
തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ രണ്ടാം ദിവസമായ ചൊവ്വാഴ്ച കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍. പദ്ധതിയുടെ ഉദ്ഘാടന ദിവസത്തേക്കാള്‍ തിരക്കാണ് രണ്ടാം ദിവസം ഉണ്ടായത്.
ആദ്യദിവസമായ ഇന്നലെ ഏഴു ലക്ഷത്തിലധികം വനിതാ യാത്രക്കാരാണ് ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തത്. ഇന്നലെ മാത്രം ഒന്നരക്കോടിയിലേറെ രൂപയുടെ സീറോ ടിക്കറ്റുകളാണ് നല്‍കിയത്.കെഎസ്ആര്‍ടിസി ബസുകളില്‍ ആകെ യാത്ര ചെയ്ത 24 ലക്ഷം പേരില്‍ 17 ലക്ഷവും ഓര്‍ഡിനറി ബസുകളിലാണ് കയറിയത്. ഇതില്‍ 40 മുതല്‍ 50 ശതമാനം വരെ യാത്രക്കാര്‍ സ്ത്രീകളായിരുന്നു. ഉദ്ഘാടന ദിവസത്തില്‍ അനവധി പാര്‍ട്ടി പ്രവര്‍ത്തകരും ആദ്യയാത്രയുടെ ഭാഗമായി.