തിരുവനന്തപുരം:നെടുമങ്ങാട് തുണിക്കടകളില്‍ തീപ്പിടിത്തം.റോജ ടെക്‌സ്‌റ്റൈല്‍സ്, കോക്ക്‌ടെയില്‍ എന്നീ കടകളിലാണ് തീപ്പിടിത്തം ഉണ്ടായത്.
കോക്ക്‌ടെയില്‍ പൂര്‍ണമായും കത്തിപ്പോയി. ഇതിന് പുറമെ സമീപത്തെ ഒരു ജ്വല്ലറി, ഒരു മൊബൈല്‍ കട എന്നിവിടങ്ങളിലേക്കും തീ പടര്‍ന്നു.അഗ്നിരക്ഷാ സേന എത്തി തീ നിയന്ത്രണവിധായമാക്കാനുളള ശ്രമത്തിലാണ്.
ആളപായമില്ല.തീപ്പിടിച്ചപ്പോള്‍ ജീവനക്കാര്‍ ഇറങ്ങി പുറത്തേക്ക് ഓടിയതിനാലാണ് അപകടം ഒഴിവായത്. ഷോട്ട്‌സര്‍ക്യൂട്ട് ആണ് തീപ്പിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
















