ദുബായ്: ഇസ്രയേലികളടക്കം 174 യാത്രക്കാര്‍ കയറിയ ഫ്ളൈ ദുബായ് വിമാനം പൈലറ്റിനെ കൊന്ന് റാഞ്ചാന്‍ ശ്രമിച്ച കോ പൈലറ്റായ ഭീകരന്‍ നടത്തിയ ആസൂത്രിത നീക്കം വന്‍ ദുരന്തത്തിന്റെ വക്കിലെത്തിയിരുന്നതായി അനേ്വഷണത്തില്‍ ഞെട്ടിക്കുന്ന വിവരം. വിമാനം മനപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചതെന്നും മരണത്തെ ഭയമില്ലെന്നും ഫ്‌ളൈദുബായ് കോ പൈലറ്റ് ഹമാം അല്‍ ഹമ്മാമി സൗദി അധികൃതരുടെ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
വിമാനം ഇസ്രയേലിലെ ഭൂതല കേന്ദ്രത്തിലേക്ക് ഇടിച്ചിറക്കാനായിരുന്നു ഇയാളുടെ പദ്ധതി. സൗദി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘വാള്‍ സ്ട്രീറ്റ് ജേണല്‍’ ആണ് നിര്‍ണായക വിവരം പുറത്തുവിട്ടത്. 29 കാരനായ ഒമാന്‍ പൗരന്‍ ഹമ്മാമിയെ നിലവില്‍ യുഎഇ അധികൃതര്‍ ചോദ്യം ചെയ്യുകയാണ്.
സപ്തംബര്‍ 30ന് ദുബായ്‌യില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈദുബായ് എഫ്ഇസഡ്1073 വിമാനത്തിലാണ് സംഭവം. യാത്രക്കിടെ കോ-പൈലറ്റ് പ്രാര്‍ത്ഥിക്കാനെന്ന് പറഞ്ഞ് സീറ്റില്‍ നിന്ന് എഴുന്നേറ്റതിന് പിന്നാലെ ഭാരത ക്യാപ്റ്റന്‍ സ്മിത് മച്ഛാറിനെ പിന്നില്‍ നിന്ന് ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിച്ച ശേഷം വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ആക്രമണത്തിനിടെ വിമാനം ഏകദേശം 16,600 അടി താഴേക്ക് പതിച്ചെങ്കിലും ക്യാപ് റ്റനും ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.
സംഭവത്തെ ‘ഭീകരാക്രമണ ശ്രമം’ എന്നാണ് യുഎഇ പ്രോസിക്യൂട്ടര്‍ ജനറല്‍ വിശേഷിപ്പിച്ചത്. ഹമ്മാമിയെ സൗദിയില്‍ നിന്ന് യുഎഇയിലെത്തിച്ച ശേഷം കൂടുതല്‍ ചോദ്യംചെയ്യല്‍ തുടരുകയാണ്. വിമാനത്തെ തകര്‍ക്കാനുള്ള ലക്ഷ്യത്തിന് പിന്നിലെ കാരണം, തീവ്രവാദ ബന്ധം, മറ്റാരുടെയെങ്കിലും സഹായമോ നിര്‍ദേശമോ ലഭിച്ചോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്. ഹമ്മാമിയുടെ മുന്‍കാല പശ്ചാത്തലവും അന്വേഷണത്തില്‍ നിര്‍ണായകമായി. തീവ്രവാദ സ്വഭാവമുള്ള വെബ്‌സൈറ്റുകളോടുള്ള താത്പര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒമാന്‍ എയര്‍ ഇയാളെ വിലക്കിയിരുന്നതായാണ് റിപ്പോര്‍ട്ട്. പിന്നീട് തീവ്രവാദ വിമുക്തീകരണ പരിപാടിയില്‍ പങ്കെടുപ്പിക്കുകയും ഡെസ്‌ക് ജോലിക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് 2026 ഫെബ്രുവരിയില്‍ ഫ്‌ളൈദുബായില്‍ ജോലി ലഭിച്ചത്.
മുന്‍കാല മുന്നറിയിപ്പുകള്‍ക്കിടയിലും ഇയാള്‍ വീണ്ടും കോക്പിറ്റിലെത്തിയത് എങ്ങനെയെന്നതും അന്വേഷണത്തിലെ പ്രധാന ചോദ്യമാണ്. ഇതിനിടെ ഹമ്മാമിക്ക് ഓസ്ട്രേലിയയുമായുണ്ടായിരുന്ന ബന്ധവും അന്വേഷിക്കുന്നുണ്ട്. 2014ല്‍ ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥി വിസ ലഭിച്ച ഇയാള്‍ 2015 മുതല്‍ 2017 വരെ അവിടെ പഠിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭീകരന്റെ ഓസ്ട്രേലിയന്‍ ബന്ധങ്ങള്‍ സംബന്ധിച്ച് വിക്ടോറിയന്‍ ജോയിന്റ് കൗണ്ടര്‍ ടെററിസം ടീം അന്വേഷണം ആരംഭിച്ചതായി ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് സ്ഥിരീകരിച്ചു. ഹമ്മാമിയുടെ തീവ്രവാദ ബന്ധം, വിമാനത്തില്‍ വീണ്ടും പൈലറ്റായി നിയമിക്കപ്പെട്ടതിലെ സുരക്ഷാ വീഴ്ച, ആക്രമണത്തിന് പി ന്നില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്നതിലും അന്വേഷണം തുടരുകയാണ്.













