തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂജപ്പുര ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രശാന്തിന് പനി ബാധിച്ചിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെതുടർന്ന് മെഡിക്കൽ കോളജിലെ ജെറിയാട്രിക് വാർഡിലേക്ക് മാറ്റുകയായിരുന്നു. മറ്റു പരിശോധനകൾ നടത്തിവരികയാണ്.
പൂജപ്പുര ജില്ലാ ജയിലായിരുന്നു പിഎസ് പ്രശാന്ത് റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്.
2025ല്‍ ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികള്‍ സ്വൂര്‍ണ്ണം പൂശാന്‍ പുറത്തേക്ക് കൊണ്ടുപോയതില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. 2019ലെ ശബരിമല സ്വര്‍ണ്ണക്കൊള്ള മറച്ചുവെക്കാനാണ് പ്രശാന്തിന്റെ കാലത്ത് 2025ല്‍ ദ്വാരപാലക പാളികള്‍ സ്വര്‍ണ്ണം പൂശാന്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിന് കൈമാറിയതെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.














