ന്യൂദല്‍ഹി: ഇന്ത്യ ഈയിടെ വികസിപ്പിച്ച മെഗാ ലേസര്‍ ഗണ്‍ കണ്ട് പാകിസ്ഥാന് ഞെട്ടല്‍. ഇന്ത്യയുടെ പ്രതിരോധഗവേഷണ കൗണ്‍സിലാണ് ഈ മെഗാ ലേസര്‍ ഗണ്‍ നിര്‍മ്മിച്ചത്. ഇപ്പോള്‍ 30 കിലോവാട്ടോടു കൂടിയ ലേസര്‍ ഗണ്‍ ആണ് വികസിപ്പിച്ചിരിക്കുന്നത്. 2026 ഡിസംബറിനകം തന്നെ ഈ അപകടകാരിയായ ആയുധം ഇന്ത്യന്‍ സേനയുടെ ഭാഗമാകും. പാകിസ്ഥാന്‍ തുര്‍ക്കിയില്‍ നിന്നും ഡ്രോണുകള്‍ വാങ്ങിക്കൂട്ടുന്ന വാര്‍ത്തകള്‍ക്കിടയ്‌ക്കാണ് ഡിആര്‍ഡിഒ മെഗാ ലേസര്‍ ഗണ്ണിനുള്ള പദ്ധതിക്ക് വേഗം കൂട്ടിയത്.
ഡയറക്ടഡ് എനര്‍ജി വെപ്പണ്‍ എന്ന വിഭാഗത്തിലാണ് ഈ മെഗാ ലേസര്‍ ഗണ്‍ ഉള്‍പ്പെടുക. ഡ്രോണുകളെയും മിസൈലുകളെയും ചെറുത്തുതോല്‍പ്പിക്കാനാണ് ഈ ആയുധം ഉപയോഗിക്കുക. ഇപ്പോള്‍ യുദ്ധരംഗത്ത് ഏറ്റവും ഭീതി പരത്തുന്നത് വെട്ടുകിളികളെപ്പോലെ കൂട്ടത്തോടെ പാഞ്ഞുവരുന്ന സ്വാം ഡ്രോണ്‍ ആക്രമണമാണ്.
ഡ്രോണുകളെ എങ്ങിനെയാണ് ഈ മെഗാ ലേസര്‍ ഗണ്‍ നശിപ്പിക്കുന്നത്? ഡ്രോണുകളിലേക്ക് ലേസര്‍ രശ്മികള്‍ അയയ്‌ക്കുമ്പോള്‍ ഡ്രോണിന് മീതെ ലേസര്‍ തട്ടിയാല്‍ ഏകദേശം 1000 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉല്‍പാദിപ്പിക്കുക. 100 ഡിഗ്രി ചൂടിലാണ് വെള്ളം തിളയ്‌ക്കുക. അപ്പോള്‍ ആയിരം ഡിഗ്രി സെല്‍ഷ്യസ് ചൂട് എത്രയായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും കഴിയില്ല. ഈ ചൂടില്‍ ഡ്രോണ്‍ കരിഞ്ഞുപോകും.
ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, ലേസര്‍ രശ്മികള്‍ പ്രകാശവേഗതയില്‍ കുതിയ്‌ക്കും എന്നതാണ്. അതായത് ക്ഷണനേരം കൊണ്ട് ഒരു ഡ്രോണ്‍ കുട്ടങ്ങളെ അപ്പാടെ കരിച്ചുകളയാന്‍ ഇന്ത്യയ്‌ക്ക് സാധിക്കുമെന്നര്‍ത്ഥം.
അഞ്ച് കിലോമീറ്റര്‍ ദൂരത്തിലുള്ള ഡ്രോണുകളെ വരെ നശിപ്പിക്കാന്‍ സാധിക്കും. എളുപ്പത്തില്‍ കെട്ടിടങ്ങള്‍ക്ക് മുകളിലോ വാഹനങ്ങളിലെ ഈ മെഗാ ലേസര്‍ ഗണ്‍ ഘടിപ്പിക്കാം.
















