Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പായ് വഞ്ചിയില്‍ കടലില്‍ 50,000 കിലോമീറ്റര്‍ സഞ്ചരിച്ച മലയാളി ദില്‍നയ്‌ക്കും തമിഴ്‌നാട്ടുകാരി രൂപയ്‌ക്കും പ്രധാനമന്ത്രിയുടെ അഭിനന്ദനം

2024 ഒക്ടോബര്‍ 2-ന് ഗോവയില്‍ നിന്ന് പുറപ്പെട്ട് 2025 മെയ് 29-ന് തിരിച്ചെത്തിയെന്ന് ഇവര്‍ പ്രധാനമന്ത്രിയോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 03:27 pm IST
in India

ന്യൂദല്‍ഹി : നാവിക സാഗര്‍ പരിക്രമയിലൂടെ പായ് വഞ്ചിയില്‍ കടലില്‍ എട്ട് മാസം കൊണ്ട് 50,000 കിലോമീറ്ററോളം സഞ്ചരിച്ച നാവികസേനാംഗങ്ങളായ കോഴിക്കോട്ടുകാരി ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന,തമിഴ്നാട്ടുകാരി ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ എന്നിവരെ മന്‍ കി ബാത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

നമ്മുടെ രാജ്യത്തിലെ പെണ്‍മക്കള്‍ എല്ലായിടത്തും വെന്നിക്കൊടി പാറിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ധൈര്യവും ദൃഢനിശ്ചയവും എന്താണെന്ന് രണ്ട് പേരും തെളിയിച്ചു. പ്രധാനമന്ത്രിയുമായി ഇരുവരും സംസാരിച്ചു. തന്റെ അച്ഛന്‍ കരസേനയിലായിരുന്നുവെന്നും അമ്മ വീട്ടമ്മയാണെന്നും ദിന്‍ന പറഞ്ഞു.ഭര്‍ത്താവ് നാവികസേന ഉദ്യോഗസ്ഥനും സഹോദരി എന്‍ സി സിയില്‍ ജോലി ചെയ്യുന്നുവെന്നും പ്രധാനമന്ത്രിയോട് പറഞ്ഞു. തമിഴ്‌നാട് – പോണ്ടിച്ചേരി സ്വദേശികളുടെ മകളാണ് താനെന്ന് രൂപ അറയിച്ചു.

2024 ഒക്ടോബര്‍ 2-ന് ഗോവയില്‍ നിന്ന് പുറപ്പെട്ട് 2025 മെയ് 29-ന് തിരിച്ചെത്തിയെന്ന് ഇവര്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. പര്യവേഷണം പൂര്‍ത്തിയാക്കാന്‍ ഇരുനൂറ്റി മുപ്പത്തിയെട്ട് ദിവസമെടുത്തു.പര്യവേഷണത്തിനായി മൂന്ന് വര്‍ഷത്തെ തയ്യാറെടുപ്പ് നടത്തി. നാവിഗേഷന്‍ മുതല്‍ കമ്മ്യൂണിക്കേഷന്‍ എമര്‍ജന്‍സി ഡിവൈസസ് എങ്ങനെ പ്രവര്‍ത്തിപ്പിക്കാം, ഡൈവിംഗ് , ബോട്ടിലെ ഏത് തരത്തിലുള്ള അടിയന്തരാവസ്ഥയും കൈകാര്യം ചെയ്യുക എന്നതിന്റ എല്ലാം പരിശീലനം ഭാരത നാവികസേന നല്‍കി.

ഏറ്റവും വിദൂരസ്ഥമായ സ്ഥലമായ പോയിന്റ് നീമോയില്‍ ഭാരത പതാക ഉയര്‍ത്തിയതാണ് അവിസ്മരണീയ സംഭവമെന്ന് ഈ വനിതാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.പായ് വഞ്ചിയില്‍ പോയിന്റ് നീമോയില്‍ എത്തിയ ആദ്യ ഭാരതീയരും ആദ്യ ഏഷ്യക്കാരും ലോകത്തിലെ ആദ്യത്തെ വ്യക്തികളും ഇവര്‍ രണ്ട് പേരുമാണ്.

പര്യവേഷണത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടെന്ന് ഇരുവരും പ്രധാനമന്ത്രിയോട് പറഞ്ഞു. മൂന്ന് കൊടുങ്കാറ്റുകള്‍ നേരിട്ടു. മൂന്ന് നില കെട്ടിടത്തേക്കാള്‍ വലിയ തിരമാലകള്‍ വന്നു. യാത്രയില്‍ കടുത്ത ചൂടും അതിശൈത്യവും നേരിട്ടിട്ടുണ്ട്.

എട്ട് മാസത്തിനുള്ളില്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, പോര്‍ട്ട് സ്റ്റാന്‍ലി, ദക്ഷിണാഫ്രിക്ക എന്നീ നാല് രാജ്യങ്ങളില്‍ തങ്ങി.ഓരോയിടത്തും 14 ദിവസമായിരുന്നു തങ്ങിയത്.

 

 

 

 

Tags: BoatnavyDilnaRoopa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

India

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.