Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുടിന്‍ സുഹൃത്താണ്, സുഖോയ് 57 അഞ്ചാം തലമുറ യുദ്ധവിമാനമാണ്, എന്നിട്ടും ഇന്ത്യ റഫാല്‍ തന്നെ വാങ്ങാന്‍ ശഠിക്കുന്നത് ഈ അനുഭവം കാരണമാണ്

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് 42 സ്ക്വാഡ്രണുകള്‍ വേണം. പക്ഷെ ഇന്ത്യയുടെ പക്കല്‍ ഇപ്പോള്‍ 30ല്‍ താഴെ സ്ക്വാഡ്രണുകള്‍ മാത്രമേ ഉള്ളൂ. ഒരു സ്ക്വാഡ്രണ്‍ എന്നാല്‍ 18 വിമാനങ്ങളുടെ ഒരു സംഘമാണ്. ഇതനുസരിച്ച് കണക്കാക്കിയാല്‍ ഇന്ത്യയ്‌ക്ക് ഏകദേശം 216 യുദ്ധവിമാനങ്ങളുടെ കുറവുണ്ട്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jan 23, 2026, 12:59 am IST
in India, Defence
റഫാല്‍ യുദ്ധവിമാനത്തിന്‍റെ രാത്രി ദൃശ്യം

റഫാല്‍ യുദ്ധവിമാനത്തിന്‍റെ രാത്രി ദൃശ്യം

ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് 42 സ്ക്വാഡ്രണുകള്‍ വേണം. പക്ഷെ ഇന്ത്യയുടെ പക്കല്‍ ഇപ്പോള്‍ 30ല്‍ താഴെ സ്ക്വാഡ്രണുകള്‍ മാത്രമേ ഉള്ളൂ. ഒരു സ്ക്വാഡ്രണ്‍ എന്നാല്‍ 18 വിമാനങ്ങളുടെ ഒരു സംഘമാണ്. ഇതനുസരിച്ച് കണക്കാക്കിയാല്‍ ഇന്ത്യയ്‌ക്ക് ഏകദേശം 216 യുദ്ധവിമാനങ്ങളുടെ കുറവുണ്ട്. ഈ കുറവ് നികത്താനാണ് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നത്. ഇതിന് ചില കടമ്പകള്‍ കൂടി കടക്കേണ്ടതുണ്ട്. അത് നീങ്ങാന്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയും. 3.25 ലക്ഷം കോടി രൂപ ചെലവഴിച്ചാണ് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്.

എന്നാല്‍ റഷ്യ അവരുടെ സുഖോയ് 57 എന്ന അഞ്ചാം തലമുറയില്‍പ്പെട്ട യുദ്ധവിമാനത്തിന്റെ സോഴ്സ് കോഡും സാങ്കേതികവിദ്യയും പൂര്‍ണ്ണമായും പങ്കുവെയ്‌ക്കാമെന്ന വാഗ്ദാനം ചെയ്തിട്ടും ഫ്രഞ്ച് ആയുധനിര്‍മ്മാണക്കമ്പനിയായ ഡസോ എവിയേഷന്‍ എന്ന കമ്പനിയുമായി ധാരണയുണ്ടാക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണ്? റഷ്യ-ഉക്രൈന്‍ യുദ്ധം നാല് വര്‍ഷം പൂര്‍ത്തിയായിട്ടും തുടരുകയാണ്. ഇപ്പോള്‍ തന്നെ പല റഷ്യന്‍ യുദ്ധവിമാനങ്ങളുടെയും ആയുധങ്ങളുടെയും സ്പെയര്‍പാര്‍ട്സുകള്‍ കിട്ടാന്‍ കാലതാമസം നേരിടുന്നുണ്ട്. യുദ്ധസമയത്ത് യുദ്ധവിമാനങ്ങള്‍ക്ക് സ്പെയര്‍പാര്‍സ്കുകള്‍ അപ്പപ്പോള്‍ കിട്ടിയില്ലാ എങ്കില്‍ വലിയ പ്രതിസന്ധിയായി അത് മാറും. എന്നാല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ക്ക് സ്പെയര്‍പാര്‍ട്സ് ക്ഷാമം ഒരിയ്‌ക്കലും ഉണ്ടാകാറില്ല. ഫ്രാന്‍സിന്റെ ഡസോ എവിയേഷന്‍ അക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുന്നു.

സുഖോയ് 57 യുദ്ധവിമാനം അഞ്ചാം തലമുറ എന്ന് പറയുന്നുവെങ്കിലും അതിന് ഇപ്പോഴും അഞ്ചാം തലമുറ എഞ്ചിന്‍ സജ്ജമായിട്ടില്ല എന്നതാണ് വാസ്തവം. പഴയ എഞ്ചിനുള്ള സുഖോയ് 57ല്‍ അതിനാല്‍ ഇന്ത്യയ്‌ക്ക് താല്‍പര്യമില്ല. ഇന്ത്യതന്നെ സ്വന്തമായി ഒരു അഞ്ചാം തലമുറ യുദ്ധവിമാനം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്. അതില്‍ ഇന്ത്യയ്‌ക്ക് ഏറ്റവും വലിയ തടസ്സം എഞ്ചിനാണ്. ഈ എഞ്ചിന്‍ ഇന്ത്യ വാങ്ങാന്‍ പോകുന്നതും ഫ്രാന്‍സിന്റെ സഫ്രാന്‍ എന്ന കമ്പനിയുടെ എഞ്ചിനാണ്. അതായത് ആധുനികയുദ്ധവിമാനങ്ങളുടെ കാര്യത്തില്‍ ഫ്രാന്‍സുമായാണ് ഇന്ത്യയുടെ പ്രതിരോധ ഇടപാട് കൂടുതല്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ വാങ്ങാന്‍ പോകുന്ന 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ എഫ് 4 എന്ന വിഭാഗത്തില്‍പ്പെടുന്നവയാണ്. ഇത് യുദ്ധത്തില്‍ നല്ല മിടുക്ക് കാട്ടുന്ന മോഡലുമാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് അത് അനുഭവപ്പെട്ടതുമാണ്. നാവിക, വ്യോമസേനകള്‍ ആ നാളുകളില്‍ റഫാലിന്റെ കരുത്ത് നേരിട്ട് അറിഞ്ഞതാണ്. അതായത് പല യുദ്ധങ്ങളിലും മിടുക്കുകാട്ടി റഫാല്‍ പോരാളിയെന്ന് പേരെടുത്തു കഴിഞ്ഞു. അതേസമയം സുഖോയ് 57 ഇനിയും വലിയ യുദ്ധങ്ങളില്‍ പങ്കെടുത്തുവരുന്നേയുള്ളൂ.

2025 മെയ് മാസത്തില്‍ നടന്ന ഓപ്പറേഷനില്‍ പാകിസ്ഥാന്‍ ലഡാക്ക് അതിര്‍ത്തിയില്‍ പൊടുന്നനെ ഒരു പ്രകോപനം സൃഷ്ടിച്ചു. ചൈനീസ് നിര്‍മ്മിതമായ ജെ10സി യുദ്ദവിമാനങ്ങളും ദീര്‍ഘദൂര മിസൈലുകളായ പിഎല്‍15ഇയും ഉപയോഗിച്ചാണ് പ്രകോപനം സൃഷ്ടിച്ചത്. ആസമയത്ത് അവിടെ പട്രോളിംഗ് നടത്തിയിരുന്നത് രണ്ട് റഫാല്‍ യുദ്ധവിമാനങ്ങളാണ്. റഫാലിന്റെ സ്പെക്ട്ര (Spectra) എന്ന ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനം അത്ഭുതങ്ങള്‍ കാണിച്ചു. പാകിസ്ഥാന്റെ റഡാറുകളെ ഇത് ജാം ചെയ്തു എന്ന് മാത്രമല്ല, പാകിസ്ഥാന്റെ ജെ10സി യുദ്ധവിമാനത്തിന്റെയും പിഎല്‍15ഇ മിസൈലിന്റെയും സ്ഥാനം കൃത്യമായി തിരിച്ചറിഞ്ഞ് റഫാല്‍ വിമാനങ്ങള്‍ അവരുടെ റഡാറുകള്‍ ഓണ്‍ ചെയ്യാതെ തന്നെ ജെ10സി വിമാനങ്ങളെ ട്രാക്ക് ചെയ്യാന്‍ റഫാലിന് സാധിച്ചു. റഫാല്‍ സ്വന്തം റഡാറുകള്‍ ഓണ്‍ ചെയ്യാത്തതിനാല്‍ ജെ10സി വിമാനങ്ങള്‍ക്ക് റഫാലിനെ കണ്ടുപിടിക്കാന്‍ സാധിച്ചതുമില്ല. അതിനാല്‍ ജെ10സിക്ക് അതിന്റെ പിഎല്‍15ഇ മിസൈലുകളെ റഫാലിനെതിരെ ലോക്ക് ചെയ്യാനും കഴിഞ്ഞില്ല. വെറും സ്പെക്ട്ര എന്ന ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനം കൊണ്ട് മാത്രം പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളെ പിന്തിരിപ്പിക്കാന്‍ റഫാലിന് കഴിഞ്ഞു. ഇത് വലിയ നേട്ടമാണ്.

ഇതുകൊണ്ട് തന്നെയാണ് ഇന്ത്യന്‍ വ്യോമസേന 114 റഫാല്‍ വിമാനങ്ങള്‍ തന്നെ മതി എന്ന് തീരുമാനിക്കാന്‍ ഒരു പ്രധാനകാരണം.

Tags: Rafale F4Sukhoi 57Fifth generation war planefranceRafalePUtinOperation SindoorSU57Dassault Aviation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ 12 ആണവ പോര്‍മുനകള്‍…അസിം മുനീറിന് ഉറക്കമില്ലാത്ത രാത്രികൾ

India

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

India

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

ഇന്ത്യയുടെ അതിര്‍ത്തികളെ അടുത്ത് നിരീക്ഷിക്കാന്‍ പാകിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ അയച്ച ആറ് ബഹിരാകാശ ഉപഗ്രഹങ്ങള്‍ (ഇടത്ത്)
India

ഇന്ത്യയുടെ ഭൗമോപരിതലത്തെ അടുത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന ആറ് ഉപഗ്രഹങ്ങള്‍ പാകിസ്ഥാന്‍ ബഹിരാകാശത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്; പിന്നില്‍ ചൈന

Football

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

പുതിയ വാര്‍ത്തകള്‍

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.