പത്തനംതിട്ട: കെഎസ്ടിപി ഒന്നാംഘട്ട റോഡ് നവീകരണം നീണ്ടത് കെഎസ്ടിപിയുടെ വീഴ്‌ച്ചയാലാണെന്ന് 2006ല്‍ തന്നെ വ്യക്തമായിട്ടും അന്നത്തെ പൊതുമരാമത്ത് സെക്രട്ടറി ഗ്യാനേഷ്‌കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിനു യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത് രാഷ്‌ട്രീയ ലക്ഷ്യത്തോടെ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തില്‍ സമീപകാല തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചെന്ന പാറ്റപ്പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും ആരോപണത്തിന് ശക്തിപകരാന്‍ വി.ഡി. സതീശന്‍ സര്‍ക്കാര്‍ കണ്ടെത്തിയ വഴിയാണ് വിജിലന്‍സ് അന്വേഷണം. ഗ്യാനേഷിനെ അഴിമതിക്കാരനാക്കി ചിത്രീകരിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ടാണ് വിജിലന്‍സ് അന്വേഷണത്തിനായി കരുക്കള്‍ നീക്കുന്നത്.
ചെയ്ത പണിക്ക് കൂലി നല്‍കാന്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ധനവകുപ്പ് വിലക്കേര്‍പ്പെടുത്തിയതും ഉപകരാറുകാര്‍ പണത്തിനായി സമ്മര്‍ദ്ദം ചെലുത്തിയതും താങ്ങാന്‍ കഴിയാതെയാണ് താന്‍ ജീവനൊടുക്കുന്നതെന്ന് പ്രധാന കരാറുകാരായ ‘പതി ബെല്‍’ പ്രോജക്റ്റ് മാനേജര്‍ ലീ സീ ബീന്‍ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 216 കോടിയുടെ റോഡ് നവീകരണ പദ്ധതിയില്‍ 70 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ അതുവരെ ‘പതി ബെല്‍’ കമ്പനിക്ക് നല്‍കിയിരുന്നത്. 17 കോടി കൂടി അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ലീ സീ ബീന്‍ മരാമത്ത് അധികൃതരെ പല കുറി സമീപിച്ചിട്ടും ഫലമുണ്ടായില്ല. ചില ഉദ്യോഗസ്ഥര്‍ ബില്‍ മാറി നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ട വിവരം മരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെ ധരിപ്പിച്ചിരുന്നു എന്ന് മാത്രമാണ് ലീ സീ ബീന്‍ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ഗ്യാനേഷ്‌കുമാര്‍ കൈക്കൂലി വാങ്ങിയതായോ ചോദിച്ചതായോ ആരോടെങ്കിലും ലീ സീ ബീന്‍ പറഞ്ഞതിനു തെളിവുമില്ല.
കരാര്‍ പ്രകാരം 2005 മെയ് മാസം ഒന്നാംഘട്ട റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. ഭൂമി ഏറ്റെടുത്തു നല്‍കുന്നതില്‍ കെഎസ്ടിപി പൂര്‍ണമായും പരാജയപ്പെട്ടതാണ് പ്രവൃത്തികള്‍ വൈകാന്‍ കാരണമെന്ന് അന്നുതന്നെ വ്യക്തമായിരുന്നു. ഉപകരാറുകാര്‍ക്ക് നല്‍കേണ്ട 12.5 കോടിയുടെ കുടിശിക തുക നല്‍കാനാവാതെ വന്നതോടെ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനെ ലീ സീ ബീന്‍ പലകുറി കണ്ടതായി അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നതാണ്. പണി പൂര്‍ത്തിയാക്കാഞ്ഞതിനാല്‍ പണം അനുവദിക്കാന്‍ ധനമന്ത്രി തയ്യാറാകാതിരുന്നത് പ്രശ്നം രൂക്ഷമാക്കി. ഒപ്പം പദ്ധതി നീളുന്നതില്‍ മലേഷ്യന്‍ കമ്പനിയായ ‘പതി’ ലീ സീ ബിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ഗുജറാത്ത് അടക്കം വിവിധ സംസ്ഥാനങ്ങളില്‍ സമയബന്ധിതമായി എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ലീ സീ ബീന്‍ ഈ സമ്മര്‍ദ്ദം താങ്ങാനാവാതെ ജീവനൊടുക്കി എന്നതാണ് യാഥാര്‍ത്ഥ്യം.
സംസ്ഥാന പാതകളുടെ നവീകരണത്തിനും ഗതാഗത സുരക്ഷയ്‌ക്കും വേണ്ടി പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 2002 ജൂണില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ രൂപം കൊടുത്ത പ്രത്യേക വിഭാഗമാണ് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്റ്റ് (കെഎസ്ടിപി). മരാമത്ത് മന്ത്രിയുടെയും ഗവണ്‍മെന്റ് സെക്രട്ടറിയുടെയും കീഴിലാണ് കെഎസ്ടിപി പ്രവര്‍ത്തിക്കുന്നതെങ്കിലും മറ്റൊരു സംവിധാനമാണ് പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്. പ്രത്യേക ചീഫ് എഞ്ചിനീയറും പ്രോജക്ട് ഡയറക്ടറും കെഎസ്ടിപിക്ക് ഉണ്ട്. ചീഫ് എഞ്ചിനീയര്‍ക്കു കീഴില്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍മാര്‍, എക് സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ അസിസ്റ്റന്റ് എക്‌സി. എഞ്ചിനീയര്‍മാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥനിര തന്നെയുണ്ട്. ഇവരുടെ ഭാഗത്തെ വീഴ്‌ച്ചയാണ് റോഡ് നവീകരണം നീളാന്‍ കാരണമായതെന്ന് അക്കാലത്തേ തെളിവു സഹിതം വാര്‍ത്തകള്‍ വന്നതാണ്.
അന്വേഷണം 20 വര്‍ഷം മുന്‍പ് നടന്ന റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ്. 20 വര്‍ഷം മുന്‍പ് നടന്ന റോഡ് നി ര്‍മാണവുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് ഗ്യാനേഷ്‌കുമാറിനെതിരെ തെളിവുണ്ടോയെന്ന് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ കേസെടുക്കാന്‍ ഇ ഡി എല്ലാ തെളിവുകളും നല്‍കിയിട്ടും തെളിവുകള്‍ പേരെന്ന് പറയുമ്പോഴാണ് വിചിത്രമായ മറ്റൊരു അന്വേഷണ ഉത്തരവ്.
















