കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ (53) അന്തരിച്ചു.
പിടിഐ, ജീവന്‍ ടിവി, മനോരമ ന്യൂസ്, ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കം മാധ്യമ സ്ഥാപനങ്ങളിലായി 25 വര്‍ഷം വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. ടെലിവിഷന്‍ ന്യൂസ് പ്രൊഡ്യൂസര്‍, റിപ്പോര്‍ട്ടര്‍, വാര്‍ത്താ അവതാരകന്‍ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.എറണാകുളം പ്രസ് ക്ലബ് മുന്‍ സെക്രട്ടറിയാണ്.
ചേര്‍ത്തല സൗത്ത് പെരുമ്പാറ ജംഗ്ഷന്‍ കൃഷ്ണ വിലാസം കൂനാഞ്ഞിലിക്കല്‍ പരേതനായ കെആര്‍ സോമനാഖന്‍ പിള്ളയുടെയും പി ശാന്തമ്മയുടെയും മകനാണ്. ഭാര്യ: പ്രീത ജി പണിക്കര്‍ (മര്‍ച്ചന്റ് അസോസിയേഷന്‍ സഹകരണ സംഘം സെക്രട്ടറി)
മക്കള്‍: അനന്ത പത്മനാഭന്‍, അച്യുതന്‍ ഉണ്ണി. സഹോദരങ്ങള്‍: വിമലകുമാരി, ഹരികുമാര്‍, പ്രസന്നകുമാര്‍.
















