തിരുവനന്തപുരം : ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ എ ബി വി പി യെ അഭിനന്ദിച്ച് മേയർ വി വി രാജേഷ് . കഴിഞ്ഞയാഴ്ച സൗത്ത് ഇന്ത്യൻ വിദ്യാർത്ഥികളുടെ ചില രെഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുത്തിരുന്നുവെന്നും, മുൻകാല എ ബി വി പി പ്രവർത്തകൻ എന്ന നിലയിൽ അഭിമാനിയ്‌ക്കുന്നുവെന്നും വി വി രാജേഷ് പറഞ്ഞു.
‘ ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ എ ബി വി പി യെ അഭിനന്ദിയക്കുന്നു.സി ജെ പി സമരത്തിന്റെ കൂടി പശ്ചാത്തലത്തിൽ ശക്തമായ മത്സരമായിരുന്നു നടന്നത്.കഴിഞ്ഞയാഴ്ച സൗത്ത് ഇന്ത്യൻ വിദ്യാർത്ഥികളുടെ ചില രെഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുത്തിരുന്നു.
യുവാക്കളെയും,ഒരു വിഭാഗം ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് രാജ്യത്തെ ശിഥിലീകരിയ്‌ക്കുവാൻ ശ്രമിയ്‌ക്കുന്ന സി ജെ പി,എൻ എസ് യു, എസ് എഫ് ഐ എന്നിവർക്കെതിരെ ശക്തമായ വികാരം നമ്മുടെ രാജ്യത്തെ വിദ്യാർത്ഥികളുടെ ഇടയിൽ ശക്തമാകുന്നതിന്റെ സൂചനയാണ് ഇത്തരം വിജയങ്ങൾ.
രാജ്യദ്രോഹ ശക്തികളെ പിൻതുണച്ച എൻ എസ് യു വിന് നിലവിലുള്ള സീറ്റു കൂടി നഷ്ടപ്പെട്ട് ചിത്രത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമായി.വിദ്യാർത്ഥി,യുവജന നേതൃത്വത്തിൽ എ ബി വി പി മാത്രം. മുൻകാല എ ബി വി പി പ്രവർത്തകൻ എന്ന നിലയിൽ അഭിമാനിയ്‌ക്കുന്നു‘ എന്നാണ് മേയർ വി വി രാജേഷിന്റെ വാക്കുകൾ.
















