Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തേക്കടിയില്‍ കണ്ടത് നാടിനു നാണക്കേട്

സഞ്ചാരികളെ കടയിലേക്ക് ക്ഷണിച്ചു സ്വീകരിച്ച ശേഷം അവരുടെ സംസാരഭാഷ ശ്രദ്ധിച്ച് മതവും രാജ്യവും തിരിച്ചറിഞ്ഞാണ് അപമാനിച്ചതും ഇറക്കി വിട്ടതും. ഈ ശൈലി എല്ലാവരും തുടര്‍ന്നാല്‍, വൈവിധ്യങ്ങളുടെ നാടായ ഭാരതത്തിന്റെ ഭാവി എന്താകും? അത് സംഭവിക്കുന്നില്ല എന്നിടത്താണ് സഹിഷ്ണുത പ്രസക്തമാകുന്നത്. ആ സഹിഷ്ണുതയാണ് ഭാരതീയതയുടെ അടിക്കല്ല്. പക്ഷെ, അത് ചില വിഭാഗങ്ങളുടെ മാത്രം ചുമതലയായി മാറിക്കൂടാ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2024, 09:56 am IST
inEditorial, Vicharam

കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം ഏറെ വേദനാജനകമായിപ്പോയി. ഇസ്രായേലില്‍ നിന്നുള്ളവരാണ് എന്നതിന്റെ പേരില്‍ ഏതാനും സഞ്ചാരികളെ, കടയില്‍നിന്ന് അപമാനിച്ച് ഇറക്കിവിട്ടത് ഭാരതീയ സംസ്‌കാരത്തിന് ഒട്ടും യോജിച്ചതായില്ല. കടയുടമ കശ്മീരി മുസ്ലിം ആണെന്നത്, പ്രശ്‌നത്തിന് മറ്റൊരു മാനം നല്‍കുകയും ചെയ്യും. ഈ സംഭവം രാജ്യത്തിനും സംസ്ഥാനത്തിനും, പ്രത്യേകിച്ച് വിനോദ സഞ്ചാര മേഖലയില്‍, ഉണ്ടാക്കുന്ന നാണക്കേട് വലുതാണ്. രാഷ്‌ട്രത്തിന്റെ പ്രതിച്ഛായ ഇടിച്ചുതാഴ്‌ത്താന്‍ തത്പര്യ കക്ഷികള്‍ രാജ്യാന്തര തലത്തില്‍ ഇത് ഉപയോഗിച്ചെന്നു വരും. മറ്റുള്ളവരുടെ ഇടപെടല്‍കൊണ്ടാണെങ്കിലും കട ഉടമകള്‍ പിന്നീട് മാപ്പു പറഞ്ഞത് നല്ലകാര്യം. പക്ഷെ, അതുകൊണ്ട് തീരുന്നതല്ലല്ലോ ഉണ്ടായ മാനക്കേട്.

അതിനേക്കാളേറെ വലുതാണ് രാഷ്‌ട്രം എന്ന നിലയില്‍ ഭാരതത്തിന്റെ കെട്ടുറപ്പിന്, ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കുന്ന ക്ഷീണം.

ഇസ്ലാമിക രാഷ്‌ട്രങ്ങളും ഇസ്രായേലും തമ്മിലുള്ള ബന്ധം മോശമാണെന്നത് ഭാരതത്തേയും ഭാരതീയരേയും ബാധിക്കേണ്ട കാര്യമില്ല. ഏതു മത വിശ്വാസിയായാലും നമ്മള്‍ ഭാരതീയരാണ്. വരുന്നവര്‍ ഏതു വിഭാഗത്തില്‍പ്പെട്ടാലും അവര്‍ നമുക്ക് അതിഥിയാണ്. അതാണ് നമ്മുടെ ആതിഥ്യ മര്യാദ. സനാതന ധര്‍മം പഠിപ്പിക്കുന്നതും അതാണ്. എല്ലാ രാജ്യക്കാരെയും മതവിഭാഗക്കാരെയും ഒരേപോലെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യാന്‍ പഠിപ്പിക്കുന്ന സംസ്‌കാരമാണത്. ജാതി- മത വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും നമ്മള്‍ ഭാരതീയരാകുന്നത് ഈ സംസ്‌കാരം പിന്‍തുടരുമ്പോഴാണ്.

സഞ്ചാരികളെ കടയിലേക്ക് ക്ഷണിച്ചു സ്വീകരിച്ച ശേഷം അവരുടെ സംസാരഭാഷ ശ്രദ്ധിച്ച് മതവും രാജ്യവും തിരിച്ചറിഞ്ഞാണ് അപമാനിച്ചതും ഇറക്കി വിട്ടതും. ഈ ശൈലി എല്ലാവരും തുടര്‍ന്നാല്‍, വൈവിധ്യങ്ങളുടെ നാടായ ഭാരതത്തിന്റെ ഭാവി എന്താകും? അത് സംഭവിക്കുന്നില്ല എന്നിടത്താണ് സഹിഷ്ണുത പ്രസക്തമാകുന്നത്. ആ സഹിഷ്ണുതയാണ് ഭാരതീയതയുടെ അടിക്കല്ല്. പക്ഷെ, അത് ചില വിഭാഗങ്ങളുടെ മാത്രം ചുമതലയായി മാറിക്കൂടാ.

ചിലര്‍ക്ക് മാത്രം നിയമവും നിയന്ത്രണവും ബാധകമല്ല എന്ന നിലയും വന്നുകൂടാ. ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നവര്‍ വര്‍ഗീയവാദികള്‍ ആക്കപ്പെടുന്നതും ശരിയല്ല. ജാതി-മത ചിന്തകള്‍ക്ക് മേലെ, ഭാരതമെന്ന ചിന്ത ഉയര്‍ന്നു നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. അവിടെയാണ്, ‘ആദ്യം രാഷ്‌ട്രം’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളുടെ പ്രസക്തി.
ഈ അടിക്കല്ല് തന്നെയാണ് മത സൗഹാര്‍ദത്തിന്റെയും സര്‍വമത സമഭാവനയുടെയും സാമൂഹ്യ സമരസതയുടെയും ആണിക്കല്ല്. അത് സംരക്ഷിക്കേണ്ടതും ഉറപ്പിച്ചു നിര്‍ത്തേണ്ടതും സര്‍ക്കാരും നിയമ സംവിധാനവുമാണ്. തേക്കടി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നിസ്സംഗ നിലപാട് അതുകൊണ്ട് തന്നെ അക്ഷന്തവ്യവുമാണ്. ഇത്തരം കാര്യങ്ങളില്‍ കര്‍ശന നടപടി എടുക്കാന്‍, പ്രീണന നയം ഒരുതരത്തിലും തടസമാകരുത്.

Tags: keralamisrayelThekkadykeralatourism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

Kerala

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.