Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനം നീക്കം ചെയ്തത് അവാസ്തവം എന്ന് കണ്ടതിനാല്‍: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2025, 08:12 pm IST
in Kerala

തിരുവനന്തപുരം: ഓര്‍ഗനൈസറിന്റെ ഓണ്‍ലൈന്‍ വിഭാഗത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ക്രൈസ്തവ സഭകളുടെ സ്വത്തിനെ കുറിച്ച് എഴുതിയ ലേഖനം അവാസ്തവമാണെന്ന് തിരിച്ചറിഞ്ഞാണ് അത് നീക്കം ചെയ്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ഈ രാജ്യത്ത് സ്ഥലം കൈവശമുള്ളത് ഒരു കുറ്റമല്ല. റെയില്‍വേ, സേന, പ്‌ളാന്‍േറഷനുകള്‍ അടക്കം നിരവധി വലിയ സ്ഥലം കൈവശമുള്ളവരുണ്ട്. പക്ഷേ, കര്‍ണാടകയില്‍ കോണ്‍ഗ്രസും, വഖഫും ചെയ്തത് പോലെ സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതാണ് തെറ്റെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു.

കോണ്‍ഗ്രസ് ചെയ്യുന്നത് പോലെ ജനങ്ങളെ വഞ്ചിക്കുന്നതും, നുണകള്‍ പരത്തുന്നതും, വര്‍ഗ്ഗീയ വിഷം പടര്‍ത്തുന്നതുമാണ് തെറ്റ്. അതാണ് വ്യത്യാസം. ഭരണഘടനയെക്കുറിച്ചുള്ള വഖഫ് ചര്‍ച്ചയ്‌ക്കിടെ കോണ്‍ഗ്രസ് എംപിമാര്‍ ഉയര്‍ത്തിയ വാദഗതികളെല്ലാം തന്നെ പച്ചക്കള്ളമായിരുന്നു. ആര്‍ട്ടിക്കിള്‍ 25, 13, 14 എന്നിവയെല്ലാം ഈ നിയമത്തിലൂടെ ലംഘിക്കപ്പെടുകയാണ് എന്നതുള്‍പ്പെടെ അവര്‍ പറഞ്ഞതെല്ലാം നുണകള്‍ക്കു മേല്‍ നുണകള്‍ മാത്രം.
എംപിമാരെന്ന പാര്‍ലമെന്ററി പദവിയുടെ സംരക്ഷണം ഇല്ലായിരുന്നുവെങ്കില്‍ അവര്‍ പരത്തുന്ന നുണകള്‍ക്കും വര്‍ഗ്ഗീയ വിദ്വേഷത്തിനും കേസെടുത്ത് നിയമ നടപടി എടുക്കേണ്ട സാഹചര്യമാണുള്ളത്.

കേരളത്തിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും ഒരു പോലെ എല്ലാവര്‍ക്കും വേണ്ടിയുള്ള എല്ലാവര്‍ക്കും ഒപ്പമുള്ള ഒരു പുതിയ രാഷ്‌ട്രീയമാണ് വേണ്ടത്. നുണകളുടെയും പാഴ് വാഗ്ദാനങ്ങളുടെയുമല്ല, തുല്യ നീതിയുടെയും തുല്യ അവസരങ്ങളുടെയും രാഷ്‌ട്രീയമാണ് വേണ്ടത്.ഒരേ സമയം ഭരണഘടന ഉയര്‍ത്തിക്കാട്ടുകയും അതേ സമയം ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയോട് എനിക്ക് പറയാനുള്ളത് ഭരണഘടനയെ തങ്ങളുടെ നുണകള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതിന് മുമ്പ്, അത് വായിക്കാനും പഠിക്കാനും ശ്രമിക്കണം എന്നാണ്.

സ്വത്തവകാശമുള്‍പ്പെടെ ഓരോ ഭാരതീയന്റെയും സമസ്ത അവകാശങ്ങളും പരിരക്ഷിക്കുന്ന പവിത്ര ഗ്രന്ഥമാണ് നമ്മുടെ ഭരണഘടന. തങ്ങളുടെ പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊണ്ട് വന്ന വഖഫ് നിയമങ്ങളും മുന്‍കാല ഭേദഗതികളും പൗരാവാകാശത്തെ ചവിട്ടി മെതിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാധ്യമാക്കിയ വഖഫ് ഭേദഗതി നിയമം സ്വത്തവകാശം ഉള്‍പ്പെടെയുള്ള ജനങ്ങളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും പാവപ്പെട്ട മുസ്ലീം സഹോദരങ്ങള്‍ക്ക് വഖഫ് സ്വത്തുക്കള്‍ ഉപയോഗമാകാനും വഴിയൊരുക്കുന്നതായും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.

Tags: bjpRajeev ChandrasekharchristianArticleOrganizer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

Kerala

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

News

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

പുതിയ വാര്‍ത്തകള്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.