തിരുവനന്തപുരം: കോടിപതികളില്‍നിന്നും സഹായങ്ങള്‍ കൈപ്പറ്റിയ മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ ആര്‍ ശ്രീലേഖ. മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയും കെഎം ഷാജിയുടെ റേഞ്ച് റോവര്‍ കാറില്‍ ഔദ്യോഗിക ബോര്‍ഡും വെച്ചുള്ള യാത്രയുമാണ് അഴിമതി നിരോധന നിയമത്തില്‍ വരുമെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാവുന്നത്. പോസ്റ്റിന്റെ കൂടെ Code of Condutന്റെ പകര്‍പ്പും പങ്കുവെച്ചിട്ടുണ്ട്
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
അഴിമതി നിരോധന നിയമം section 7, 13-1 ഒക്കെ എന്താണെന്ന് നമ്മുടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആരെങ്കിലും പറഞ്ഞു കൊടുക്കണം.
സ്വകാര്യ chartered വിമാനത്തിൽ യാത്ര ചെയ്യുക, സുഹൃത്തിന്റെ luxury വാഹനം ഔദ്യോഗിക ചിഹ്നങ്ങളോടെ ഉപയോഗിക്കുക, പ്രൈവറ്റ് ബസ്സുകൾ അനേകമുള്ള ഒരാളുടെ കയ്യിൽ നിന്ന് KSRTC ക്ക് സംഭാവന സ്വീകരിക്കുക…
ഇതൊക്കെ ചെയ്യുന്നവർ എപ്പോഴെങ്കിലും തിരികെയും ഇതിലും വലിയ സഹായം ചോദിക്കും. അതിനാണ് “quid pro quo” എന്ന് പറയുന്നത്.
ഇതിലും ചെറിയ കുറ്റം ചെയ്തവക്കെതിരെ വിജിലൻസ് കേസുകൾ എടുത്തിട്ടുണ്ട്. ഇത് തുടരാൻ അനുവദിക്കുന്നത് സംസ്ഥാനത്തിന്, പൊതുജനത്തിന് ഹാനികരമാണെന്ന് ദയവായി മനസ്സിലാക്കൂ.
കൂടാതെ മന്ത്രിമാർക്കുള്ള Code of Conduct റൂൾ 5 പ്രകാരം ഇതൊക്കെ സ്വീകരിക്കുന്നത് വിലക്കിയിട്ടുമുണ്ട്..
ഇടതുഭരണത്തില്‍ മുഖ്യമന്ത്രി പിണറായിയും പാര്‍ട്ടി ഉന്നതരും ബന്ധുക്കള്‍ക്ക് ഉന്നതജോലികള്‍ തരപ്പെടുത്തിയതും കോടികളുടെ ഇടപാടുകള്‍ നടത്തിയതും വിവാദമായിരുന്നു. അതേരീതിയില്‍ തന്നെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫ് മന്ത്രിമാരും നീങ്ങുന്നത്. ഇടതുസര്‍ക്കാര്‍ അഴിമതിയുടെ സര്‍വ്വസീമകളും ലംഘിച്ചത് രണ്ടാംടേമില്‍ ആയിരുന്നെങ്കില്‍ ഭരണത്തിലേറി ആറുമാസം തികയുംമുമ്പ് സതീശനും സഹമന്ത്രിമാരും ഇടതുപക്ഷ അഴിമതികളെ വെല്ലുംവിധമാണ് സ്വജനപക്ഷപാതവും അഴിമതിയും ആരംഭിച്ചിരിക്കുന്നത്.















