Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2026, 06:59 am IST
inKerala

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കെഎസ്ആര്‍ടിസിയില്‍ സുപ്രധാന തീരുമാനം നടപ്പിലാക്കുന്നുവെന്ന് ഗതാഗതവകുപ്പ് മന്ത്രി സി.പി.ജോണ്‍ പ്രഖ്യാപിച്ച ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍.

പത്ത് വര്‍ഷത്തെ വിലക്കിന് അവസാനമെന്നും ജോലിയിലിരിക്കെ മരണമടഞ്ഞ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആശ്രിതര്‍ക്ക് മുന്‍പ് നല്‍കിയിരുന്ന പ്രതിദിന വേതന വ്യവസ്ഥയ്‌ക്ക് പകരം സ്ഥിരനിയമനം ഉടന്‍ നല്‍കാനാണ് പുതിയ തീരുമാനമെന്നുമാണ് മന്ത്രി പറഞ്ഞത്. ആദ്യഘട്ടത്തില്‍ ആശ്രിത നിയനത്തിനുള്ള 439 പേരുടെ പട്ടികയും തയാറാക്കി. ആദ്യഘട്ടത്തില്‍ 150 ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനുമായിരുന്നു നീക്കം. എന്നാല്‍ ആശ്രിത നിയമനം സംബന്ധിച്ച് വിവിധ കോടതികളുടെ ഉത്തരവ് നില നില്‍ക്കുന്നതിനാല്‍ ആകെ ഒഴിവിന്റെ അഞ്ച് ശതമാനം മാത്രം ആശ്രിത നിയമനം മതിയെന്ന് ഭരണപരിഷ്‌ക്കാര വകുപ്പ് മുന്‍ ഉത്തരവ് നിലനില്‍ക്കുന്നു. പിഎസ്‌സി റാങ്ക് പട്ടികയിലെ നിയമനത്തിന് അനുസരിച്ചായിരിക്കണം ആശ്രിത നിയമനം നടത്തേണ്ടത്. ഇതോടെ പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവര്‍ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നു. ഇതോടെ ആശ്രിത നിയമനം അനിശ്ചിതത്വത്തിലായി. മന്ത്രിയുടെ വാഗ്ദാനവും വെറു വാക്കായും മാറി.

2019 ജൂണ്‍ 15ന് എംസി റോഡില്‍ ആയൂരിനടുത്ത് വയയ്‌ക്കലില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് കത്തിയമര്‍ന്നു. ബസ് ഡ്രൈവര്‍ കല്ലമ്പലം പുതുശ്ശേരി സ്വദേശി പ്രകാശന്‍ (45) ബസ്സില്‍ ഉണ്ടായിരുന്ന അവസാന യാത്രക്കാരനെയും രക്ഷപ്പെടുത്തിയ ശേഷം പുറത്തിറങ്ങാന്‍ ശ്രമിക്കവെ പ്രകാശന്റെ ശരീരമാകെ തീ പടര്‍ന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ പ്രകാശന്‍ മരിച്ചു. പ്രകാശന്റെ മകന് ഇതുവരെയും ജോലി നല്‍കാന്‍ കെഎസ്ആര്‍ടിസിക്കായില്ല. ആശ്രിത നിയമനം സംബന്ധിച്ച് മന്ത്രി എടുത്ത് പറഞ്ഞ ഉദാഹരണവും പ്രകാശന്റേതായിരുന്നു.

ജോലിയിലിരിക്കെ മരണമടഞ്ഞവരുടെ ആശ്രിതര്‍ മന്ത്രി സി.പി .ജോണിനെ കണ്ടു നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ അടിയന്തര പ്രഖ്യാപനം. എന്നാല്‍ നിലവിലെ കോടതി ഉത്തരവുകളെകുറിച്ച് അറിയാതെയാണോ മന്ത്രിയുടെ പ്രഖ്യാപനമെന്ന് വിമര്‍ശനം ഉയരുന്നു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കുന്ന പൊതുമേഖല സ്ഥാപനമായ കെഎസ്ആര്‍ടിസിയില്‍ വിവിധ തസ്തികകളിലായി 6500ല്‍ അധികം ഒഴിവുകള്‍ നില നില്‍ക്കുന്നുണ്ട്. ഒഴിവുകള്‍ നികത്തിയാല്‍ നിലവിലെ ആശ്രിതനിയമനം പൂര്‍ണമായും നല്‍കാന്‍ സാധിക്കും. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നു കോര്‍പ്പറേഷനില്‍ ഉടനെന്നും നിയമനം നടക്കില്ല. ഇതോടെ ആശ്രിത നിയമനത്തിലെ പകുതിയോളം പേര്‍ക്ക് പ്രായപരിധിയും കഴിയും .

Tags: ആശ്രിത നിയമനംKSRTCKerala State Road Transport CorporationTransport Minister C.P. JohnCompassionate appointment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; കാര്‍ഷിക സര്‍വകലാശാല ബന്ധുനിയമനത്തില്‍ കര്‍ശന നടപടി; നിയമനം റദ്ദാക്കി

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

രാമകഥാ കോണ്‍ക്ലേവില്‍ ‘സുകൃതം രാമായണാമൃതം’; അഞ്ഞൂറിലേറെ പേരുടെ രാമായണപാരായണം

ഗുരുവായൂരില്‍ റിക്കാര്‍ഡ് ഭേദിച്ചു: ഇന്നലെ 420 വിവാഹങ്ങള്‍

ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ വാകത്താനം മണ്ഡലതല ഉദ്ഘാടനം വിവാഹമണ്ഡപത്തില്‍ നടന്നപ്പോള്‍. വധുവരന്മാരായ നന്ദഗോപാലിനും ശ്രീലക്ഷ്മിക്കും ജന്മഭൂമി ന്യൂസ് കോ-ഒാര്‍ഡിനേറ്റര്‍ സുനില്‍ പാറക്കാട്ട് വരിസംഖ്യാ രസീത് കൈമാറുന്നു

കതിര്‍മണ്ഡപത്തില്‍ അവര്‍ ജന്മഭൂമിയെ നെഞ്ചോടു ചേര്‍ത്തു വിവാഹവേദിയില്‍; വാര്‍ഷിക വരിസംഖ്യ പദ്ധതി ഉദ്ഘാടനം

ബ്രിക്‌സ് ഉച്ചകോടി; ഭാരതത്തിന്റെ നയതന്ത്ര വിജയം

ഡോളറിനെതിരെ നിര്‍ണായക നീക്കവുമായി ബ്രിക്‌സ് ഉച്ചകോടി

തിരുവനന്തപുരത്ത് വൈദ്യുതി ഭവന് മുന്നില്‍ ബിജെപി ടോര്‍ച്ച് തെളിയിച്ച് നടത്തിയ പ്രതിഷേധം

വൈദ്യുതി ഭവന് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം; നിയന്ത്രണത്തിനെതിരെ ടോര്‍ച്ച് തെളിയിച്ച് സമരം

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ; ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

ക്രൈസ്റ്റ്‌ ചലഞ്ച് ട്രോഫി ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് കോഴിക്കോട് ഫൈനലില്‍; തിങ്കളാഴ്ച മുതല്‍ ഫൈനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.