Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2026, 07:11 am IST
inKerala
കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: ഓരോ ആരോഗ്യശാസ്ത്ര ബിരുദധാരിയും തങ്ങളുടെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ പ്രാവീണ്യം നേടി സമൂഹ നന്മയ്‌ക്കായി പ്രവര്‍ത്തിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ആരോഗ്യ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തുള്ള സെനറ്റ് ഹാളില്‍ നടന്ന സര്‍വ്വകലാശാലയുടെ 22-ാമത് ബിരുദദാനച്ചടങ്ങില്‍ ബിരുദധാരികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന് മികച്ച സേവനം നല്‍കുന്നതിനായി ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളില്‍ ആഴത്തിലുള്ള പ്രാവീണ്യം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകപ്രശസ്ത തബല വിദ്വാന്‍ ഉസ്താദ് അല്ലാ രഖായുടെ ജീവിതം ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഓരോ ജോലിയിലുമുള്ള വൈദഗ്ധ്യത്തിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചത്. നിങ്ങളുടെ വളര്‍ച്ച ആശുപത്രിയുടെ ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുക്കരുത്. അതിനപ്പുറം ചിന്തിക്കുകയും വ്യത്യസ്തമായ സമീപനത്തോടെ സമൂഹത്തിനും ജനങ്ങള്‍ക്കും മികച്ച സേവനം നല്‍കുകയും വേണമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യരംഗം സാമൂഹിക പ്രതിബദ്ധത ആവശ്യമുള്ള ഒരു തൊഴില്‍ മേഖലയാണെന്നും, ആ ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിവുള്ളവരാണെന്ന വിശ്വാസത്തിലാണ് ആരോഗ്യപ്രവര്‍ത്തകരില്‍ ഈ ദൗത്യം ഏല്‍പ്പിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിരുദദാനച്ചടങ്ങില്‍ എടുത്ത പ്രതിജ്ഞ ജീവിതത്തിന്റെ ഭാഗമാക്കി, ആത്മാര്‍ത്ഥതയോടെ ജനങ്ങളെ സേവിക്കണമെന്നും അദ്ദേഹം ബിരുദധാരികളോട് ആവശ്യപ്പെട്ടു. ജോലി ചെയ്ത് വരുമാനമാര്‍ഗം കണ്ടെത്തേണ്ടത് അനിവാര്യം തന്നെയാണ്, എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ വ്യത്യസ്തമായി ചിന്തിച്ച് വരുമാനം നേടുന്നതോടൊപ്പം തന്നെ സമൂഹനന്മ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ സ്വാഗതം ആശംസിച്ചു. രജിസ്ട്രാര്‍ പ്രൊഫ. ഡോ. എസ്. ഗോപകുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ പ്രൊ
ഫ. ഡോ. എസ്. അനില്‍കുമാര്‍, അക്കാദമിക് ഡീന്‍ ഡോ. ആര്‍. ബിനോജ്, റിസര്‍ച്ച് ഡീന്‍ ഡോ. കെ.എസ്. ഷാജി, സ്റ്റുഡന്റ് അഫയേഴ്‌സ് ഡീന്‍ ഡോ. ആര്‍. ആശിഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സര്‍വകലാശാലയുടെ ഏഴ് അക്കാദമിക് മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ ബിരുദം സ്വീകരിച്ചു. കേരളത്തിലെ 395 ആരോഗ്യശാസ്ത്ര സ്ഥാപനങ്ങളില്‍ നിന്നായി മോഡേണ്‍ മെഡിസിന്‍, ഡെന്റല്‍ സയന്‍സസ്, ആയുര്‍വേദം/ യുനാനി/ സിദ്ധ, ഹോമിയോപ്പതി, നഴ്‌സിംഗ്, ഫാര്‍മസി, അലൈഡ് ഹെല്‍ത്ത് സയന്‍സസ് എന്നീ മേഖലകളില്‍ നിന്നായി 7457 വിദ്യാര്‍ത്ഥികളാണ് ഈ കാലയളവില്‍ ബിരുദം നേടിയത്. നേരിട്ട് ബിരുദം കൈപ്പറ്റാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തപാല്‍ മാര്‍ഗം അയച്ചു നല്‍കും.

2363 ബിരുദാനന്തര ബിരുദധാരികള്‍, 11 പിഎച്ച്ഡി അവാര്‍ഡ് ജേതാക്കള്‍, 5083 ബിരുദധാരികള്‍ എന്നിവരുള്‍പ്പെടെ 7457 പേരാണ് ഈ കാലയളവില്‍ ബിരുദം നേടിയത്. ഇതോടെ സര്‍വ്വകലാശാല സ്ഥാപിതമായതിനുശേഷം ബിരുദം നേടുന്നവരുടെ എണ്ണം 1,89,497 ആയി ഉയര്‍ന്നു.

വിവിധ ബിരുദ- ബിരുദാനന്തര പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയ 11 വിദ്യാര്‍ത്ഥികളെ ക്യാഷ് അവാര്‍ഡും ഫലകവും നല്‍കി ആദരിച്ചു. കൂടാതെ രണ്ടാം വര്‍ഷ എംബിബിഎസ് മൈക്രോബയോളജി റെഗുലര്‍ പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥിക്കായി 2017 മുതല്‍ നല്‍കി വരുന്ന ഡോ. സി.കെ ജയറാം പണിക്കര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡും ഡോ. ശോഭ സുന്ദരേശ്വരന്‍ അക്കാദമിക് എക്‌സലന്‍സ് ഇന്‍ ഓര്‍ത്തോഡോണ്ടിക്‌സ് എന്‍ഡോവ്മെന്റ് അവാര്‍ഡും ചടങ്ങില്‍ നല്‍കി.

Tags: Governor Rajendra Vishwanath Arlekarhealthcare sectorSocial commitment and service spirit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

India

വന്ദേഭാരത് കുതിച്ചു… തുടിക്കുന്ന ഹൃദയവുമായി; റയില്‍വേ ചരിത്രത്തില്‍ ആരോഗ്യ പരിരക്ഷാ രംഗത്ത് പുതിയ നാഴികക്കല്ല്

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

Kerala

പി. നാരായണക്കുറുപ്പ് അപൂര്‍വ പ്രതിഭ: ഗവര്‍ണര്‍

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു
Kerala

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.