തൃശൂര്‍: ആണ്‍സുഹൃത്തുമൊത്ത് തൃശൂരിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു.ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കൈയും കാലും തല്ലിയൊടിച്ച് തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ ആക്കി.
കഴിഞ്ഞ മാസം 22നാണ് കേസിനാധാരമായ സംഭവം. തമിഴ്‌നാട് സ്വദേശി ഗുണശേഖരനും 38 കാരി നിലമ്പൂര്‍ സ്വദേശിനിയും തൃശൂരിലെത്തി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജില്‍ മുറിയെടുത്തു.ഭര്‍ത്താവിന്റെ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് ഇരുവരും തൃശൂരിലുണ്ടെന്ന് മനസിലാക്കിയ ഭാര്യ ദേവി ആണ് ക്വട്ടേഷന്‍ നല്‍കിയത്. പൊലീസാണെന്ന് വിശ്വസിപ്പിച്ച് ലോഡ്ജ് മുറിയിലെത്തിയ തോമസും സംഘവും ഇരുവരെയും ബലമായി വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
യാത്രാമധ്യേ ഗുണശേഖരന്റെ കൈകാലുകള്‍ തല്ലിയൊടിച്ച് തിരുപ്പൂരിന് സമീപമുള്ള ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച ശേഷം ദേവി ഇയാള്‍ക്ക് കാവലിരുന്നു. ഇതിനിടെ യുവതിയെ മറ്റൊരു കാറില്‍ തട്ടിക്കൊണ്ടുപോയ തോമസും രഘുപതിയും ചേര്‍ന്ന് ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
അവിടെനിന്ന് രക്ഷപ്പെട്ട യുവതി നിലമ്പൂരിലെത്തി ചികിത്സ തേടിയ ശേഷം പരാതി നല്‍കി.തൃശൂര്‍ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തോമസ്, പാല്‍രാജ്, ശങ്കര്‍, രഘുപതി, ദേവി എന്നിവര്‍ നെടുമ്പാശേരി, കോയമ്പത്തൂര്‍, പളനി എന്നിവിടങ്ങളില്‍ നിന്നായി പിടിയിലായി.
















