Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിസ്റ്റത്തിന്റെ തകരാറോ ആരോഗ്യരംഗം വെന്റിലേറ്ററിലോ? ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ രോഗികളുടെ ജീവനെടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 04:56 am IST
in Kerala

തിരുവനന്തപുരം: ചികിത്സാ പിഴവ് മൂലം തലസ്ഥാനത്തെ ഗവ. മെഡിക്കല്‍ കോളജില്‍ പൊലിഞ്ഞത് രണ്ട് വിലപ്പെട്ട ജീവനുകള്‍. നായയ്‌ക്ക് നല്‍കുന്ന വില പോലും നല്‍കുന്നില്ലെന്ന രോഗികളുടെ വാദം ശരിവെക്കുന്നതാണ് അടിക്കടി ഉണ്ടാകുന്ന മരണങ്ങള്‍. കൊല്ലം പന്മന സ്വദേശിയായ ഓട്ടോറിക്ഷാ തൊഴിലാളി വേണുവും ശിവപ്രിയയുമാണ് അടുത്തടുത്ത ദിവസങ്ങളില്‍ ചികിത്സാ പിഴവ് മൂലം മരിച്ചത്. നമ്പര്‍ വണ്‍ ആരോഗ്യരംഗം വെന്റിലേറ്ററിലാണോ അതോ സിസ്റ്റത്തിന്റെ പ്രശ്‌നമാണോ എന്ന് സര്‍ക്കാരിനും നിശ്ചയമില്ല. മരണം നടന്ന് പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ അനുഭാവികളായ അന്വേഷണ കമ്മീഷനെ നിയമിച്ച് കുഴപ്പം രോഗിയുടേതാണെന്ന് കണ്ടെത്തുക മാത്രമാണ് പ്രതിവിധിയായി ആരോഗ്യവകുപ്പിന്റെ പണി.

ഹൃദ്രോഗിയായ കൊല്ലം ചവറ പന്മന പൂജാ ഭവനില്‍ കെ.വേണു (48) കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഹൃദ്രോഗത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നിന്നാണ് വിദഗ്‌ദ്ധ ചികിത്സക്കായി വേണുവിനെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചത്. എന്നാല്‍ വിദഗ്‌ദ്ധ ചികിത്സ വേണുവിന്റെ ജീവനെടുക്കുന്നതായിരുന്നു. യാതൊരു ചികിത്സയും നല്‍കാതെ വേണുവിനെ തറയില്‍ കിടത്തിയിരിക്കുകയായിരുന്നു. ആരോഗ്യനില വഷളായിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ല. ക്രിയാറ്റിന്‍ പ്രശ്‌നം മൂലമാണ് ശസ്ത്രക്രിയ ചെയ്യാത്തതെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. എന്നാല്‍ രക്ത പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ശസ്ത്രക്രിയ ചെയ്യാവുന്ന അളവിലെ ക്രിയാറ്റിന്‍ ഉണ്ടായിരുന്നുള്ളൂ.

ഇത്രയൊക്കെ ഗുരുതരമായ കൃത്യവിലോപം നടന്നിട്ടും വേണുവിന്റെ മരണത്തില്‍ ചികിത്സാപ്പിഴവില്ലെന്ന റിപ്പോര്‍ട്ടും സര്‍ക്കാരിന് ലഭിച്ചു. വേണുവിന് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ചികിത്സ നല്‍കിയെന്നും കേസ് ഷീറ്റില്‍ അപാകതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ജോ. ഡയറക്ടര്‍ ഡോ. ടി.കെ. പ്രേമലതയുടെ നേതൃത്വത്തിലുള്ള സംഘം തയാറാക്കിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. റിപ്പോര്‍ട്ട് സംബന്ധിച്ച് ഡിഎംഇയുടെ അഭിപ്രായവും അറിഞ്ഞ ശേഷമാകും ആരോഗ്യവകുപ്പിന്റെ തുടര്‍നടപടി. അതേ സമയം അന്വേഷണസംഘം തങ്ങളോടു വിവരങ്ങള്‍ തിരക്കിയില്ലെന്നു വേണുവിന്റെ ഭാര്യ സിന്ധു പ്രതികരിച്ചിട്ടുണ്ട്. പറക്കമുറ്റാത്ത മക്കളെ വിട്ടുപോകേണ്ടി വന്നു. കഴിഞ്ഞ ദിവസം എസ്എടി ആശുപത്രിയില്‍ വച്ച് മരിച്ച കരിക്കകം സ്വദേശിയായ ജെ.ആര്‍. ശിവപ്രിയ (26) ക്ക്. ഒക്‌ടോ. 20ന് എസ്എറ്റി ആശുപത്രിയില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ശിവപ്രിയയെ 24ന് ഡിസ്ചാര്‍ജ് ചെയ്തു. 26ന് പനിയും വയറിളക്കവും ബാധിച്ച് ആശുപത്രിയിലെത്തിയ ശിവപ്രിയക്ക് നവംബര്‍ 9നാണ് മരണം സംഭവിച്ചത്. ശസ്ത്രക്രിയക്ക് ശേഷം തുന്നലിലുണ്ടായ അണുബാധ പനിയിലേക്കും തുടര്‍ന്ന് ന്യൂമോണിയ ബാധിച്ചതുമാണ് മരണത്തിന് കാരണം. എസ്എടി ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും ചികിത്സയിലിരിക്കേയാണ് മരിച്ചത്. മരണ കാരണം അണുബാധയന്നാണ് ആശുപത്രി വിശദീകരണം. എന്നാല്‍ ഇതുസംബന്ധിച്ച് ബന്ധുക്കള്‍ക്ക് വ്യക്തമായ വിവരം നല്‍കിയിട്ടുമില്ല. ആശുപത്രിയില്‍ ബന്ധുക്കള്‍ക്ക് ഒരു ലക്ഷത്തോളം രൂപ ചെലവഴിക്കേണ്ടതായും വന്നു.

ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി എത്തിയപ്പോള്‍ ശിവപ്രിയയുടെയും ജീവന്‍ എങ്ങനെ നഷ്ടമായെന്ന് കണ്ടെത്താന്‍ ആരോഗ്യമന്ത്രി അന്വേഷണകമ്മീഷനെ നിയമിച്ചു. ആശുപത്രിക്ക് അനുകൂലമായിട്ടേ റിപ്പോര്‍ട്ട് വരൂ എന്ന് മുന്‍കാല റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തം. ശിവപ്രിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശിവപ്രിയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

Tags: healthcare sectorGovernment Medical CollegeThiruvananthapuram Medical College HospitalPatients are dying
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

Career

ജര്‍മനിയിയില്‍ ആരോഗ്യമേഖലയിലടക്കം റിക്രൂട്ട്‌മെന്റ് : നോര്‍ക്ക റൂട്ട്സ് യൂറോപ്പിലെ കെയര്‍ ഗേറ്റ്സുമായി കരാര്‍ ഒപ്പുവച്ചു

Editorial

ആശുപത്രികളിലെ ‘നരഹത്യകള്‍’

Kerala

കഴിഞ്ഞ പത്ത് വർഷമായി സിസ്റ്റം തകരാറിൽ; മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാർ ഒ.പി ബഹിഷ്കരിക്കുന്നു, വലഞ്ഞ് രോഗികൾ

നുവേ.എഐ യുടെ ടെക്‌നോപാര്‍ക്കിലെ പുതിയ ഓഫീസ് ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ ഉദ്ഘാടനം ചെയ്യുന്നു. നുവേ.എഐ സിഇഒ മനു മധുസൂദനന്‍ സമീപം.
Health

ആരോഗ്യ മേഖലയിലെ എഐ അധിഷ്ഠിത കമ്പനിയായ നുവേ.എഐ ടെക്നോപാര്‍ക്കില്‍ ഓഫീസ് തുറന്നു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.