കൊല്ലം: പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ആദിത്യന്‍(21) ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.
പോക്‌സോ കേസ് ചുമത്തിയാണ് കേസ്.2025 ഡിസംബറില്‍ പ്രതി അതിജീവിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാഹ വാഗ്ദാനം നല്‍കി ലൈംഗികാതിക്രമത്തിന് ഇരയാക്കി. തുടര്‍ന്ന് 2026 ജനുവരിയിലും മാര്‍ച്ചിലും വീണ്ടും ലൈംഗികാതിക്രമം നടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
പെണ്‍കുട്ടി നല്‍കിയ പരാതി പ്രകാരമാണ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
















