Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ടെമ്പിള്‍ പാര്‍ലമെന്റിലെ പ്രഖ്യാപനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 07:20 am IST
inEditorial
ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എളമക്കര ഭാസ്‌കരീയത്തില്‍ സംഘടിപ്പിച്ച ഹിന്ദു പാര്‍ലമെന്റ് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എളമക്കര ഭാസ്‌കരീയത്തില്‍ സംഘടിപ്പിച്ച ഹിന്ദു പാര്‍ലമെന്റ് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദു സമൂഹത്തില്‍ വലിയൊരു മാറ്റത്തിന് വഴിയൊരുക്കിയ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷിക ദിനത്തില്‍ എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ടെമ്പിള്‍ പാര്‍ലമെന്റ് ഹിന്ദുവിരുദ്ധരായ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും ഭരണാധികാരികളുടെയും പിടിയില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കേണ്ടതിന്റെ അടിയന്തരാവശ്യത്തിന് അടിവരയിടുന്നതായി. ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഈ പരിപാടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിലേറെ ക്ഷേത്രഭരണ സമിതി പ്രവര്‍ത്തകര്‍ പങ്കെടുത്തു എന്നതുതന്നെ വലിയൊരു വിജയമാണ്. നിയമ വിരുദ്ധമായും ധാര്‍മിക വിരുദ്ധമായും ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ കൈയടക്കിവച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ സംവിധാനമായ ദേവസ്വം ബോര്‍ഡുകള്‍ക്ക് ബദലായി ജനകീയവും ആത്മീയവുമായ പുതിയൊരു മുന്നേറ്റത്തിന്റെ ദൃശ്യമാണ് ടെമ്പിള്‍ പാര്‍ലമെന്റ് കാഴ്ച വച്ചത്.

ക്ഷേത്രങ്ങളുടെ ഭരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യം ടെമ്പിള്‍ പാര്‍ലമെന്റ് മുന്നോട്ടുവച്ചു. ബ്രിട്ടീഷ് ഭരണത്തിന്റെ അവശിഷ്ടമാണ് ഒരര്‍ത്ഥത്തില്‍ ദേവസ്വം ബോര്‍ഡുകള്‍. തിരുവിതാംകൂര്‍ ദിവാനായിരുന്ന കേണല്‍ മണ്‍റോയുടെ കാലത്ത് ക്ഷേത്ര സ്വത്തുക്കള്‍ ഏകപക്ഷീയമായി പിടിച്ചെടുക്കുകയായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും ഇതിന് മാറ്റം വന്നില്ല എന്നുള്ളത് ഒരു തിന്മയാണ്. മറ്റു മതസ്ഥരുടെ ആരാധനാലയങ്ങള്‍ ഭരിക്കാനുള്ള അവകാശം അവര്‍ക്കുള്ളപ്പോള്‍ ഹിന്ദുക്കള്‍ക്കു മാത്രം ഇതിന് അധികാരമില്ലെന്ന് പറയുന്നത് നിയമവിരുദ്ധവും മതേതര വിരുദ്ധവുമാണ്. ഹിന്ദുക്കളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി ക്ഷേത്ര ഭരണം കൈയടക്കി വയ്‌ക്കുകയും, സാമ്പത്തിക ചൂഷണം നടത്തുകയും ചെയ്യുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. നിരീശ്വരവാദികള്‍ ക്ഷേത്രങ്ങള്‍ കൈയടക്കി വിശ്വാസവിരുദ്ധവും ആത്മീയ വിരുദ്ധവുമായ കാര്യങ്ങള്‍ ചെയ്യുന്നത് അവസാനിപ്പിച്ചേ തീരൂ.

ഭക്തജനങ്ങള്‍ കാണിക്കയായും വഴിപാടുകളായും സമര്‍പ്പിക്കുന്ന പണം ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ദേവസ്വം ബോര്‍ഡുകള്‍ വഴി സര്‍ക്കാര്‍ അത് മുതല്‍ക്കൂട്ടുന്നത് അനുവദിക്കാനാവില്ല. ഇതര മതസ്ഥരുടെ ആരാധനാലയങ്ങളിലെ വരുമാനം സ്വസമുദായത്തിന്റെ ക്ഷേമത്തിന് വിനിയോഗിക്കുമ്പോള്‍ ഹിന്ദുക്കളെ അതിന് അനുവദിക്കാത്തത് വലിയ അവകാശ നിഷേധമാണ്. ക്ഷേത്ര വരുമാനം ക്ഷേത്രവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. ഇതിനെതിരെ പല കാലങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെങ്കിലും അത് വകവയ്‌ക്കാതെ ഹിന്ദുവിരുദ്ധ സര്‍ക്കാരുകള്‍ ഈ തിന്മകള്‍ തുടരുകയാണ്. ക്ഷേത്രസ്വത്തുക്കള്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് പ്രതിവര്‍ഷം സര്‍ക്കാര്‍ ഗ്രാന്റായും മറ്റും നല്‍കാന്‍ ബാധ്യസ്ഥമായ തുക നല്‍കുന്നില്ലെന്നു മാത്രമല്ല, കോടാനുകോടി രൂപയുടെ ക്ഷേത്ര സ്വത്തുക്കള്‍ അന്യാധീനപ്പെടാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. മലബാര്‍ മേഖലയില്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് ഏറ്റെടുത്ത സ്വകാര്യ വനഭൂമിയിലെ വരുമാനവും ക്ഷേത്രങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ട്. ഇതൊക്കെ ബോധപൂര്‍വ്വം വിസ്മരിക്കുന്ന ഭരണാധികാരികള്‍ ഹിന്ദു സമൂഹത്തെ നിരന്തരം വഞ്ചിക്കുകയാണ്. ക്ഷേത്രഭൂമി സ്വകാര്യ വ്യക്തികളും സര്‍ക്കാര്‍ തന്നെയും കൈയേറിയിട്ടുള്ള നിരവധി സംഭവങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ അന്യാധീനപ്പെട്ട ക്ഷേത്രസ്വത്തുക്കള്‍ വീണ്ടെടുക്കണമെന്ന ടെമ്പിള്‍ പാര്‍ലമെന്റിന്റെ ആവശ്യം നീതിനിഷ്ഠമാണ്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ തുടര്‍ച്ചയായി ക്ഷേത്രഭരണ പ്രവേശന വിളംബരവും ഉണ്ടാകേണ്ടിയിരിക്കുന്നു. പൊതുവായ ഈ ആവശ്യത്തിനു വേണ്ടി സമുദായ സംഘടനകള്‍ സങ്കുചിതമായ താല്‍പ്പര്യങ്ങള്‍ ഉപേക്ഷിക്കണം.

ഹിന്ദു സംഘടനകളുടെ പ്രതിനിധി സംഘം ശബരിമല സന്ദര്‍ശിച്ച് വസ്തുതകള്‍ വിലയിരുത്താനുള്ള ടെമ്പിള്‍ പാര്‍ലമെന്റിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇടതു വലത് മുന്നണികളുടെ ഭരണകാലത്ത് ദേവസ്വം ബോര്‍ഡുകളുടെ ഒത്താശയോടെ ശബരിമലയില്‍ നടന്നിട്ടുള്ള സ്വര്‍ണക്കൊള്ളയുടെയും മറ്റ് തിരിമറികളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഇതിനെക്കുറിച്ച് പ്രത്യേകസംഘം അന്വേഷിക്കുന്നുണ്ടെങ്കിലും കുറ്റക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് ഉറപ്പാണ്. സ്വര്‍ണ്ണക്കൊള്ള നടത്തിയവരെയും ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും ഇതുവഴി മറ്റുതരത്തില്‍ നേട്ടമുണ്ടാക്കിയവരെയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവന്ന് ശിക്ഷിക്കണം. വേണ്ടിവന്നാല്‍ ഇക്കാര്യത്തില്‍ നിയമപരമായ പോരാട്ടത്തിനും ടെമ്പിള്‍ പാര്‍ലമെന്റ് തയാറാവണം

 

Tags: ഹിന്ദു ഐക്യവേദിHindu unityടെമ്പിള്‍ പാര്‍ലമെന്റ്Temple Parliament Announcements
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

Kerala

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.