കോഴിക്കോട്: ഓട്ടോ ഡ്രൈവര്‍ താമരശേരി പഞ്ചായത്ത് ഓഫീസിലെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ .താമരശേരി സ്വദേശി മുരളീധരന്‍ (56) ആണ് മരിച്ചത്.
ഓട്ടോ സമീപത്ത് നിര്‍ത്തിയിട്ട നിലയിലാണ്.മുരളീധരന്റെ ഓട്ടോയുടെ വായ്‌പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ജീവനക്കാര്‍ ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.ഇവര്‍ ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്താണ് മരണമെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ആരോപണം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
പഞ്ചായത്ത് ഓഫീസിന് തൊട്ടുമുന്നിലാണ് ഓട്ടോ സ്റ്റാന്‍ഡ്.
















