ന്യൂദല്‍ഹി: എസ്‌ഐആര്‍ വഴി കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി നടന്നെന്ന അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ പിണറായിയുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ തോറ്റത് എസ്‌ഐആര്‍ മൂലമാണെന്നായിരുന്നു പാറ്റ പാര്‍ട്ടി നേതാവ് അഭിജീത് ദീപ്‌കെയുടെ ആരോപണം.
മാസപ്പടി കേസിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടാനുള്ള മാര്‍ഗങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. കോടതി വിധി അംഗീകരിക്കാനും വിമര്‍ശിക്കാനും ഉള്ള അവകാശമുണ്ട്.
ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നതില്‍ തെറ്റില്ല. ഇത് അന്തിമ വിധിയാണെന്ന് കരുതുന്നില്ല. എക്‌സാലോജിക്കല്‍ പ്രശ്‌നം ഉണ്ടെങ്കില്‍ ഇഡിക്ക് കേസ് എടുക്കാമല്ലോ. തെറ്റ് ചെയ്താല്‍ ഇഡി വെറുതെ വിടില്ല. ഇഡി കേസ് എടുക്കാത്തത് ആരോപണത്തില്‍ കഴമ്പില്ല എന്ന് വ്യക്തമാക്കുന്നുവെന്ന വിചിത്രവാദവും രാമകൃഷ്ണന്‍ ഉന്നയിച്ചു.
ഹൈക്കോടതി ഉത്തരവില്‍ കേരള സര്‍ക്കാര്‍ എന്ത് നിലപാട് എടുക്കുമെന്നാണ് നോക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
















