Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സുതാര്യതയില്‍ നിന്ന് പ്രതികരണക്ഷമതയിലേക്ക്

നിര്‍മിതബുദ്ധി ഭാരതത്തിന്റെ ഭക്ഷ്യഭദ്രതാഘടന പരിവര്‍ത്തനം ചെയ്യുമ്പോള്‍

സഞ്ജീവ് ചോപ്രbyസഞ്ജീവ് ചോപ്ര
Mar 18, 2026, 10:49 am IST
inArticle

കഴിഞ്ഞ ഒരു ദശകത്തിനിടെ ഭാരതം അതിന്റെ ഭക്ഷ്യഭദ്രതാഘടനയെ അഭൂതപൂര്‍വമായ തോതില്‍ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. സംഭരണം, ഗതാഗതം, വിതരണം, സബ്‌സിഡി തീര്‍പ്പാക്കല്‍ തുടങ്ങി മൂല്യശൃംഖലയുടെ ഓരോ ഘട്ടവും ഇപ്പോള്‍ ഡിജിറ്റല്‍ സംവിധാനങ്ങളുടെ കരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഓരോ മാസവും ഏകദേശം 80 കോടി ഗുണഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിനൊപ്പം തുടര്‍ച്ചയായ പ്രവര്‍ത്തന വിവരങ്ങളും ലഭ്യമാക്കുന്നു.

ഭരണപരമായ അടുത്ത വെല്ലുവിളി ഈ സുതാര്യതയെ ഭരണപരമായ പ്രതികരണക്ഷമതയായി മാറ്റുക എന്നതാണ്. സംഭരണ വേളയില്‍, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് മില്ലിങ്ങിന് ശേഷം നല്‍കുന്ന അരിയുടെ ഗുണനിലവാര നിര്‍ണയം പ്രധാനമായും ആശ്രയിക്കുന്നത് പൊട്ടിയ അരിയുടെ ശതമാനം, മാലിന്യങ്ങള്‍, നിറംമാറ്റം തുടങ്ങിയ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ നേരിട്ടുള്ള പരിശോധനയിലൂടെ വിലയിരുത്തുന്നതിനെയാണ്. വലിയ തോതിലുള്ള സംഭരണത്തില്‍, വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് ഈ പരിശോധനാ ഫലങ്ങളില്‍ മാറ്റങ്ങള്‍ വരാം. ഇത്തരം മാനദണ്ഡങ്ങള്‍ ചിത്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിശകലനത്തിലൂടെ വിലയിരുത്തുന്നതിനായി നിര്‍മിതബുദ്ധി അധിഷ്ഠിത ഓട്ടോമാറ്റിക് ഗ്രെയിന്‍ അനലൈസറുകള്‍ വിന്യസിക്കുന്നു. ഗുണനിലവാര പരിശോധനയിലെ അളവുകോലുകള്‍ ഏകീകരിക്കുന്നതിലൂടെയും വ്യക്തിപരമായ താല്‍പര്യങ്ങള്‍ കുറയ്‌ക്കുന്നതിലൂടെയും, നിലവിലുള്ള സംഭരണ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നുതന്നെ കൂടുതല്‍ കൃത്യത ഉറപ്പാക്കാന്‍ ഈ സംവിധാനങ്ങള്‍ സഹായിക്കുന്നു.

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ (സിഡബ്ല്യുഎസ്) എന്നിവയുടെ കീഴിലുള്ള സംഭരണശാലകളില്‍ മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതിനായി നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്. സെന്‍സറുകള്‍വഴി താപനില, ഈര്‍പ്പം, ഫോസ്ഫീന്‍, കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവയുടെ അളവ് രേഖപ്പെടുത്തുമ്പോള്‍, നിര്‍മിതബുദ്ധി അധിഷ്ഠിത കമ്പ്യൂട്ടര്‍ വിഷന്‍ സങ്കേതങ്ങള്‍ ചാക്കുകളുടെ എണ്ണം സ്വയം കണക്കാക്കുന്നതിനും സ്റ്റോക്ക് പരിശോധനയ്‌ക്കും സഹായിക്കുന്നു. ഈ സംവിധാനങ്ങള്‍ സ്റ്റോക്കിനെക്കുറിച്ചും പാരിസ്ഥിതിക സാഹചര്യങ്ങളെക്കുറിച്ചും തുടര്‍ച്ചയായ വിവരങ്ങള്‍ ലഭ്യമാക്കുന്നു. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ സംഭരണശാല ഗ്രേഡിങ് പ്ലാറ്റ്‌ഫോമായ ‘ഡിപ്പോ ദര്‍പ്പണുമായി’ ഈ വിവരങ്ങള്‍ സംയോജിപ്പിച്ചിരിക്കുന്നു. പ്രവചനാത്മക വിശകലനം ഉപയോഗിച്ച് ഈ വിവരങ്ങള്‍ വിലയിരുത്തുന്നതിലൂടെ ധാന്യങ്ങള്‍ നശിക്കാനുള്ള സാധ്യത, സ്റ്റോക്കിലെ വ്യത്യാസങ്ങള്‍ അല്ലെങ്കില്‍ ചട്ടങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചകള്‍ എന്നിവ മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കുന്നു. ഇത് കൂടുതല്‍ വേഗത്തിലും കൃത്യതയോടെയും മേല്‍നോട്ട നടപടികള്‍ സ്വീകരിക്കാന്‍ സഹായിക്കുന്നു.

ധാന്യങ്ങള്‍ കൊണ്ടുപോകുന്ന വേളയില്‍, ‘അന്ന ചക്ര’ എന്ന പാത തിരിച്ചറിയല്‍ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ഗതാഗതം ആസൂത്രണം ചെയ്യുന്നത്. അതേസമയം വാഹനങ്ങളുടെ ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റം ട്രക്കുകളുടെ നീക്കത്തെക്കുറിച്ചുള്ള തത്സമയ ജിപിഎസ് വിവരങ്ങള്‍ ലഭ്യമാക്കുന്നു. കൃത്യമായ പാത തിരിച്ചറിയലിലൂടെ പ്രതിവര്‍ഷം ഏകദേശം 238 കോടി രൂപയുടെ ലാഭം ഉണ്ടായതായി സംസ്ഥാനങ്ങളുടെ റിപ്പോര്‍ട്ട്. പാത ആസൂത്രണം വ്യവസ്ഥാപിതമാണെങ്കിലും, വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന ആയിരക്കണക്കിന് യാത്രകള്‍ നിരീക്ഷിക്കുന്നത് വലിയ പ്രവര്‍ത്തന വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. സഞ്ചാര വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനും സ്ഥിരമായ പാതാവ്യതിയാനങ്ങള്‍, അസ്വാഭാവികമായ കാലതാമസം അല്ലെങ്കില്‍ അനാവശ്യമായ നിര്‍ത്തലുകള്‍ എന്നിവ തിരിച്ചറിയുന്നതിനും നിര്‍മിതബുദ്ധി അധിഷ്ഠിത പാറ്റേണ്‍ ഡിറ്റക്ഷന്‍, അനോമലി ഐഡന്റിഫിക്കേഷന്‍ എന്നിവ ആസൂത്രണം ചെയ്യുന്നു. ഇത്തരം വിശകലനങ്ങള്‍ മേല്‍നോട്ടം ശക്തമാക്കുകയും ഗതാഗത പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ സാധ്യമാക്കുകയും ചെയ്യുന്നു.

സേവനവിതരണത്തെയും ധാന്യത്തിന്റെ ഗുണനിലവാരത്തെയും കുറിച്ചുള്ള പ്രധാന സൂചനകളാണ് ഗുണഭോക്താക്കളുടെ പരാതികള്‍. പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, കോള്‍ സെന്ററുകള്‍, വാട്ട്‌സ്ആപ്പ്, ഐവിആര്‍എസ് എന്നിങ്ങനെ വിവിധ മാര്‍ഗങ്ങള്‍ നിലവിലുണ്ടെങ്കിലും, പരാതികളുടെ എണ്ണക്കൂടുതലും ഭാഷാപരമായ വൈവിധ്യവും അവ കൃത്യസമയത്ത് ബന്ധപ്പെട്ടവരിലേക്ക് എത്തിക്കുന്നതിനും പരിഹരിക്കുന്നതിനും തടസ്സമാകാറുണ്ട്. ഇത് പരിഹരിക്കുന്നതിനായി ‘അന്ന സഹായത ഹോളിസ്റ്റിക് എഐ സൊല്യൂഷന്‍’ (അടഒഅ) നടപ്പാക്കിയിട്ടുണ്ട്. ബഹുഭാഷാ വോയ്‌സ് ഔട്ട്‌റീച്ചും നിര്‍മിതബുദ്ധി അധിഷ്ഠിത വിശകലനവും ഉപയോഗിച്ച് ഗുണഭോക്താക്കളില്‍നിന്ന് വ്യവസ്ഥാപിതമായ പ്രതികരണങ്ങള്‍ ശേഖരിക്കാന്‍ ഈ സംവിധാനം സഹായിക്കുന്നു. നിലവില്‍ പ്രതിമാസം ഏകദേശം 20 ലക്ഷം ഗുണഭോക്താക്കളിലേക്ക് എത്തുന്ന അടഒഅ രാജ്യവ്യാപകമാക്കുകയാണ്.

ഡിജിറ്റൈസേഷനിലൂടെ ഇന്ത്യയുടെ ഭക്ഷ്യ സബ്‌സിഡി സംവിധാനം ഇതിനോടകം ചോര്‍ച്ചകള്‍ കുറച്ചിട്ടുണ്ട്. അടുത്ത പരിവര്‍ത്തനം എന്നത് ഈ സംവിധാനത്തിന്റെ പ്രതികരണക്ഷമതയിലാണ്. സംഭരണം, ചരക്കുനീക്കം, വിതരണം, ക്ലെയിം തീര്‍പ്പാക്കല്‍ എന്നിവയിലുടനീളം നിര്‍മിതബുദ്ധി ഉള്‍പ്പെടുത്തുന്നതിലൂടെ, അപകടസാധ്യതകള്‍ നേരത്തെ തിരിച്ചറിയാനും പിശകുകള്‍ വേഗത്തില്‍ തിരുത്താനും ഗുണഭോക്താക്കള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഈ സംവിധാനത്തിന് കൂടുതല്‍ ഉത്തേജനം ലഭിക്കുന്നു. 80 കോടിയിലധികം വ്യക്തികള്‍ക്ക് ഭക്ഷ്യഭദ്രത ഉറപ്പാക്കുന്ന പദ്ധതിയെ സംബന്ധിച്ചിടത്തോളം, മികച്ച പ്രതികരണക്ഷമത എന്നത് കേവലം ചെറിയ പരിഷ്‌കാരമല്ല; മറിച്ച് സാമൂഹ്യ സുരക്ഷാ ശൃംഖലയുടെ ഘടനാപരമായ കരുത്താര്‍ജിക്കല്‍ കൂടിയാണ്.

(കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറിയാണ് ലേഖകന്‍)

 

Tags: AI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സാങ്കേതികക്കുതിപ്പ്: സെമി കണ്ടക്ടർ മിഷൻ 2.0 ന് 1.27 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ

Technology

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

Business

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

Kerala

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

Astrology

വരുമാന മാർഗ്ഗങ്ങൾ തുറക്കും; കലാരംഗത്ത് വൻ അംഗീകാരം! സമ്പൂർണ്ണ രാശിഫലം (10 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.