Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നിക്കോളാസ് മഡൂറോയെയും വീഴ്‌ത്തി, ഇറാനെ വീഴ്‌ത്താന്‍ ആഭ്യന്തരകലാപം; പുടിന് ശക്തിക്ഷയിക്കുന്നു; ട്രംപും യൂറോപ്പും റഷ്യയെ തീര്‍ക്കുമോ?

പാശ്ചാത്യ ശക്തികളുടെ ഇരട്ടമുഖമാണ് റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ കഴിഞ്ഞ കുറെ മാസങ്ങളായി കണ്ടുവരുന്നത്. ഒരു ഭാഗത്ത് ട്രംപ് ഉക്രൈന്‍-റഷ്യ സമാധാനക്കരാറിന് വേണ്ടി വാദിക്കുന്ന ആളായി പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ അമേരിക്ക റഷ്യയുടെ ശക്തിസ്രോതസ്സുകളെ ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്നതെന്തിന്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 07:42 pm IST
inWorld
പുടിന്‍ (ഇടത്ത്) വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ (വലത്ത്)

പുടിന്‍ (ഇടത്ത്) വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ (വലത്ത്)

വാഷിംഗ്ടണ്‍: പാശ്ചാത്യ ശക്തികളുടെ ഇരട്ടമുഖമാണ് റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ കഴിഞ്ഞ കുറെ മാസങ്ങളായി കണ്ടുവരുന്നത്. ഒരു ഭാഗത്ത് ട്രംപ് ഉക്രൈന്‍-റഷ്യ സമാധാനക്കരാറിന് വേണ്ടി വാദിക്കുന്ന ആളായി പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ അമേരിക്ക റഷ്യയുടെ ശക്തിസ്രോതസ്സുകളെ ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്നതെന്തിന്? പുടിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് യൂറോപ്യന്‍ രാഷ്‌ട്രങ്ങളായ ജര്‍മ്മനി, യുകെ, ഫ്രാന്‍സ്,പോളണ്ട് എന്നിവ നിലകൊള്ളുമ്പോള്‍ പുടിന്റെ സുഹൃത്ത് എന്ന രീതിയില്‍ നിന്നുകൊണ്ട് ട്രംപ് പുടിനെ വഞ്ചിക്കുകയാണോ?

സംശയിക്കാന്‍ കാരണം പുടിന് സാമ്പത്തികമായും സൈനികമായും സഹായം നല്‍കേണ്ട രാജ്യങ്ങള്‍ ഒന്നൊന്നായി നിലംപൊത്തുകയാണ്. ആ രാജ്യങ്ങളെ വീഴ്‌ത്തുന്നതോ അമേരിക്കയും. ഇപ്പോഴിതാ വെനസ്വേലയുടെ നിക്കോളാസ് മഡൂറോ വീണിരിക്കുന്നു. ഭാര്യയടക്കം മഡൂറോയെ തടവുകാരനായി പിടിച്ചെന്നാണ് ട്രംപ് നടത്തിയിരിക്കുന്ന പ്രസ്താവന. ഇതോടെ മയക്കമരുന്ന് ലോബി അമേരിക്കയിലെ യുവാക്കളെ നശിപ്പിക്കുന്നു എന്നാരോപിച്ച് വെനസ്വേല പിടിച്ചെടുത്ത യുഎസ് ഇനി അവിടുത്തെ എണ്ണ മുഴുവനായി ഊറ്റും. ലോകത്തില്‍ എണ്ണ സമ്പത്തില്‍ ഒന്നാം സ്ഥാനത്ത് നില‍്ക്കുന്നതാണ് ഈ ലാറ്റിനമേരിക്കന്‍ രാജ്യം.

ഇതിന് തൊട്ടുമുന്‍പാണ് റഷ്യയുടെ അടുത്ത അനുയായി ആയ സിറിയയുടെ ബാഷര്‍ അല്‍ അസ്സാദിനെ സ്ഥാനഭ്രഷ്ടനാക്കിയത്.. ഇസ്രയേലിന്റെ സഹായത്തോടെ അമേരിക്കയും തുര്‍ക്കിയും സിറിയയിലെ തന്നെ ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഒരു ഭീകരസംഘടനയെ കൂട്ടുപിടിച്ചായിരുന്നു ഇവിടുത്തെ ഭരണം അട്ടിമറിച്ചത്. പണമായി എത്ര വേണമെങ്കിലും പുടിനെ സഹായിക്കുന്ന രാജ്യമായിരുന്നു ബാഷര്‍ അല്‍ അസ്സാദിന്റെ സിറിയ.

ഇറാനെയും ഇസ്രയേലിനെ ഉപയോഗിച്ച് അമേരിക്ക ഒരു വിധം ദുര്‍ബലമാക്കിക്കഴിഞ്ഞു. ഇപ്പോള്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് പാലൂട്ടി വളര്‍ത്തിയ അവിടുത്തെ എൻ്‍ജിഒ സംഘടനകള്‍ ആയത്തൊള്ള അല്‍ ഖമനേയിക്കെതിരെ കലാപം സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ പട്ടാളത്തെ വിട്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനിടിയില്‍ വീണ്ടും ഇറാനെ ആക്രമിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍.

ഇനി പുടിന് ചൈനയും വടക്കന്‍ കൊറിയയും മാത്രമേ ബാക്കിയുള്ളൂ. ചൈനയെ തായ് വാനെ ഉപയോഗിച്ച് തളച്ചിടാനുളള ശ്രമത്തിലാണ് അമേരിക്ക. അതുപോലെ ഉത്തരകൊറിയയെ മിക്കവാറും തെക്കന്‍ കൊറിയയെ ഉപയോഗിച്ച് പ്രതിരോധത്തിലാക്കിയേക്കും.

പുടിനെ വ്യക്തിപരമായി ഇല്ലാതാക്കാനുള്ള ശക്തമായ ആക്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു. നൂറുകണക്കിന് ഡ്രോണുകള്‍ അയച്ചായിരുന്നു പുടിനെ വധിക്കാന്‍ ശ്രമിച്ചത്. ഈ വധശ്രമത്തില്‍ നിന്നും പുടിന്‍ രക്ഷപ്പെട്ടു. പക്ഷെ വരും ദിവസങ്ങളില്‍ ഇത്തരം കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന് കരുതപ്പെടുന്നു.

റഷ്യയെ സാമ്പത്തികമായി തകര്‍ക്കുന്ന യൂറോപ്യന്‍ പദ്ധതി
ഒരു വശത്ത് സമാധാനക്കരാര്‍ നീട്ടിക്കൊണ്ടുപോവുക വഴി റഷ്യയെ ഇഞ്ചിഞ്ചായി കൊല്ലുക എന്നതാണ് യൂറോപ്പിന്റെ പദ്ധതി. ഇതിനിടെ റഷ്യയ്‌ക്ക് മാരകമായ ചില മുറിവുകള്‍ യൂറോപ്പ് നല്‍കിക്കഴിഞ്ഞു. അതില്‍ ഒന്ന് പ്രധാന റഷ്യന്‍ എണ്ണക്കമ്പനികളായ റോസ് നെഫ്റ്റ്, ലൂകോയില്‍ എന്നിവയ്‌ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതായുള്ള ട്രംപിന്റെ പ്രഖ്യാപനമാണ്. ഇതോടെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യയും ചൈനയും നിര്‍ത്തി. ഇത് സാമ്പത്തികമായി റഷ്യയെ ഞെരുക്കുകയാണ്. രണ്ടാമത്തേത് റഷ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിക്ഷേപമായി നല്‍കിയിരിക്കുന്ന 16200 കോടി ഡോളര്‍ പരമാധികാര ആസ്തി മരവിപ്പിച്ചു കൊണ്ടുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനമാണ്. ഈ തുക യുദ്ധത്തിനുള്ള നഷ്ടപരിഹാരമായി ഉക്രൈന് നല്‍കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ദേശിച്ചെങ്കിലും ഈ തുക സൂക്ഷിച്ചിരിക്കുന്ന ബെല്‍ജിയത്തിലെ യൂറോക്ലിയര്‍ എന്ന സാമ്പത്തിക ധനകാര്യസ്ഥാപനം അതിന് തയ്യാറാകാത്തത് കൊണ്ട് നടന്നത്. റഷ്യയുടെ ഈ നിക്ഷേപത്തിന്മേലുള്ള പലിശ തുടര്‍ച്ചയായി ഉക്രൈന് നല്‍കിക്കൊണ്ടിരിക്കുകയാണ്. ഈ വിശ്വാസവഞ്ചനയിലേക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ നീങ്ങുക എന്നതിനര്‍ത്ഥം പുടിനെ തീര്‍ക്കാനുള്ള രഹസ്യപദ്ധതി ഉണ്ടെന്ന് തന്നെയാണ്.

ഉക്രൈന് ആയുധങ്ങളും പട്ടാളക്കാരും പണവും നല്‍കുന്നു
രഹസ്യമായി യൂറോപ്യന്‍ രാജ്യങ്ങളും യുഎസും സമൃദ്ധമായി ഉക്രൈന് ആയുധങ്ങളും പണവും പട്ടാളക്കാരെയും നല്‍കുകയും ചെയ്യുന്നുണ്ട്. ഈയിടെ 90 കോടി യൂറോ ആണ് ഉക്രൈന് അനുവദിച്ചത്. ഉക്രൈനില്‍ നിന്നും നിരന്തരം റഷ്യയെ ആക്രമിക്കുക വഴി റഷ്യയുടെ ആയുധങ്ങള്‍ തീര്‍ത്ത് അവരുടെ സായുധശക്തി ഇല്ലാതാക്കലും മറ്റൊരു യൂറോപ്യന്‍ യൂണിയന്‍ ഗൂഢപദ്ധതിയാണ്. ഈയിടെ ജര്‍മ്മനിയും ബ്രിട്ടനും സ്പെയിനും എല്ലാം അവരുടെ ആയുധശക്തി വര്‍ധിപ്പിക്കുന്നതും യുകെ യുവാക്കളോട് പട്ടാളപരിശീലനത്തിന് തയ്യാറെടുക്കൂ എന്ന ആഹ്വാനം ചെയ്തതും റഷ്യ എന്ന അവരുടെ എക്കാലത്തേയും ശത്രുവിനോട് പൊരുതാനുള്ള തയ്യാറെടുപ്പ് തന്നെയാണ്.

Tags: Fall of PutinSyriaVladimir PutinRussia-Ukraine warPUtinNicholas MaduroUS Venezuela warNicolás Maduro
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

India

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

അടുത്ത സമാധാന നൊബേല്‍ മോദിയെ തേടി വരുമോ? റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്ന നേതാവ് മോദിയെന്ന അഭിപ്രായം ശക്തമാകുന്നു

India

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

പുതിയ വാര്‍ത്തകള്‍

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.