പാരിസ് : ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദുസംഘടനയായ സ്വാമിനാരായണ്‍ സന്‍സ്തയിലെ സന്യാസിമാര്‍ ഉള്‍പ്പെട്ട സംഘം ഈഫല്‍ ഗോപുരത്തിലെ മുഴുവന്‍ സ്ത്രീജീവനക്കാരെയും മാറ്റിനിര്‍ത്തണമെന്ന് നിര്‍ദേശിച്ചുവെന്ന പ്രചാരണം വ്യാജമായിരുന്നുവെന്ന് കണ്ടെത്തി ഫ്രഞ്ച് പൊലീസ്. പരിപാവന ഹിന്ദുസംഘടനയായ സ്വാമിനാരായണ്‍ സന്‍സ്തയുടെ സന്യാസിസംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച് താറടിക്കുകയായിരുന്നു ഈ വ്യാജപ്രചാരണത്തിന്റെ ലക്ഷ്യം. ഫ്രഞ്ച് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സ്വാമിനാരായണ്‍ സന്‍സ്തയിലെ സന്യാസിമാര്‍ സ്ത്രീകളായ ജീവനക്കാരെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയത്. ഈ ഗൂഢാലോചനയ്‌ക്ക് പിന്നില്‍ യുഎസ് ആസ്ഥാനമായ ചില എന്‍ജിഒകള്‍ ആണെന്നാണ് കരുതപ്പെടുന്നത്.
സ്വാമിനാരായണ്‍ സന്‍സ്തയിലെ സന്യാസിമാരുള്‍പ്പെടെയുള്ള 100 അംഗസംഘം ഫ്രാന്‍സിലെ സ്മാരകമായ ഈഫല്‍ ഗോപുരം സന്ദര്‍ശിക്കുന്നതിന് മുന്‍പേ തന്നെ, ഈഫല്‍ ഗോപുരത്തിലെ സ്ത്രീകളായ ജീവനക്കാരെ മുഴുവന്‍ കെട്ടിടത്തില്‍ നിന്നും പിന്‍വലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു എന്നായിരുന്നു ആരോപണം. അതിന്റെ അടിസ്ഥാനത്തില്‍ ഈഫല്‍ ഗോപുരത്തിലെ മുഴുവന്‍ സ്ത്രീജീവനക്കരെയും സന്യാസിസംഘത്തിന്റെ സന്ദര്‍ശന ദിവസം പിന്‍വലിച്ചിരുന്നു. സ്വാമിനാരായണ്‍ സന്‍സ്തയിലെ സന്യാസിമാരുള്‍പ്പെട്ട സംഘം ഈഫല്‍ ഗോപുരത്തില്‍ എത്തിയപ്പോള്‍ പുരുഷന്‍മാരായ ജീവനക്കാര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
ഇതോടെ പിറ്റേന്ന് ഫ്രഞ്ച് ദിനപത്രങ്ങളിലും ഫ്രാന്‍സിലെ സോഷ്യല്‍ മാധ്യമങ്ങളിലും ഹിന്ദു സംഘടനയായ സ്വാമിനാരായണ്‍ സന്‍സ്തയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്ന്നിരുന്നു. സ്ത്രീപുരഷ സമത്വം ഉദ്ഘോഷിക്കുന്ന ഫ്രാന്‍സിന്റെ സംസ്കാരത്തിന് വിരുദ്ധമായിരുന്നു സ്വാമിനാരായണ്‍ സന്‍സ്തയുടെ നീക്കമെന്നായിരുന്നു വിമര്‍ശനം. ഈ സംഘടനയെ തന്നെ നിരോധിക്കണെന്നും ആവശ്യമുയര്‍ന്നിരുന്നു. പാരീസില്‍ സ്വാമിനാരായണ്‍ സന്‍സ്തയുടെ ഹിന്ദു ക്ഷേത്രം ഇക്കഴിഞ്ഞ സെപ്തംബര്‍ ആറിനാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇത് അമേരിക്കയില്‍ നിന്നും ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്കിടയില്‍ വലിയ അസ്വസ്ഥതയുണ്ടാക്കിയിരുന്നു.
ഇതോടെയാണ് ഫ്രഞ്ച് പൊലീസ് സംഘം ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയത്. അന്വേഷണത്തിലാണ് സ്വാമിനാരായണ്‍ സന്‍സ്ത ഈഫല്‍ ഗോപുരത്തിലെ സ്ത്രീജീവനക്കാരെ കെട്ടിടത്തില്‍ നിന്നും പിന്‍വലിക്കണമെന്ന് ഒരു രീതിയിലും അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് തെളിഞ്ഞത്. ഇ മെയില്‍ വഴിയോ, ഫോണ്‍ വഴിയോ ഒന്നും സ്വാമിനാരായണ്‍ സന്‍സ്തയില്‍ നിന്നും ഈഫല്‍ ഗോപുരത്തിലെ ഉദ്യോഗസ്ഥരെ ഇക്കാര്യം പറഞ്ഞ് ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
ഇതോടെ ഇത് ഹിന്ദുത്വ സംസ്കാരത്തിനെതിരെ ആഗോളതലത്തില്‍ നടന്ന ഗൂഢാലോചനയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഫ്രാന്‍സില്‍ ഉള്‍പ്പെടെ ഹിന്ദു ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്ന സംഘടനയാണ് ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്ത. യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഉയര്‍ത്തിയിരിക്കുന്ന ഹിന്ദുക്ഷേത്രങ്ങള്‍ എല്ലാം സ്വാമിനാരായണ്‍ സന്‍സ്തയുടേതാണ്. ഇനി ആരാണ് സ്വാമിനാരായണ്‍ സന്‍സ്തയെ ഫ്രാന്‍സില്‍ അപമാനിക്കാനായ ഗൂഢാലോചന നടത്തിയത് എന്ന കാര്യം മാത്രമേ പുറത്തുവരാനുള്ളൂ.
സനാതനധര്‍മ്മത്തിനും ഹിന്ദുസംഘടനകള്‍ക്കുമെതിരെ അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെയും ജോര്‍ജ്ജ് സോറോസിന്റെയും എന്‍ജിഒകള്‍
ഇന്ത്യയിലെ ഹിന്ദുത്വ സംഘടനകള്‍ക്കെതിരെയും സനാതനധര്‍മ്മത്തിനെതിരെയും അന്താരാഷ്‌ട്രതലത്തില്‍ അമേരിക്കയിലെ എന്‍ജിഒകള്‍ വന്‍തോതില്‍ ആക്രമണം അഴിച്ചുവിടുകയാണ്. സ്വാമിനാരായണ്‍ സന്‍സ്ത അബുദാബിയില്‍ പണിത ഹിന്ദുക്ഷേത്രം ഭാരതീയരുടെ അഭിമാനസ്തംഭമാണ്. അവിടെ ആ ക്ഷേത്രനിര്‍മ്മാണത്തിന് പ്രായപൂര്‍ത്തിയില്ലാത്ത കുട്ടികളെ പണിയെടുപ്പിച്ചുവെന്ന രീതിയില്‍ ഈയിടെ ചില എന്‍ജിഒകള്‍ പ്രചാരണം നടത്തിയിരുന്നു. ഇതും അന്താരാഷ്ട ഗൂഢാലോചനയുടെ ഭാഗമാണ്. അതുപോലെ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ നോര്‍വ്വെയിലെ മാധ്യമപ്രവര്‍ത്തകയെക്കൊണ്ട് ചോദ്യം ചോദിപ്പിക്കുന്നതുമെല്ലാം ഇതേ എന്‍ജിഒകളുടെ കളികളാണ്. എന്‍ജിഒകളുടെ വിദേശഫണ്ടിന്റെ ഉറവിടം പരിശോധിക്കാന്‍ മോദി സര്‍ക്കാര്‍ എഫ് സിആര്‍എ ബില്‍ അവതരിപ്പിച്ചതും എന്‍ജിഒകളെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ എന്‍ജിഒകളില്‍ നല്ലൊരു പങ്കും മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ് ഫണ്ട് നല്‍കുന്നവയാണ്. അതുപോലെ മറ്റ് രാജ്യങ്ങളില്‍ തങ്ങളുടെ ചൊല്‍പടിക്ക് നില്‍ക്കാത്ത സര്‍ക്കാരുകളെ അട്ടമറിക്കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റും പല എന്‍ജിഒകള്‍ക്കും ഫണ്ട് നല്‍കിവരുന്നുണ്ട്. അമേരിക്കന്‍ ഡീപ് സ്റ്റേറ്റും മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിലാണ്. അമേരിക്കയിലെ സമ്പന്നരായ ഫോര്‍ഡ്, റോക് ഫെല്ലര്‍ പോലുള്ള കുടുംബങ്ങളും മുന്‍ സിഐഎ ഉദ്യോഗസ്ഥരും റിപ്പബ്ലിക്കന്‍ പാര്‍ട്ടി, ഡമോക്രാറ്റിക് പാര്‍ട്ടി മുന്‍നേതാക്കളും ഉള്‍പ്പെടെ ശക്തരായ ഒരു സംഘത്തെയാണ് പൊതുവേ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് എന്ന് വിളിക്കുന്നത്. ഈയിടെ ബംഗ്ലാദേശിലും ശ്രീലങ്കയിലും നേപ്പാളിലും എല്ലാം സര്‍ക്കാരുകളെ അട്ടിമറിച്ചത് ഈ അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ നീക്കങ്ങളാണ്. അതുപോലെ അവരുടെ ചൊല്‍പടിക്ക് വഴങ്ങാത്ത മോദി സര്‍ക്കാരിനെ അട്ടിമറിക്കാനും ഡീപ് സ്റ്റേറ്റ് ശ്രമിച്ചുവരികയാണ്. ഇപ്പോള്‍ രൂപീകരിക്കപ്പെട്ട സിജെപിക്ക് പിന്നിലും അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ കറുത്ത കരങ്ങളുള്ളതായി ആരോപണമുണ്ട്.
















