തിരുവനന്തപുരം: വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അട്ടിമറിച്ച കോണ്‍ഗ്രസ്, സിപിഎം ഇന്‍ഡി സഖ്യത്തിന്റെ നിലപാട് സ്ത്രീ വിരുദ്ധവും, പ്രതിഷേധാര്‍ഹവുമാണെന്ന് നാഷണലിസ്റ്റ് വനിതാ കോണ്‍ഗ്രസ് സംസ്ഥാന കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.
നാഷണലിസ്റ്റ് വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മഞ്ജു സന്തോഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാനും എന്‍ഡിഎ വൈസ് ചെയര്‍മാനുമായ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ച ഇന്‍ഡി മുന്നണിക്കെതിരെ രാജ്യത്തെ നാരീശക്തി ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന് കുരുവിള മാത്യൂസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആന്‍ എബെല്‍, ലാലി മായ, ജിന്‍സി ജേക്കബ് ഭാരവാഹികളായ സന്ധ്യ വട്ടിയൂര്‍ക്കാവ്, സൈനബ പൊന്നാരിമംഗലം, പ്രീത മനോജ്, രമ്യ ശബരി, സ്മിത പ്രിയ, നിമ്മി ശ്രീകുമാര്‍, സുലജ ബാബു, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എസ്. സന്തോഷ് കുമാര്‍, സെക്രട്ടറി മനോജ് കുറ്റിയാനി എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്ത് 14 ജില്ലകളിലും പ്രതിഷേധ സദസ് സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
















