ന്യൂഡൽഹി : പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണമെന്ന് സുപ്രീം കോടതി . സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കോടതി പരാമർശം . പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, എന്നാൽ രീതികൾ പോലീസ് നിയമത്തിന് അനുസൃതമായിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നഗരത്തിൽ ജനങ്ങളുടെയും വാഹനങ്ങളുടെയും സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്നും ജഡ്ജിമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് പറഞ്ഞു.. ഇന്റർനെറ്റ് വിലക്കും നീക്കും. റോഡിലെങ്ങും ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്ന വിഷയത്തിലും പുനഃപരിശോധന നടത്താൻ കോടതി സർക്കാരിനോടു നിർദേശിച്ചു. ഇതിനിടെ മുദ്രാവാക്യങ്ങൾ ഉയർത്താൻ ശ്രമിച്ച അഭിഭാഷകരെ കോടതി ശാസിച്ചു.
ഞായറാഴ്ച കോടതി പ്രത്യേക സാഹചര്യത്തിലാണെന്നും അഭിഭാഷകർ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്നും വാദം കേൾക്കുന്നതിനിടെ ജഡ്ജിമാർ ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങൾക്കിടെ, ചില അഭിഭാഷകർ മാറിമാറി സംസാരിക്കാൻ ശ്രമിച്ചപ്പോൾ ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി അവരെ തടസ്സപ്പെടുത്തി. കോടതിയിൽ ഉണ്ടായിരുന്ന അഭിഭാഷകർ തടങ്കലുകൾ, പോലീസ് നടപടികൾ, സഞ്ചാര നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ പ്രകടിപ്പിച്ചു. മറ്റ് അഭിഭാഷകരുടെ പെരുമാറ്റത്തിന് ചില മുതിർന്ന അഭിഭാഷകരും ക്ഷമാപണം നടത്തി.
















