കോഴിക്കോട്: ജെഎന്‍യു അഫിലിയേറ്റഡ് കോളജായ മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ (മാഗ്കോം)പിജി ഡിപ്ലോമ ഇന്‍ ജേര്‍ണലിസം, പിജി ഡിപ്ലോമ ഇന്‍ ഫിലിം ആന്‍ഡ് ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
ഡിജിറ്റല്‍ കാലത്തെ മാധ്യമപ്രവര്‍ത്തകരേയും ചലച്ചിത്രപ്രവര്‍ത്തകരേയും വാര്‍ത്തെടുക്കാനുള്ള പാഠ്യപദ്ധതിയും അടിസ്ഥാന സൗകര്യവുമാണ് കോഴ്‌സിന്റെ സവിശേഷത. സ്മാര്‍ട്ട് ക്ലാസ് റുമുകള്‍, ഓഡിയോ- വിഡിയോ സ്റ്റുഡിയോകള്‍, അതിനൂതന കംപ്യൂട്ടര്‍ ലാബുകള്‍, മെച്ചപ്പെട്ട ലൈബ്രറി, സെമിനാര്‍ ഹാള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പഠനത്തോടൊപ്പം പ്രായോഗിക പരിശീലനവും ഉറപ്പാക്കുന്നതാണ് ജെഎന്‍യു കോഴ്സിന്റെ സവിശേഷത.
ടിവി ചാനല്‍ സ്റ്റുഡിയോകളിലും ദിനപത്ര ഓഫിസുകളിലും ഡിജിറ്റല്‍ മീഡിയ സ്ഥാപനങ്ങളിലും ചലച്ചിത്ര നിര്‍മാണ കേന്ദ്രങ്ങളിലും ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കും. അക്കാദമിക രംഗത്തുള്ളവരും മാധ്യമ, ചലച്ചിത്ര മേഖലയില്‍ ഉള്ളവരും ഉള്‍പ്പെടെ ഒരുകൂട്ടം പ്രതിഭകളാണ് മാഗ്കോമില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിവരുന്നത്.
ബിരുദധാരികള്‍ക്കും ബിരുദഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അഭിരുചിനിര്‍ണയ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: ാമഴരീാ.ശി ഫോണ്‍ നമ്പര്‍: 94472 44292, 95390 67761
















