Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 12:17 pm IST
inKerala, Thrissur
പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂര്‍: കേരളം ഒന്നാകെ ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശൂര്‍. താമര ചിഹ്നത്തില്‍ മത്സരത്തിനിറങ്ങുന്നത് കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിലെ അതികായനായിരുന്ന കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ എന്നതാണ് തൃശൂരിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. തീപാറുന്ന പോരാട്ടമാണ് തൃശൂരില്‍. ബിജെപി ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന തൃശൂരില്‍ പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു.

കഴിഞ്ഞ രണ്ടുതവണ കോണ്‍ഗ്രസിന് വേണ്ടി മത്സരത്തിനിറങ്ങിയ പത്മജ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് ബിജെപിയിലെത്തിയത്. ഇടതുമുന്നണിയില്‍ സിപിഐ മത്സരിക്കുന്ന മണ്ഡലത്തില്‍ സാഹിത്യ മേഖലയില്‍ നിന്നുള്ള ആലങ്കോട് ലീലാ കൃഷ്ണനാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. അപ്രതീക്ഷിതമായാണ് ആലങ്കോട് സ്ഥാനാര്‍ഥിയായി എത്തിയത്. മുന്‍ മേയര്‍ കൂടിയായ രാജന്‍ പല്ലനാണ് കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മിന്നുന്ന വിജയം നേടിയതോടെ തൃശൂര്‍ ദേശീയതലത്തിലും ശ്രദ്ധാകേന്ദ്രമായി മാറി. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മുന്നിലെത്തിയതും സുരേഷ് ഗോപിയായിരുന്നു. ഈ മികവ് നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി കേന്ദ്രങ്ങള്‍. പത്രികാ സമര്‍പ്പണത്തിന് പിന്നാലെ തന്നെ സ്ഥാനാര്‍ഥികളെല്ലാം പ്രചാരണരംഗത്ത് സജീവമാണ്.

2016ലാണ് പത്മജ തൃശൂരില്‍ കന്നി മത്സരത്തിനിറങ്ങിയത്. സിപിഐയിലെ വി.എസ്. സുനില്‍കുമാറായിരുന്നു മുഖ്യ എതിരാളി. ബി. ഗോപാലകൃഷ്ണനായിരുന്നു ബിജെപി സ്ഥാനാര്‍ഥി. അന്ന് സുനില്‍ കുമാര്‍ 6987 വോട്ടിനാണ് വിജയിച്ചത്. മണ്ഡലത്തില്‍ ബിജെപി കരുത്ത് തെളിയിച്ച ആദ്യ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. മൂന്നാം സ്ഥാനത്ത് എത്തിയ ഗോപാലകൃഷ്ണന്‍ 24,748 വോട്ടാണ് നേടിയത്. അതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി നേടിയത് 6697 വോട്ട് മാത്രമായിരുന്നു എന്നതാണ് പാര്‍ട്ടിയുടെ വളര്‍ച്ചയുടെ വലുപ്പം വ്യക്തമാക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടുത്ത ത്രികോണ മത്സരമാണ് നടന്നത്. പത്മജയും സുരേഷ് ഗോപിയും (ബിജെപി) പി. ബാലചന്ദ്രനും (സിപിഐ) ഏറ്റുമുട്ടിയ മത്സരത്തില്‍ കേവലം 946 വോട്ടിനാണ് ബാലചന്ദ്രന്‍ വിജയിച്ചത്. ബാലചന്ദ്രന് 44,263 വോട്ടും രണ്ടാം സ്ഥാനത്ത് എത്തിയ പത്മജക്ക് 43,317 വോട്ടുമാണ് ലഭിച്ചത്. മുന്നാം സ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് 40,457 വോട്ട് ലഭിച്ചു. ബിജെപിയുടെ ആത്മവിശ്വാസം ഉയര്‍ത്തിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു 2021ലേത്. ഈ തെരഞ്ഞെടുപ്പിന് പിന്നാലെ തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടര്‍ന്ന സുരേഷ് ഗോപി 2024ല്‍ പാര്‍ട്ടിക്ക് സമ്മാനിച്ചത് ലോക്സഭയിലെ കന്നി സീറ്റായിരുന്നു.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നുവെന്നതാണ് ഇടതു വലത് മുന്നണികളെ ആശങ്കപ്പെടുത്തുന്നത്. സംസ്ഥാനത്ത് തന്നെ ബിജെപി ആദ്യം പ്രചാരണം തുടങ്ങിയത് തൃശൂരാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ താമര വരച്ചാണ് ഉദ്ഘാടനം ചെയ്തത്. ഇടതു വലതു മുന്നണികള്‍ കുത്തിതിരിപ്പ് രാഷ്‌ട്രീയം പറയുമ്പോള്‍ തൃശൂരിന്റെ സമ്പൂര്‍ണ വികസനത്തിനായിട്ടാണ് പത്മജ വേണുഗോപാല്‍ വോട്ടര്‍മാരെ സമീപിക്കുന്നത്.

Tags: ThrissurNarendra ModiK.Padmaja Venugopalelection 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.