
കൊച്ചി: രവിപുരത്ത് പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം.ജാസ്മിന്‍ ഗ്രാഫിക്സ് എന്ന പ്രിന്റിംഗ് പ്രസിനാണ് തീപ്പിടിച്ചത്.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ആണ് സംഭവം.രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപ്പിടിത്തം ഉണ്ടായത്.
പ്രസിലുണ്ടായിരുന്ന പേപ്പറുകളും ഡോക്യുമെന്റുകളും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപ്പിടിത്തത്തിന് കാരണം എന്നാണ് കരുതുന്നത്.രാവിലെ പ്രസില്‍ എത്തിയ ഉടമയാണ് തീപ്പിടിത്തം ഉണ്ടായത് അറിയുന്നത്.തുടര്‍ന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.
തൃപ്പൂണിത്തുറ, ഗാന്ധിനഗര്‍, ക്ലബ് റോഡ്, വൈപ്പിന്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നും അഗ്നിരക്ഷാ യൂണിറ്റുകള്‍ എത്തിയാണ് ഒന്നര മണിക്കൂറോളം പരിശ്രമിച്ച് തീ കെടുത്തിയത്.ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് നിഗമനം.