Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കര്‍ണ്ണാടകയില്‍ എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കളെയും മുസ്ലിം വോട്ടര്‍മാരെയും വിഴുങ്ങുന്നു; നിസ്സഹായരായി ശിവകുമാറും സിദ്ധരാമയ്യയും

കര്‍ണ്ണാടകയിലും എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കള്‍ക്കുള്ളിലും മുസ്ലിം അണികള്‍ക്കിടയിലും പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 08:40 pm IST
inKerala, India
കര്‍ണ്ണാടകയില്‍ എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം വോട്ടര്‍മാരെയും മുസ്ലിം നേതാക്കളെയും വിഴുങ്ങുന്നു (ഇടത്ത്) ദാവണ്‍ഗരെ സൗത്ത് തെരഞ്ഞെടുപ്പിലെ എസ് ഡിപി ഐ സ്ഥാനാര്‍ത്ഥി അഫ്സര്‍ കോഡ്ലിപെട്ടെ (വലത്ത്)

കര്‍ണ്ണാടകയില്‍ എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം വോട്ടര്‍മാരെയും മുസ്ലിം നേതാക്കളെയും വിഴുങ്ങുന്നു (ഇടത്ത്) ദാവണ്‍ഗരെ സൗത്ത് തെരഞ്ഞെടുപ്പിലെ എസ് ഡിപി ഐ സ്ഥാനാര്‍ത്ഥി അഫ്സര്‍ കോഡ്ലിപെട്ടെ (വലത്ത്)

ബെംഗളൂരു: കര്‍ണ്ണാടകയിലും എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കള്‍ക്കുള്ളിലും മുസ്ലിം അണികള്‍ക്കിടയിലും പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയയ്‌ക്കോ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോ രാഹുല്‍ഗാന്ധിയ്‌ക്കോ ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ്.

കര്‍ണ്ണാകയില്‍ ഏപ്രില്‍ 9ന് നടന്ന ദാവണ്‍ഗരെ നിയമസഭാ സീറ്റിലേക്കുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കളില്‍ വലിയൊരു വിഭാഗവും മുസ്ലിം അണികളും എത്രത്തോളം എസ് ഡി പിഐയുടെ ദാസന്‍മാരാണെന്ന കാര്യം മറനീക്കി പുറത്തുവന്നത്. അവിടെ ഈയിടെ അന്തരിച്ച മുതിര്‍ന്ന പഴയകാല കോണ്‍ഗ്രസ് നേതാവായ ഷമനൂര്‍ ശിവശങ്കരപ്പയുടെ ചെറുമകനായ സമര്‍ത്ഥ് ഷമനൂരായിരുന്നു ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മുഖ്യമന്ത്രി സിദ്ധരാമയ്യയയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സംയുക്തമായാണ് സമര്‍ത്ഥ് ഷമനൂരിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ കര്‍ണ്ണാകയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം എസ് ഡിപി ഐ അഫ്സര്‍ കോഡ്ലിപെട്ടെയ്‌ക്ക് വേണ്ടി പരോക്ഷമായി പ്രവര്‍ത്തിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പ്രധാന മുസ്ലിം നേതാക്കളായ മന്ത്രിയായ സമീര്‍ അഹമ്മദ് ഖാന്‍, എംഎല്‍സിയായ നസീര്‍ അഹമ്മദ്, ജബ്ബാര്‍ എന്നിവര്‍ എസ് ഡിപിഐ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ഹൈക്കമാന്‍റ് കര്‍ണ്ണാടക കോണ്‍ഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തെത്തന്നെ പിരിച്ചുവിടുകയായിരുന്നു. സിദ്ധരാമയ്യയുടെ പേഴ്സണല്‍ സെക്രട്ടറിയായി എംഎല്‍സി കൂടിയായ നസീര്‍ അഹമ്മദിനെയും തല്‍സ്ഥാനത്ത് നിന്നും പിരിച്ചുവിട്ടു. കര്‍ണ്ണാടക കോണ്‍ഗ്രസ് ന്യൂനപക്ഷവിഭാഗം അധ്യക്ഷനായ കെ. അബ്ദുള്‍ ജബ്ബാറിനെയും ആ സ്ഥാനത്ത് നിന്നും പിരിച്ചുവിടുകയും ന്യൂനപക്ഷ വിഭാഗത്തെ തന്നെ പിരിച്ചുവിടുകയും ചെയ്തു.

ദാവണ്‍ ഗരെയില്‍ കോണ്‍ഗ്രസ് ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ആവശ്യം കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷ ചെയര്‍മാന്‍ കെ. അബ്ദുള്‍ ജബ്ബാറിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറിനും പൊതുസമ്മതനായ സ്ഥാനാര‍്ത്ഥിയായി അന്തരിച്ച പഴയകാല കോണ്‍ഗ്രസ് നേതാവായ ഷമനൂര്‍ ശിവശങ്കരപ്പയുടെ ചെറുമകനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ വോട്ടര്‍മാര്‍ കാര്യമായി ബൂത്തില്‍ എത്തിയില്ല. ദാവണ്‍ഗരെ സൗത്തില്‍ ഏകദേശം 80,000 മുസ്ലിം വോട്ടര്‍മാരുണ്ട്. ഇവര്‍ ഒന്നടങ്കം എസ് ഡിപിഐ നേതാവിന് വോട്ട് ചെയ്തോ എന്നാണ് കോണ്‍ഗ്രസ് സംശയിക്കുന്നത്. എന്തായാലും കുറച്ചുനാളായി കോണ്‍ഗ്രസിലെ ന്യൂനപക്ഷവിഭാഗത്തെ എസ് ഡിപിഐ വിഴുങ്ങുകയാണ്. അതിന്റെ പ്രകടമായ ഉദാഹണമാണ് ദാവണ്‍ഗരെ ഉപതെരഞ്ഞെടുപ്പില്‍ സംഭവിച്ചത്.

എസ് ഡിപിഐഐക്ക് വേണ്ടി പ്രവര്‍ത്തിച്ച സമീര്‍ അഹമ്മദിനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റാന്‍ സാധ്യതയുണ്ട്. പൊതുവേ കര്‍ണ്ണാടകയിലെ മുസ്ലിം വോട്ടര്‍മാരെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്ന വികാരം ശക്തമാണ്. അത് ആളിക്കത്തിക്കാന്‍ എസ് ഡിപിഐയ്‌ക്ക് സാധിക്കുന്നുമുണ്ട്. കോണ്‍ഗ്രസിനേക്കാള്‍ മുസ്ലിങ്ങള്‍ക്ക് സംരക്ഷണം നല്കുന്ന പാര്‍ട്ടി എന്ന വികാരം മുസ്ലിങ്ങള്‍ക്കിടയില്‍ നിറയ്‌ക്കാന്‍ എസ് ഡിപിഐയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.

എസ് ഡിപിഐ- കോണ്‍ഗ്രസ് ബാന്ധവം മഞ്ചേശ്വരത്ത് സാധിച്ചെങ്കിലും ദാവണ്‍ഗരെയില്‍ സാധിച്ചില്ല

സാധാരണ മുസ്ലിം വോട്ടുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസും എസ് ഡിപിഐയും തമ്മില്‍ നല്ല ധാരണയുണ്ടാകാറുണ്ട്. മുസ്ലിംവോട്ടുകള്‍ ഭിന്നിച്ചാല്‍ അത് ബിജെപിയ്‌ക്ക് ഗുണം ചെയ്തെങ്കിലോ എന്ന് കരുതി ഇവര്‍ തമ്മില്‍ ധാരണയുണ്ടാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയാണ് പതിവ്. പക്ഷെ ആ ധാരണ കര്‍ണ്ണാടകയിലെ ദാവണ്‍ഗരെ സൗത്തിലെ ഉപതെരഞ്ഞെടുപ്പില്‍ പാളിപ്പോയി എന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇവിടെ എസ് ഡിപിഐ സ്ഥാനാര്‍ത്ഥി ശക്തമായ പ്രചാരണം നടത്തുകയും കോണ്‍ഗ്രസിന്റെ മുസ്ലിം നേതാക്കള്‍ പരോക്ഷമായി എസ് ഡിപിഐയ്‌ക്ക് വേണ്ടി പ്രവര്‍ത്തിച്ചതായി കോണ്‍ഗ്രസ് അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തു. കേരളത്തില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വരെ വോട്ടിന് വേണ്ടിയുള്ള എസ് ഡിപിഐ- കോണ്‍ഗ്രസ് സഖ്യം നിലനിന്നിരുന്നെങ്കിലും ഏത് സമയവും കേരളത്തിലും കോണ്‍ഗ്രസിലെ മുസ്ലിം വോട്ടര്‍മാരെ എസ് ഡിപി ഐ വിഴുങ്ങിയേക്കാം. എന്തായാലും ഇക്കഴിഞ്ഞ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ എസ് ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദം വിജയിച്ചിരുന്നു. കെ. സുരേന്ദ്രനെതിരെ മുസ്ലിം വോട്ടുകള്‍ വിഭജിച്ചുപോകാതിരിക്കാന്‍ ഏറെ സമ്മര്‍ദ്ദത്തിന് ശേഷമാണ് മഞ്ചേശ്വരത്തെ എസ് ഡിപിഐ സ്ഥാനാര്‍ത്ഥി മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയത്.

ദാവണ്‍ഗരെ സൗത്ത് തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യാഘാതം വലുത്

മെയ് നാലിനാണ് ദാവണ്‍ഗരെ സൗത്തിലെ ഫലം പുറത്തുവരിക. ദാവണ്‍ഗരെ സൗത്തില്‍ പിന്നാക്ക വര്‍ഗ്ഗക്കാരനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. അതിനാല്‍ ഹിന്ദുവോട്ടുകളും പിന്നാക്ക വിഭാഗം വോട്ടുകളും ലിംഗായത്ത് വോട്ടുകളും ശേഖരിക്കാനാകും എന്ന് ബിജെപി കരുതുന്നു. ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ അത് ബി.എസ്. യെദിയൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്രയുടെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിക്ക് വലിയ തിളക്കമേകും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ അത് സിദ്ധരാമയ്യയുടെ വിജയമായി കണക്കാക്കും. എസ് ഡിപിഐ വിജയിച്ചാല്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വോട്ട് ബാങ്ക് മോഹക്കൊട്ടാരങ്ങള്‍ പൊളിച്ചടുക്കി മതമൗലിക ശക്തികളുടെ വന്‍കുതിപ്പിന് ഭാവിയില്‍ കര്‍ണ്ണാടക സാക്ഷ്യം വഹിക്കും. ദാവണ്‍ഗരെ സൗത്ത് മോഡല്‍ കര്‍ണ്ണാടകത്തിലെ മുസ്ലിം വോട്ടര്‍മാര്‍ അധികമുള്ള മണ്ഡലങ്ങളില്‍ എസ് ഡിപിഐ പയറ്റും.

Tags: Congress Muslim LeadersZameer Ahmed KhanDK ShvkumarsdpiLatest newsK Abdul JabbarAfsar KodlipeteDavangere SouthCongress Muslim voters
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

ഈ വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്കാണ് ; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

ഉറക്കതടസ്സം നിങ്ങൾക്കും പ്രശ്‌നമാണോ? അമിതാഭ് ബച്ചൻ പറയുന്നത് എന്താണെന്നോ?

ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പ് ആരും കണ്ടിട്ടില്ല; അന്ന് ഗ്യാനേഷിനെ പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് വെറും രാഷ്‌ട്രീയലക്ഷ്യം

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

ദുബായിലെ മുസ്ലീങ്ങളെ ഇഷ്ടമാണല്ലോ , എന്നിട്ടെന്തുകൊണ്ടാണ് നമുക്ക് പാകിസ്ഥാനിലെ മുസ്ലീങ്ങളെ ഇഷ്ടമല്ലാത്തത് ? മിക്ക സിംഗ്

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.