കോട്ടയം: സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു. എറണാകുളത്തുണ്ടായ അപകടത്തില്‍ മുണ്ടക്കയം തെക്കേമല ആലഞ്ചേരിയില്‍ ബിന്നിമോള്‍ ആന്റണി(25) യാണ് മരിച്ചത്.
കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡയാലിസിസ് വിഭാഗം സ്റ്റാഫ് നേഴ്‌സ് ആയിരുന്നു ബിന്നിമോള്‍.
സുഹൃത്തിന്‌റെ ബൈക്കിനു പിന്നിലിരുന്നു സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം നാളെ രാവിലെ 8 മണിക്ക് തെക്കേമലയിലെ വീട്ടിലെത്തിക്കും. സംസ്്കാരം 11 മണിക്ക് തെക്കേമല പള്ളി സെമിത്തേരിയില്‍ നടത്തും.
















