മുംബായ്: പ്രശസ്ത ടെലിവിഷന്‍ താരമായിരുന്ന പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യ കേസില്‍ നടനും നിര്‍മ്മാതാവുമായ രാഹുല്‍ രാജ് സിംഗിനെ ബോംബെ ഹൈക്കോടതി പത്തുവര്‍ഷങ്ങള്‍ക്കുശേഷം കുറ്റവിമുക്തനാക്കി.
പ്രത്യുഷയുടെ മരണത്തിന് തൊട്ടുമുമ്പ് റെക്കോര്‍ഡുചെയ്ത അവസാന ടെലിഫോണ്‍ സംഭാഷണം തെളിവായി വിലയിരുത്തിയാണ് ജസ്റ്റിസ് ശിവകുമാര്‍ ഡിഗെയുടെ ബെഞ്ച് വിധി പറഞ്ഞത്. പ്രത്യുഷയെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ രാഹുല്‍ ശ്രമിക്കുന്നതായി ട്രാന്‍സ്‌ക്രിപ്റ്റില്‍ വ്യക്തമാണെന്ന് കോടതി പറഞ്ഞു.
പ്രത്യുഷയെ 2016 ഏപ്രില്‍ 1 ന് ഗോരേഗാവിലെ വാടക ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ പ്രത്യുഷയുമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്ന രാഹുല്‍ രാജ് സിംഗിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
















