Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗംഗാജലം പിടിച്ചെടുക്കുമെന്ന ഭീഷണി ബംഗ്ലാദേശില്‍ മുഴങ്ങുമ്പോള്‍

ചൈനീസ് സഹായത്തോടെ വൻകിട ഡാമുകൾ നിര്‍മ്മിച്ച് ഗംഗയില്‍ നിന്നും വരുന്ന വെള്ളം മുഴുവൻ സംഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക വഴി ഇന്ത്യയ്‌ക്കുള്ള ഗംഗാജലലഭ്യത കുറയ്‌ക്കാനുള്ള നീക്കവുമായി ബംഗ്ലാദേശ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2026, 11:08 pm IST
inIndia, World
ഗംഗാനദി (ഇടത്ത്) ബംഗ്ലാദേശ് ഗ്രാമീണ മന്ത്രി മിര്‍സ ഫക്രുള്‍ ഇസ്ലാം ആലംഗീര്‍ (വലത്ത്)

ഗംഗാനദി (ഇടത്ത്) ബംഗ്ലാദേശ് ഗ്രാമീണ മന്ത്രി മിര്‍സ ഫക്രുള്‍ ഇസ്ലാം ആലംഗീര്‍ (വലത്ത്)

ധാക്ക: ചൈനീസ് സഹായത്തോടെ വൻകിട ഡാമുകൾ നിര്‍മ്മിച്ച് ഗംഗയില്‍ നിന്നും വരുന്ന വെള്ളം മുഴുവൻ സംഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക വഴി ഇന്ത്യയ്‌ക്കുള്ള ഗംഗാജലലഭ്യത കുറയ്‌ക്കാനുള്ള നീക്കവുമായി ബംഗ്ലാദേശ്. പരസ്യമായി ഇങ്ങിനെ പറയുന്നില്ലെങ്കിലും രഹസ്യമായി ഇത്തരം ആലോചനകള്‍ നടക്കുന്നതായി ചില മാധ്യമങ്ങള്‍ പറയുന്നു.

ഇതോടെ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഗംഗാനദിയിലെ ജലം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷത്തിലേക്ക് പോകുമോ? ബിഎന്‍പി ജനറല്‍ സെക്രട്ടറിയും ഗ്രാമീണ വികസന മന്ത്രിയുമായ മിര്‍സ ഫക്രുള്‍ ഇസ്ലാം ആലംഗീര്‍ ആണ് പോര്‍വിളി മുഴക്കുന്നത്. എന്നാല്‍ രമ്യമായി ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

2026 ഡിസംബര്‍ 12ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള 30 വർഷത്തെ ഗംഗാ ജലക്കരാർ അവസാനിക്കുകയാണ്. കരാർ പുതുക്കുമ്പോൾ തങ്ങൾക്ക് കൂടുതൽ വെള്ളം ബംഗ്ലാദേശിന് നല്‍കിയില്ലെങ്കില്‍ ഇന്ത്യയുമായുള്ള ബന്ധം വഷളാകുമെന്ന രീതിയിലുള്ള ഭീഷണിയാണ് മിര്‍സ ഫക്രുള്‍ ഇസ്ലാം ആലംഗീര്‍ മുഴക്കുന്നത്.

ഇതിനായി അന്താരാഷ്‌ട്ര നദീജല നിയമങ്ങൾ (International Water Laws) ഉയര്‍ത്തിക്കാട്ടുകയാണ് ബംഗ്ലാദേശ്. ഇതനുസരിച്ച് താഴെയുള്ള രാജ്യത്തിന് (Lower Riparian) വെള്ളം നിഷേധിക്കാൻ മുകളിലുള്ള രാജ്യത്തിന് (Upper Riparian) പൂർണ്ണമായി കഴിയില്ല. ബംഗ്ലാദേശാണ് താഴെയുള്ള രാജ്യം. ഇന്ത്യയില്‍ നിന്നാണ് ബംഗ്ലാദേശിലേക്ക് ഗംഗ ഒഴുകുന്നത്. ഈ ഒഴുക്ക് തടയാന്‍ കഴിയില്ലെങ്കിലും അന്താരാഷ്‌ട്ര നദീജല നിയമങ്ങളും ഒപ്പം ചൈനയുടെ പിന്തുണയും കാണിച്ച് ഇന്ത്യക്കുമേൽ വലിയ രാഷ്‌ട്രീയസമ്മര്‍ദ്ദം ചെലുത്തി കൂടുതൽ ജലം നിയമപരമായി നേടിയെടുക്കുക എന്നതാണ് ബംഗ്ലാദേശിന്റെ തന്ത്രം.

ഉടക്കിയാല്‍ ബംഗ്ലാദേശിന് ഇന്ത്യയില്‍ കൊല്‍ക്കൊത്ത ഭാഗത്ത് വെള്ളപ്പൊക്കമുണ്ടാക്കാന്‍ കഴിയും

വർഷകാലത്ത് കനത്ത മഴ പെയ്യുമ്പോൾ ബംഗ്ലാദേശ് തങ്ങളുടെ ഡാമുകളുടെയും ബാരേജുകളുടെയും ഷട്ടറുകൾ അടച്ചുപിടിച്ചാൽ, അതിർത്തി പ്രദേശങ്ങളിലെ ഇന്ത്യൻ ഗ്രാമങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ട്. ജലം കെട്ടിനിർത്തിക്കൊണ്ടുള്ള ഇങ്ങനെയുള്ള തന്ത്രപരമായ നീക്കങ്ങളും ഇതിന്റെ ഭാഗമാണ്.

ചൈനീസ് സഹായത്തോടെ വൻകിട ഡാമുകൾ നിര്‍മ്മിച്ച് ഗംഗയില്‍ നിന്നും വരുന്ന വെള്ളം മുഴുവൻ സംഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക വഴി ഇന്ത്യയ്‌ക്കുള്ള ഗംഗാജലലഭ്യത കുറയ്‌ക്കലാണ് മറ്റൊരു ഭീഷണി. . .

ഭൂമിശാസ്ത്രപരമായി നോക്കിയാൽ ബംഗ്ലാദേശിന് ഇന്ത്യയിൽ നിന്ന് ഒഴുകിവരുന്ന ഗംഗാജലം പൂർണ്ണമായി തടഞ്ഞുനിർത്താനോ ‘പിടിച്ചെടുക്കാനോ’ സാധിക്കില്ല. കാരണം ഗംഗയുടെ ഉത്ഭവവും അതിന്റെ ഭൂരിഭാഗം ഒഴുക്കും ഇന്ത്യയിലൂടെയാണ് (Upper Riparian State). ഇന്ത്യ കഴിഞ്ഞാണ് നദി ബംഗ്ലാദേശിലേക്ക് (Lower Riparian State) പ്രവേശിക്കുന്നത്.എങ്കിലും അന്താരാഷ്‌ട്ര നദീനിയമം അനുസരിച്ച് ഇന്ത്യയ്‌ക്ക് ഗംഗാജലം ബംഗ്ലാദേശിലേക്ക് ഒഴുകുന്നത് തടയാനും കഴിയില്ല.

Tags: Gangajalwar on Ganga watergangaBangladeshGanga RiverIndia-BangladeshRiver GangaLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)
India

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.