സംഘത്തെ അനുഗമിച്ചു.
ഒഡിഷയിലെത്തിയ സംഘം രഘുരാജ്പൂര്‍ യുനെസ്‌കോ പൈതൃക കരകൗശല ഗ്രാമം, പുരി ശ്രീ ജഗന്നാഥ ക്ഷേത്രം, കൊണാര്‍ക്ക് സൂര്യക്ഷേത്രം, പിപിലി ആപ്ലിക് വര്‍ക്ക് ഗ്രാമം,
ലിംഗരാജ് ക്ഷേത്രം, നാല്‍കോ (NALCO) ആസ്ഥാനം, ഐ സി എം ആര്‍-ആര്‍ എം ആര്‍ സി (ICMR-RMRC) , ഒഡിഷ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (OSDMA), സ്റ്റേറ്റ് റിലീഫ് കമ്മീഷണറുടെ ഓഫീസ്, സി എസ് ഐ ആര്‍-ഐ എം എം ടി (CSIR-IMMT), വേള്‍ഡ് സ്‌കില്‍ സെന്റര്‍, ഖണ്ഡഗിരി-ഉദയഗിരി ഗുഹകള്‍,എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.
ഒഡിഷ ഗവര്‍ണര്‍/മുഖ്യമന്ത്രി/സ്പീക്കര്‍,ഭുവനേശ്വര്‍ പി.ഐ.ബി/സി ബി സി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.സെപ്തംബര്‍ 18 ന് മാധ്യമസംഘം ഭുവനേശ്വറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും.
ഒഡിഷയുടെ വികസന പദ്ധതികള്‍, ചരിത്ര-സാംസ്‌കാരിക പൈതൃകം, ദുരന്ത നിവാരണ രംഗത്തെ മികച്ച മാതൃകകള്‍, പ്രമുഖ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്നിവ നേരിട്ടു കണ്ടുമനസിലാക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
















