മുംബൈ: മുംബൈയിലെ ശിവാജി പാർക്കിൽ കോക്രോച് ജനത പാർടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് എത്തിയ 75കാരനായ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മുംബൈയിലെ താനെയിൽ താമസിക്കുന്നയാണ് മരണപ്പെട്ട തിരുവനന്തപുരം സ്വദേശി ഗോപാലകൃഷ്ണ സുബ്ബയ്യ പിള്ള. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലിയിൽ പങ്കെടുക്കുന്നതിനായി താനെയിൽ നിന്ന് ദാദറിലെ ശിവാജി പാർക്കിൽ വെള്ളിയാഴ്ച വൈകിട്ട് 4:30 ഓടെയാണ് അദ്ദേഹം എത്തിയത്. ഇത്രയും പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതിന്റെ പേരില്‍ വീട്ടുകാര്‍ക്ക് നേരെ മലയാളികള്‍ തന്നെ വിമര്‍ശനമുയര്‍ത്തുകയാണ്.
സിജെപി സമരമെന്നത് നിറയെ കുതന്ത്രങ്ങള്‍ നിറഞ്ഞ സമരമാണെന്നും ആരോപണമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരെ പലതും പറഞ്ഞ് ഇളക്കിവിട്ട് സമരത്തിന് ഇറക്കുന്നുണ്ട്. ഇതിനെതിരെ ബിജെപി നേതാക്കള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. മാത്രമല്ല, ഇന്ത്യയില്‍ വിദേശ ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് എന്‍ജിഒകള്‍ ഈ സമരത്തിന് പിന്നിലുണ്ട്. അവര്‍ പല രീതിയിലും റീലുകള്‍ക്കായി വീഡിയോ സൃഷ്ടിക്കുന്നുണ്ട്. അതില്‍ വിവാദപരമായ ദൃശ്യങ്ങള്‍ ഉണ്ടാക്കാനായി സമരത്തിനുള്ളില്‍ പല പ്രകോപനവും സൃഷ്ടിച്ചേക്കാം. അതിനാല്‍ സിജെപി സമരത്തില്‍ പങ്കെടുക്കുന്നത് തന്നെ വലിയ റിസ്കായി വിലയിരുത്തപ്പെടുന്നുണ്ട്. മാത്രമല്ല, പരസ്പരം അറിയാത്ത പലരും പല കോണുകളില്‍നിന്നും ചെറിയ സംഘങ്ങളായി സമരത്തിനെത്തുന്നു. ഇതില്‍ അക്രമികളും സാമൂഹ്യവിരുദ്ധരുമുണ്ട്.
വൈകുന്നേരം 5 മണിയോടെ ഇദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷയുടെ ഭാഗമായി സി.പി.ആർ നൽകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തോടൊപ്പം മലയാളികളായ ചില സുഹൃത്തുക്കളും സമരത്തില്‍ പങ്കെടുക്കാനെത്തിരിയിരുന്നു.
















