തിരുവനന്തപുരം: ഉച്ച കഴിഞ്ഞ് ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയ മോട്ടോര്‍ വാഹനവകുപ്പിന്‌റെ നടപടി സര്‍ക്കാര്‍ തിരുത്തി.
ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. എല്ലാ ഓഫീസുകളും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തന സജ്ജമായിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഓഫീസ് ഫോണുകള്‍ രാവിലെ 10 മുതല്‍ 5 വരെ നിര്‍ബന്ധമായും പ്രവര്‍ത്തിക്കണം.
ഉച്ചയ്‌ക്ക് ശേഷം ജനങ്ങളെ കയറ്റാത്ത ഓഫീസുകളിലെ ഉത്തരവാദപ്പെട്ടവര്‍ക്കതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.
















