Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കുഴി കുത്തി കഞ്ഞി കൊടുക്കുന്നത് മനോഹരമായ ഓര്‍മ; അതിന് ജാതി ആംഗിള്‍ നല്‍കി;എന്നെ വിറ്റ് കാശുണ്ടാക്കി,കൃഷ്ണ കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 03:57 pm IST
inEntertainment

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത സംഭവമായിരുന്നു കുഴി കുത്തി അതില്‍ കഞ്ഞി കുടിക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശം. ഭാര്യ സിന്ധു കൃഷ്ണയുടെ വ്‌ളോഗിലായിരുന്നു കൃഷ്ണ കുമാറിന്റെ പരാമര്‍ശം. കടുത്ത വിമര്‍ശനങ്ങള്‍ അന്ന് അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് കൃഷ്ണ കുമാര്‍.

വെറൈറ്റി മീഡിയയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണ കുമാര്‍ മനസ് തുറന്നത്. താന്‍ പങ്കുവച്ചത് ആ കാലത്തെ മനോഹരമായ ഓര്‍മയായിരുന്നു. അതിലേക്ക് ജാതിയതയുടെ നരേറ്റീവ് കൊണ്ടു വരികയായിരുന്നുവെന്നും കൃഷ്ണകുമാര്‍ പറയുന്നു. ആ വാക്കുകളിലേക്ക്

എനിക്കെതിരെ വന്ന വലിയൊരു വിഷയമാണ് കുഴി കുത്തി കഞ്ഞി കുടി. അതിനെ പല രീതിയിലെടുക്കാം. എന്താണ് സംഭവമെന്ന് എനിക്കറിയാം. ഞങ്ങള്‍ അന്ന് എറണാകുളത്ത് താമസിച്ച ഹോട്ടലില്‍ രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ പോയപ്പോള്‍ അവിശ്വസനീയമായി, ഞങ്ങളുടെ വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമായ പഴഞ്ചോറ് കണ്ടു. കഴിച്ച് കഴിഞ്ഞ് റൂമിലെത്തി വ്‌ളോഗ് എടുക്കുമ്പോള്‍ പഴഞ്ചോറ് ഭയങ്കര ടേസ്റ്റ് ആയിരുന്നുവെന്ന് സിന്ധു പറഞ്ഞു. അപ്പോള്‍ നിനക്ക് ഇതിന്റെ ശരിയായ ടേസ്റ്റ് അറിയില്ലെന്ന് ഞാന്‍ പറഞ്ഞു.

പണ്ട് ഞങ്ങളുടെ വീട്ടില്‍ കൃഷി ചെയ്യാനും മറ്റും ആളുകള്‍ വരും. ചായ മാത്രം കുടിച്ചിട്ടാണ് വരിക. പതിനൊന്ന് മണിയാകുമ്പോള്‍ മതി ഭക്ഷണമെന്ന് പറയും. ഇന്ന് ഒരുപാട് പാത്രങ്ങളൊന്നുമില്ല. അന്നത്തെ രീതിയാണ് ഇലയില്‍ കഴിക്കുന്നത്. അത് മറഞ്ഞു പോകാതിരിക്കാന്‍ കുഴി കുത്തി അതിലിട്ട് കഴിക്കും. അതേക്കുറിച്ചാണ് പറഞ്ഞത്. ഓരോ കാലത്തും ഓരോ സംഭവങ്ങളുണ്ടാകും. നമ്മളത് കാണുകയാണ്. അധ്വാനിച്ച് വന്നിട്ടാണ് കഴിക്കുന്നത്. അതിന് പ്രത്യേക സൗന്ദര്യമാണ്. അപ്പോള്‍ നമുക്കും ഇതുപോലെ കഴിക്കണമല്ലോ എന്ന് തോന്നും. നമ്മളും കഴിച്ച് നോക്കും. അസാമാന്യ ടേസ്റ്റാണ്.

നരേറ്റീവ് ബില്‍ഡിങ് എന്ന് പറയും. ജാതി വ്യവസ്ഥയൊക്കെ അതിനകത്ത് കൊണ്ടു വന്നു. ഞങ്ങളുടെ അവിടെ പണിയെടുത്തിരുന്ന വ്യക്തിയുടെ പേര് കരുണാകരന്‍ നായര്‍ എന്നാണ്. അദ്ദേഹത്തിന്റെ കൊച്ചുമോന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ട്. അതിലേക്ക് ജാതി ആംഗിള്‍ കൊണ്ടു വന്ന് നരേറ്റീവ് ഉണ്ടാക്കി. എന്നെ സംബന്ധിച്ച് അതൊക്കെ ചെറുപ്രായത്തിലെ മനോഹരമായ ഓര്‍മകളാണ്. അതിനെ വേറൊരു ആംഗിള്‍ കൊടുത്തു. പക്ഷെ മുഴുവന്‍ വിഡിയോ കണ്ടവര്‍ക്ക് അറിയാം. എനിക്ക് അപ്പോള്‍ ഉളളിന്റെ ഉള്ളിലൊരു സന്തോഷം തോന്നി. ഇത് കട്ട് ചെയ്ത് ഇട്ട് ആര്‍ക്കെങ്കിലും പൈസയുണ്ടാക്കാന്‍ പറ്റുന്നുണ്ടല്ലോ. എന്നെ വിറ്റിട്ടാണെങ്കിലും നാല് പൈസയുണ്ടാക്കുന്നല്ലോ. സന്തോഷം.

 

Tags: bjpmalayalam cinemaactor KrishnakumarLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

India

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

India

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

Kerala

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

പുതിയ വാര്‍ത്തകള്‍

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.