ആലപ്പുഴ: കരുവാറ്റയില്‍ ട്രെയിന്‍ തട്ടി രണ്ട് മരണം. പല്ലന സ്വദേശികളായ പ്രകാശന്‍(65), സുരേഷ്(49) എന്നിവരാണ് മരിച്ചത്. കരുവാറ്റ വള്ളംകളി കണ്ടശേഷം റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുമ്പോഴാണ് അപകടം. ശനിയാഴ്ച രാത്രി 7.45-ഓടെ തീരദേശ റെയില്‍വേ പാതയില്‍ കരുവാറ്റ കുറിച്ചിക്കലില്‍ വെച്ചായിരുന്നു ട്രെയിനിടിച്ചത്.
കരുവാറ്റ ലീഡിംഗ് ചാനലില്‍ നടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) വള്ളംകളി കഴിഞ്ഞ് പ്രധാന റോഡില്‍ വലിയ ഗതാഗതത്തിരക്ക് ഉണ്ടായതിനെ തുടര്‍ന്ന് ആളുകള്‍ റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ തീവണ്ടി തട്ടിയാണ് അപകടം. ഒപ്പമുണ്ടായിരുന്ന മറ്റു ചിലര്‍ ഓടിമാറി രക്ഷപ്പെട്ടു.
മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
















