കണ്ണൂര്‍: തളിപ്പറമ്പില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു. പടപ്പേങ്ങാട്ട് സ്വദേശിനി പ്രവീണ മോഹനാണ് (31) ചികിത്സയിലിരിക്കെ മരിച്ചത്.
ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്.തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സ്വയം തീ കൊളുത്തിയത്.
യുവതിയുടെ ശരീരത്തില്‍ 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് വിവരം.എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ഇല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
















