Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗോപകുമാര്‍… തനി ചാത്തന്നൂരുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 09:10 am IST
inKerala

തോല്‍ക്കാന്‍ ഇനി മനസില്ലെന്ന് ഉറപ്പിച്ച് ചാത്തന്നൂരുകാര്‍ വോട്ട് ചെയ്തപ്പോള്‍ ജയിച്ചുകയറിയത് ഒരു തനി നാട്ടുകാരന്‍… ഡീലുറപ്പിച്ചും കളം മാറി വോട്ട് ചെയ്തും ജയിച്ച പഞ്ചായത്തില്‍ പോലും ഭരിക്കാന്‍ അനുവദിക്കാതെ ഒത്തുകളിച്ചും ജനങ്ങളെ പറ്റിച്ച ഇന്‍ഡി മുന്നണിക്കാര്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയാണിത്. ജനം കാത്തിരുന്ന വിജയം…
നാട്ടുകാരുടെ ഗോപന്‍സാര്‍… നാല് പതിറ്റാണ്ടിലേറെയായി നാട്ടില്‍ നിറഞ്ഞുനില്‍ക്കുന്ന പൊതുപ്രവര്‍ത്തകന്‍… ശ്രീനാരായണീയ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഘാടകന്‍… നൂറുകണക്കിന് ശിഷ്യരുടെ ആരാധ്യനായ അധ്യാപകന്‍…. ബിജെപിയുടെ കൊല്ലം ജില്ലാ പ്രസിഡന്റ്… തിരുവനന്തപുരം മേഖലാ പ്രസിഡന്റ്…. സര്‍വോപരി സാധാരണക്കാരുടെ സാധാരണക്കാരനായ നേതാവ്….

ആര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഏത് രാത്രിയിലും ഓടിയെത്തുന്ന ആള്‍. ജനങ്ങളുടെ പ്രശ്‌നങ്ങളിലിടപെട്ടാണ് ഗോപകുമാര്‍ നാടിന് പ്രിയപ്പെട്ടവനായത്. 1995 മുതല്‍ 2000 വരെ ചാത്തന്നൂരില്‍ പഞ്ചായത്ത് മെമ്പറായിരുന്നു. ഗോപന്‍സാറിന് അറിയാത്ത, ഗോപന്‍സാറിനെ അറിയാത്ത വീടില്ല. നാട്ടുകാരില്ല. ഒരു വിളിപ്പുറത്ത് ഗോപന്‍സാറുണ്ട്. എന്തിനും ഏതിനും ഗോപന്‍സാറുണ്ട്.

നാടിനോട് അത്രയ്‌ക്ക് ഇഷ്ടമാണ് ബി.ബി. ഗോപകുമാറിന്. നാട്ടുകാര്‍ക്ക് തിരിച്ചും അങ്ങനെ തന്നെ. ബിജെപിയുടെ രാഷ്‌ട്രീയസാധ്യതകളുടെ പട്ടികയില്‍ ഒരിക്കലും ഇടം പിടിക്കാതിരുന്ന ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയത് ബി.ബി. ഗോപകുമാര്‍ എന്ന അധ്യാപകന്റെ കടന്നുവരവാണ്. അതൊരു കരുത്തുറ്റ വരവായിരുന്നുവെന്ന് ഇന്ന് എതിരാളികളും സമ്മതിക്കും.

പതിവ് രാഷ്‌ട്രീയത്തിന് തിരുത്ത്

ഇടതല്ലെങ്കില്‍ വലത് എന്ന പതിവ് ചിട്ടകള്‍ ചാത്തന്നൂര്‍ തിരുത്തുകയാണ്. കേരളത്തില്‍ ഇന്നലെ ആദ്യം വിരിഞ്ഞ താമര. കൊല്ലത്ത് വല്ലം നിറയെ താമര വിരിയുന്ന താമരക്കാലത്തിന്റെ കേളികൊട്ട്.. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ചാത്തന്നൂര്‍ മണ്ഡലത്തില്‍ യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഗോപകുമാര്‍ നല്‍കിയ കുതിപ്പാണ് ജില്ലയില്‍ എന്‍ഡിഎക്ക് കരുത്ത് പകര്‍ന്നത്. അതുവരെ ചാത്തന്നൂര്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പോലും റഡാറിലുള്ള മണ്ഡലമായിരുന്നില്ല. ആ മുന്നേറ്റം വിസ്മയമായിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ വിജയത്തിന്റെ പടിവാതിലില്‍… ഇതാ ഇക്കുറി കാത്തിരുന്ന വിജയം സ്വന്തമാക്കി….

മോദി മോഡല്‍

ബി.ബി. ഗോപകുമാറിന്റെ ആദ്യ തെരഞ്ഞെടുപ്പ് കാലത്താണ് പുറ്റിങ്ങലില്‍ വെടിക്കെട്ട് ദുരന്തമുണ്ടായത്. അന്നത്തെ മുഖ്യമന്ത്രി എത്തും മുമ്പ് ദല്‍ഹിയില്‍ നിന്ന് പ്രധാനമന്ത്രി പുറ്റിങ്ങലില്‍ പറന്നിറങ്ങി. ദുരന്തത്തിലകപ്പെട്ടവര്‍ക്ക് ആശ്വാസം പകര്‍ന്നു. അദ്ദേഹത്തോടൊപ്പം ബി.ബി. ഗോപകുമാറുമുണ്ടായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെ ഇവിടെ നിയോഗിച്ചിട്ടാണ് മോദി മടങ്ങിയത്.

ചാത്തന്നൂരിന് മറക്കാനാകില്ല ആ കാരുണ്യസ്പര്‍ശം…. നരേന്ദ്രമോദിയുടെ നിഴലായി ദുരന്തമേഖലകളില്‍ നടന്നുവന്ന ഗോപന്‍സാറിനെ അവര്‍ക്ക് മറക്കാനാകില്ല. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആശ്വാസമാവുകയായിരുന്നു അദ്ദേഹം.

സൗമ്യം ധീരം

സൗമ്യമാണ് സമരമുഖത്തും ബി.ബി. ഗോപകുമാറിന്റെ മുഖം. പ്രസന്നത മായാത്ത ഇടപെടല്‍. എന്നാല്‍ പറയേണ്ടത് പറയാന്‍ മടി കാട്ടാത്ത ചങ്കുറപ്പ്. അഴിമതിക്കും അക്രമത്തിനുമെതിരെ കേരളമാകെ ആഞ്ഞടിച്ച പ്രക്ഷോഭക്കൊടുങ്കാറ്റിന് കൊല്ലത്ത് നേതൃത്വം നല്‍കിയത് ഗോപകുമാറാണ്. സമരത്തിന് നിരവധിയായിരുന്നു മുഖം. മഹിളകള്‍, യുവാക്കള്‍, കര്‍ഷകര്‍.. പാര്‍ട്ടിയുടെ എല്ലാ സംവിധാനങ്ങളും സമരത്തിനിറങ്ങി. സമാനതകളില്ലാത്ത ധീരതയോടെ സര്‍ക്കാരൊരുക്കിയ പ്രതിരോധത്തെ മറികടന്ന് അവര്‍ ഇരച്ചുകയറി. അവര്‍ക്ക് കരുത്തായി ബി.ബി. ഗോപകുമാര്‍ എന്ന ജനനായകന്‍ നിറഞ്ഞുനിന്നു. പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ മുന്നേറ്റത്തിലേക്ക് ഒപ്പമുള്ളവരെ നയിക്കുകയായിരുന്നു അദ്ദേഹം. ഇനി ആ കരുത്തുറ്റ ശബ്ദം നിയമസഭയില്‍ മുഴങ്ങും…
സ്‌നേഹനിധി

മീനാട് ബാലകൃഷ്ണമന്ദിരത്തില്‍ പരേതരായ ബാലകൃഷ്ണന്റയും പത്മാവതിയുടേയും മകനായ ഗോപകുമാറിന്റെ സഹധര്‍മ്മിണി എസ്. സീജയാണ്. രണ്ട് മക്കളില്‍ മൂത്ത മകന്‍ ഗൗതംകൃഷ്ണ ആയൂര്‍വേദ ഡോക്ടറാണ്. ഇളയ മകന്‍ ഗൗരി നന്ദന്‍ കരുനാഗപ്പള്ളി അമൃത ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ബിടെക് പഠനം പൂര്‍ത്തിയാക്കി.

 

Tags: chathannurBJP candidateKerala assembly election 2026B.B. Gopakumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു
Kerala

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

Kerala

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.