Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘പാകിസ്ഥാന് ഇന്ത്യ ബ്രഹ്മോസ് വില്‍ക്കുമോ?’ പാക് ജനറലിന്റെ ചോദ്യം; ‘തീര്‍ത്തും സൗജന്യമായി നല്‍കു’മെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍; അത് യാഥാര്‍ത്ഥ്യമായി

"പാകിസ്ഥാന് ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ വില്‍ക്കുമോ?" - ഒരിയ്‌ക്കല്‍ ഇത് ചോദിച്ചത് പാകിസ്ഥാന്റെ പട്ടാള ജനറലാണ്. ഇന്ത്യയില്‍ ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മാണത്തിന്റെ ചുമതലയുള്ള ശാസ്ത്രജ്ഞന്‍ ശിവതാണുപിള്ളയോടായിരുന്നു ഈ ചോദ്യം. "തീര്‍ച്ചയായും, ഒരു പൈസ പോലും വാങ്ങാതെ ഫ്രീയായി പാകിസ്ഥാന് ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ നല്‍കും" - ഇതായിരുന്നു ശിവതാണുപിള്ള പാകിസ്ഥാന്റെ പട്ടാള ജനറലിന് നല്‍കിയ മറുപടി.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jul 1, 2025, 11:12 am IST
inIndia
ബ്രഹ്മോസിന്‍റെ ശില്‍പിയായ ശാസ്ത്രജ്ഞന്‍ ഡോ. ശിവതാണുപിള്ളൈ

ബ്രഹ്മോസിന്‍റെ ശില്‍പിയായ ശാസ്ത്രജ്ഞന്‍ ഡോ. ശിവതാണുപിള്ളൈ

ന്യൂദല്‍ഹി:”പാകിസ്ഥാന് ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ വില്‍ക്കുമോ?” – ഒരിയ്‌ക്കല്‍ ഇത് ചോദിച്ചത് പാകിസ്ഥാന്റെ പട്ടാള ജനറലാണ്. ഇന്ത്യയില്‍ ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മാണത്തിന്റെ ചുമതലയുള്ള ശാസ്ത്രജ്ഞന്‍ ശിവതാണുപിള്ളയോടായിരുന്നു ഈ ചോദ്യം. “തീര്‍ച്ചയായും, ഒരു പൈസ പോലും വാങ്ങാതെ ഫ്രീയായി പാകിസ്ഥാന് ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ നല്‍കും” – ഇതായിരുന്നു ശിവതാണുപിള്ള പാകിസ്ഥാന്റെ പട്ടാള ജനറലിന് നല്‍കിയ മറുപടി. പണ്ട് അബുദാബിയില്‍ ഒരു ആയുധപ്രദര്‍ശനപരിപാടിയില്‍ ആയിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ഡോ. ശിവതാണുപിള്ളൈ തന്റെ ‘കലാമിനൊപ്പം 40 വര്‍ഷങ്ങള്‍:പറയാത്ത കഥകള്‍’ (40 Years with Abdul Kalam: Untold stroies) എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്.

അന്ന് പരിഹാസരൂപേണ ശിവതാണുപിള്ളൈ പറഞ്ഞത് പക്ഷെ യാഥാര്‍ത്ഥ്യമായത് ഈയിടെയാണ്. കൃത്യമായി പറഞ്ഞാല്‍ ഓപ്പറേഷന്‍ സിന്ദൂറില്‍. പഹല്‍ഗാം കൂട്ടക്കൊലയ്‌ക്ക് മറുപടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലേക്ക് ഇന്ത്യ ‘സൗജന്യമായി’ അയച്ചുകൊടുത്തത് 15 ബ്രഹ്മോസ് മിസൈലുകള്‍ ആണ്. ഇന്ത്യ ‘സൗജന്യമായി’ നല്‍കിയ ബ്രഹ്മോസ് ആ രാജ്യത്തെ കൊലക്കളമാക്കി മാറ്റുകയായിരുന്നു. “ഇന്ത്യയുടെ സുഖോയ് എംകെ1ല്‍ നിന്നാണ് ഫ്രീയായുള്ള മിസൈലുകള്‍ ഇന്ത്യ പാകിസ്ഥാന്‍ മണ്ണിലേക്ക് അയച്ചത്. പക്ഷെ അത് പാകിസ്ഥാന്റെ ഒമ്പതോളം വ്യോമബേസിനെയും ഭീകരപരിശീലന കേന്ദ്രങ്ങളെയും തകര്‍ത്തു. നൂറില്‍ പരം ഭീകരരെ വധിക്കുകയും ചെയ്തു. പാകിസ്ഥാന്‍ യുദ്ധം നിര്‍ത്തൂ എന്ന് പറഞ്ഞ് ഇന്ത്യയോട് ഇരന്നതും 15 ബ്രഹ്മോസ് മിസൈലുകള്‍ നല്‍കിയ ആഘാതമായിരുന്നു.”.- കഴിഞ്ഞ ദിവസം ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ ശാസ്ത്രജ്ഞന്‍ ശിവം താണുപിള്ളൈ പറഞ്ഞു.

“ബ്രഹ്മോസ് വികസിപ്പിക്കുമ്പോള്‍ തന്നെ അറിയാമായിരുന്നു ഒരിയ്‌ക്കല്‍ ഇന്ത്യ ബ്രഹ്മോസ് ഉപയോഗിക്കുമെന്നും അന്നേരം അത് ഇന്ത്യയ്‌ക്ക് ഫലവത്താകുമെന്നും”- ഇന്ന് ബ്രഹ്മോസ് ശില്‍പിയായി അറിയപ്പെടുന്ന ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ശിവതാണുപിള്ളൈ പറയുന്നു.

‘ലോകത്ത് ആദ്യമായി ഇന്ത്യ നിര്‍മ്മിച്ചത്’ എന്ന ബ്രാന്‍ഡോടെ ഒരു ആയുധം നിര്‍മ്മിക്കുക എന്നത് അബ്ദുള്‍ കലാമിന്റെ ഏറെക്കാലമായുള്ള സ്വപ്നമായിരുന്നു. പക്ഷെ ആ പേര് ഇന്ത്യയ്‌ക്ക് കിട്ടണമെങ്കില്‍ സ്വന്തമായ ഒരു ആയുധം ഇന്ത്യ നിര്‍മ്മിച്ചിരിക്കണം. അത് ചെയ്യണമെങ്കില്‍ താങ്കള്‍ ഹാര്‍വാഡില്‍ പോകണം എന്നാണ് അന്ന് എ.പി.ജെ. അബ്ദുള്‍ കലാം ശിവതാണുപിള്ളൈയ്‌ക്ക് നല്‍കിയ ഉപദേശം.

1991ല്‍ ശിവതാണുപിള്ളൈ കലാമിന്റെ ഉപദേശത്തോടെ ഹാര്‍വാഡില്‍ പോയി. അന്ന് ഗള്‍ഫ് യുദ്ധം നടക്കുന്ന സമയമായിരുന്നു. സ്വാഭാവികമായും ശിവതാണുപിള്ളൈയുടെ ശ്രദ്ധ ഗള്‍ഫ് യുദ്ധത്തിലായി. എന്തൊക്കെ ആയുധങ്ങളാണ് അമേരിക്ക പുറത്തെടുക്കുന്നത് എന്ന് നോക്കിക്കാണുകയായിരുന്നു ശിവതാണുപിള്ളൈ. ആ യുദ്ധത്തില്‍ ഹീറോ ആയത് അമേരിക്കയുടെ ടോമഹോക് മിസൈല്‍ ആയിരുന്നു. അത് ക്രൂയിസ് മിസൈല്‍ ആയിരുന്നു. ശത്രുവിനെ നിസ്സാഹായമാക്കണമെങ്കില്‍ ഇന്ത്യയ്‌ക്കും ഒരു ക്രൂയിസ് മിസൈല്‍ വേണം എന്ന ചിന്ത അന്നാണ് ശിവതാണുപിള്ളൈയുടെ മനസ്സില്‍ ഉണ്ടായത്. ഉടനെ ഇക്കാര്യം അദ്ദേഹം ഹാര്‍വാഡില്‍ നിന്നും അബ്ദുള്‍ കലാമിനെ വിളിച്ചുപറഞ്ഞു. ആദ്യം നിങ്ങള്‍ കോഴ്സ് പൂര്‍ത്തിയാക്കൂ എന്നിട്ട് ചര്‍ച്ച ചെയ്യാം എന്നായിരുന്നു അബ്ദുള്‍ കലാമിന്റെ നിലപാട്. ആ കോഴ്സ് കഴിഞ്ഞ് തിരിച്ചുവന്ന ശേഷമാണ് ബ്രഹ്മോസ് പൂര്‍ത്തിയാക്കിയത്.

 

 

Tags: BrahmosBrahmos MissileIndia Pak warDr.ShivathanupillaiBrahmos creatorShiva Thanu PillaiIndiapakistan war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

India

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

India

അറബിക്കടലിലെ ഹംഗോര്‍ എന്ന പാക് മുങ്ങിക്കപ്പല്‍ ഇന്ത്യയ്‌ക്ക് ഭീഷണി; പക്ഷെ നിലയ്‌ക്ക് നിര്‍ത്താന്‍ ജാഗ്രതക്കണ്ണുകളോടെയുണ്ട് പസൈഡനും ഡ്രോണുകളും

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)
India

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

പുതിയ വാര്‍ത്തകള്‍

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.