ഹരിപ്പാട്: പായിപ്പാട് ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റില്‍ വീണ് യുവാവ് മരിച്ചു. പുന്നമട അവലൂക്കുന്ന് കൊറച്ചേരി കണ്ടത്തില്‍ എബിന്‍ തോമസ് (മത്തായി- 31) ആണ് മരിച്ചത്. മോട്ടോര്‍ ബോട്ടിലെ ജീവനക്കാരനായ എബിന്‍ ബോട്ടില്‍ നിന്ന് ആറ്റിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഫിനിഷിങ് പോയിന്റിലെ പവലിയന് സമീപമാണ് അപകടമുണ്ടായത്.
തെരച്ചിലിനൊടുവില്‍ ഫയര്‍ഫോഴ്‌സ് സംഘം എബിനെ കരയ്‌ക്കെടുത്ത് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
















