Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഗ്നി അഞ്ചില്‍ പരിഷ്‌കാരം ഭാരതം ബങ്കര്‍ ബസ്റ്റര്‍ മിസൈല്‍ നിര്‍മിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2025, 10:28 am IST
in India

ന്യൂദല്‍ഹി: വിദൂരപ്രദേശങ്ങളിലേക്ക് ആക്രമണം നടത്താനായി നിലവില്‍ ഭാരതത്തിന്റെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5നെ പരിഷ്‌കരിച്ച് ബങ്കര്‍ ബസ്റ്റര്‍ പോര്‍മുന വഹിക്കുന്ന മിസൈല്‍ വികസിപ്പിക്കാനൊരുങ്ങി ഭാരതം.

പുതിയ അഗ്നി മിസൈലിന് 7500 കിലോയോളം ഭാരമുള്ള പോര്‍മുന വഹിക്കാനാകും. പേലോഡിന്റെ ഭാരം കൂടുന്നതുകൊണ്ട് തന്നെ മിസൈലിന്റെ പ്രഹര പരിധി കുറച്ച് കുറയും. നിലവില്‍ ഭാരതത്തിന്റെ തന്ത്രപ്രധാന ആയുധങ്ങളിലൊന്നായ അഗ്നി-5 മിസൈലിന് 5000 കിലോമീറ്ററിനപ്പുറം വരെ ആക്രമണം നടത്താന്‍ സാധിക്കും. കൃത്യത, അത്യാധുനിക ഗതിനിര്‍ണയ സംവിധാനം, കാനിസ്റ്ററില്‍ നിന്ന് ലോഞ്ച് ചെയ്യാന്‍ സാധിക്കും തുടങ്ങിയ സവിശേഷതകളുള്ള മിസൈലാണിത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് അഗ്നി മിസൈലുകള്‍ വികസിപ്പിച്ചത്. ഡിആര്‍ഡിഒ ആണ് പുതിയ പതിപ്പിന് പിന്നിലും.

കൃത്യമായ സ്ഥലത്ത് കൂടുതല്‍ ആഘാതമുണ്ടാക്കുന്ന ആയുധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് അഗ്നി മിസൈലിന്റെ പുതിയ പതിപ്പൊരുങ്ങുക. ശത്രുക്കളുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, തന്ത്രപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍, അതിസുരക്ഷാ സംവിധാനങ്ങളുള്‍പ്പെടെ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള സൈനിക കേന്ദ്രങ്ങള്‍ തുടങ്ങിയവ ആക്രമിക്കാനായാണ് പുതിയ മിസൈല്‍ വികസിപ്പിക്കുന്നത്.

ഭാരതത്തിന്റെ ഏറ്റവും അടുത്തുള്ള പാകിസ്ഥാനിലെയും ചൈനയിലെയും തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ തകര്‍ക്കുക എന്നുള്ളതാണ് ലക്ഷ്യം. ഭൂമിക്കടിയില്‍ 80 മുതല്‍ 100 മീറ്റര്‍ വരെ ആഴത്തിലേക്ക് തുളഞ്ഞിറങ്ങി അകത്തുകടന്ന് സ്‌ഫോടനം നടത്തുന്ന പോര്‍മുനയാണ് മിസൈലിനുണ്ടാകുക. മിസൈല്‍ കേന്ദ്രങ്ങളും ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള സൈനിക കേന്ദ്രങ്ങളുള്‍പ്പെടെ തകര്‍ക്കുക എന്നതാണ് മിസൈലിന്റെ ഉദ്ദേശ്യം.

ലക്ഷ്യത്തിന് ഒരു നിശ്ചിത ഉയരത്തില്‍ വെച്ച് പൊട്ടിത്തെറിക്കുന്ന എയര്‍ബസ്റ്റ് സംവിധാനമുള്ള മിസൈലിന്റെ പോര്‍മുനയും വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇങ്ങനെ പൊട്ടിത്തെറിക്കുന്ന മിസൈലില്‍ നിന്ന് പുറത്തുവരുന്ന ചെറിയ മൂര്‍ച്ചയേറിയ ശകലങ്ങള്‍ അതിവേഗത്തില്‍ സമീപത്തുള്ള മിലിട്ടറി വാഹനങ്ങള്‍, വ്യോമതാവളങ്ങള്‍, തന്ത്രപ്രധാന സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് കാര്യമായ നാശമുണ്ടാക്കും. പാകിസ്ഥാന്റെ ആണവശേഖരം സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്ന കിരാന കുന്നുകള്‍ പോലുള്ള കനത്ത ഉറപ്പുള്ള ഭൂഗര്‍ഭ ലക്ഷ്യങ്ങളെ ഒറ്റ ആക്രമണത്തില്‍ നശിപ്പിക്കാന്‍ കഴിവുള്ളതായിരിക്കും മിസൈല്‍.

 

Tags: indiaAgni Vbunker buster missile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.