Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോത്രവർഗ പൈതൃകം ആഗോളതലത്തിലെത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ജൻജാതീയ ഗൗരവ് ദിനം നവംബർ 15ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2024, 04:33 pm IST
in India

ന്യൂദൽഹി: ആദരണീയനായ ഗോത്രവർഗനേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ ഭഗവാൻ ബിർസ മുണ്ടയുടെ പാരമ്പര്യം ആഘോഷിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ജൻജാതീയ ഗൗരവ് ദിനം നവംബർ 15ന് ഇന്ത്യ ആചരിക്കും. ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനമെന്ന നിലയിൽ മാത്രമല്ല ഈ ദിനാചരണം. മുൻകാലങ്ങളിൽ പലപ്പോഴും അവഗണിക്കപ്പെട്ടിരുന്ന, ഇന്ത്യയിലുടനീളമുള്ള ഗോത്ര സമൂഹങ്ങളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും സംഭാവനകളും ഉയർത്തിക്കാട്ടുന്ന ദിനം കൂടിയാണിത്.

ഇന്ത്യയിലെ ഗോത്രസമൂഹങ്ങളുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബന്ധം നയങ്ങൾക്കപ്പുറമാണ്; വ്യക്തിപരമായ ഒന്നാണ്. ഗോത്രഭവനത്തിൽ ചായ പങ്കിടുന്നതോ, അവരുടെ ഉത്സവങ്ങൾ ആഘോഷിക്കുന്നതോ, അതുമല്ലെങ്കിൽ അഭിമാനത്തോടെ അവരുടെ പരമ്പരാഗത വസ്ത്രം ധരിക്കുകയോ ചെയ്യുന്നതാകട്ടെ അദ്ദേഹത്തിന്റെ പ്രവൃത്തികളി‌ൽ ഈ ബന്ധം പ്രകടമാണ്. മുൻ സമീപനങ്ങളിൽ നിന്നു വ്യത്യസ്തമായി, ഗോത്രവർഗ സമൂഹങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ ഇടപഴകൽ ആഴത്തിലുള്ളതാണ്. അദ്ദേഹം അവരുടെ കഥകളും കലകളും നായകരെയും മുൻനിരയിലേക്കു കൊണ്ടുവരികയും ദേശീയ-അന്തർദേശീയ തലങ്ങളിലേക്ക് അവരുടെ സംഭാവനകൾ ഉയർത്തുകയും ചെയ്തു. പലതരത്തിലും, ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുമായി ഇത്രയടുത്ത, സവിശേഷമായ ബന്ധം വളർത്തിയെടുത്ത ആദ്യത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹം.

കഴിഞ്ഞ ദശകത്തിൽ, ഗോത്ര സംസ്കാരത്തിന്റെ അംഗീകാരവും ആഘോഷവും ശ്രദ്ധേയമായ പരിവർത്തനത്തിനു സാക്ഷ്യം വഹിച്ചു. ദേശീയ-ആഗോള വേദികളിലുടനീളം ഗോത്രസമൂഹങ്ങളുടെ ശബ്ദം ഉയർത്താൻ പ്രധാനമന്ത്രി മോദി സ്വീകരിച്ച വഴികൾ ഇതാ…

ലോകനേതാക്കൾക്കു സമ്മാനമായി അമൂല്യമായ ഗോത്ര കല-കരകൗശല വസ്തുക്കൾ

ലോകനേതാക്കൾക്കു ഗോത്ര കലാസൃഷ്ടികൾ സമ്മാനിക്കുന്നതിലൂടെ, പ്രധാനമന്ത്രി മോദി ഇന്ത്യയുടെ ഗോത്രസംസ്കാരങ്ങളോട് ആഗോളതലത്തിലുള്ള മതിപ്പു വർധിപ്പിക്കുകയും ചർച്ചകളും സ്വീകാര്യതയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ സമ്മാനങ്ങളിൽ ഉൾപ്പെടുന്ന, സങ്കീർണമായ ലോഹപ്പണികൾക്കും ആഴത്തിലുള്ള ചരിത്രപാരമ്പര്യങ്ങൾക്കും പേരുകേട്ട ഡോക്ര ശിൽപ്പങ്ങൾ ഓസ്ട്രേലിയ, ബ്രസീൽ, കുക്ക് ദ്വീപുകൾ, ടോങ്ങ എന്നിവിടങ്ങളിൽ നിന്നുള്ള രാഷ്‌ട്രത്തലവന്മാർക്കു നൽകിയിട്ടുണ്ട്. ആകർഷകമായ നിറങ്ങളും സങ്കീർണമായ അലങ്കാരമാതൃകകളുമുള്ള, ഝാർഖണ്ഡിൽ നിന്നുള്ള, സൊഹ്‌റായ് പെയിന്റിങ്ങുകൾ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും മധ്യപ്രദേശിൽ നിന്നുള്ള ഗോണ്ഡ് പെയിന്റിങ് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയ്‌ക്കും സമ്മാനിച്ചു. ഉസ്ബെക്കിസ്ഥാനിലെയും കോമറോസിലെയും നേതാക്കൾക്കു മഹാരാഷ്‌ട്രയുടെ ഗോത്രപൈതൃകമായ വാർലി ചിത്രങ്ങൾ നൽകിയും ആദരിച്ചു.

ഭൗമസൂചിക ടാഗുകളിലൂടെ ഗോത്രപാരമ്പര്യത്തിനു പ്രോത്സാഹനം

ഭൗമസൂചിക അംഗീകാരത്തിലൂടെ (ജിഐ ടാഗ്) ഗോത്രവർഗ ഉൽപ്പന്നങ്ങളുടെ സ്വീകാര്യത വർധിച്ചു. 75-ലധികം ഗോത്ര ഉൽപ്പന്നങ്ങളാണു നിലവിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഗോത്ര കരകൗശല വിദഗ്ധരെ ശാക്തീകരിക്കുന്നതിനുള്ള ഈ ശ്രമം, പരമ്പരാഗത കരകൗശല വസ്തുക്കളെ അംഗീകൃത ബ്രാൻഡുകളാക്കി മാറ്റുന്ന ഗവണ്മെന്റിന്റെ ‘തദ്ദേശീയമായതിനുള്ള ആഹ്വാന’ത്തിന് അനുസൃതമാണ്. 2024ൽ, അസമിലെ മുളകൊണ്ടുള്ള തൊപ്പിയായ ‘ജാപി’; ഒഡിഷയിൽ നിന്നുള്ള ഡോംഗ്രിയ കോന്ധ് ഷാൾ; അരുണാചലിലെ യാക്ക് പാലിൽനിന്നുള്ള പുളിപ്പിച്ച ഉൽപ്പന്നമായ യാക്ക് ചുർപ്പി; ഒഡിഷയിലെ ചുവന്ന നെയ്‌ത്ത് ഉറുമ്പുകളിൽനിന്നു നിർമിച്ച സിമിലിപാൽ കായ് ചട്ണി; ബോഡോ സമുദായത്തിൽനിന്നുള്ള പരമ്പരാഗത നെയ്‌ത്തുവസ്ത്രമായ ബോഡോ അരോനൈ എന്നിവ ഉൾപ്പെടെ നിരവധി ഇനങ്ങൾക്കു ജിഐ അംഗീകാരം ലഭിച്ചു. കൂടാതെ, ഗോത്രസമൂഹങ്ങളുടെ വൈവിധ്യമാർന്ന ഭാഷകൾ, പാരമ്പര്യങ്ങൾ, സാംസ്കാരിക സമ്പ്രദായങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതിനും സൂക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി മുന്നൂറിലധികം ഗോത്ര പൈതൃക സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

ഭഗവാൻ ബിർസ മുണ്ടയുടെ പാരമ്പര്യത്തിന് ആദരം

നവംബർ 15 ജൻജാതീയ ഗൗരവ് ദിനമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി, ഭഗവാൻ ബിർസ മുണ്ടയെ ആദരിച്ചു. ഝാർഖണ്ഡിലെ ഉലിഹാതുവിലുള്ള മുണ്ടയുടെ ജന്മസ്ഥലം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി അദ്ദേഹം മാറി. റാഞ്ചിയിലെ ഭഗവാൻ ബിർസ മുണ്ട സ്മാരകോദ്യാനവും സ്വാതന്ത്രസമരസേനാനി മ്യൂസിയവും, മുണ്ടയുടെ 25 അടിയുള്ള പ്രതിമയും മറ്റു ഗോത്രവർഗ സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കുന്നതും ഈ അംഗീകാരത്തിന് അടിവരയിടുന്നു. ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, ശ്രീവിജയപുരത്തെ വനവാസി കല്യാൺ ആശ്രമത്തിൽ അദ്ദേഹത്തിന്റെ വലിയ പ്രതിമ സ്ഥാപിക്കും. സ്ഥാപിക്കുന്നതിനു മുമ്പായി, പ്രതിമയുമേന്തി വിവിധ സ്ഥലങ്ങളിലേക്കു “ഗൗരവ് യാത്ര” സംഘടിപ്പിക്കും.

ഗോത്രപാരമ്പര്യത്തിനായുള്ള വലിയ വേദി – ആദി മഹോത്സവം

2017ൽ തുടക്കമിട്ടതു മുതൽ, ‘ആദി മഹോത്സവം’ ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ ഗോത്രവർഗ സംരംഭകത്വവും സാംസ്കാരിക വിനിമയവും പ്രോത്സാഹിപ്പിച്ചു. ഇതുവരെ 37 പതിപ്പുകൾ നടന്നു. ഗോത്രകാര്യമന്ത്രാലയത്തിനു കീഴിലുള്ള ഗോത്രവർഗ സഹകരണ വിപണന വികസന ഫെഡറേഷൻ (TRIFED) സംഘടിപ്പിച്ച ഈ മേളയിൽ ആയിരത്തിലധികം ഗോത്രവർഗ കരകൗശല വിദഗ്ധർ പങ്കെടുക്കുകയും മുന്നൂറിലധികം സ്റ്റാളുകളിലായി വൈവിധ്യമാർന്ന ഗോത്രകലകൾ, പുരാവസ്തുക്കൾ, കരകൗശല വസ്തുക്കൾ, വിഭവങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തു. ജി-20 ഉച്ചകോടിയിൽ, ഗോത്രവർഗ കരകൗശല തൊഴിലാളികളുടെ പ്രവർത്തനത്തിന് കൂടുതൽ അന്താരാഷ്‌ട്ര സ്വീകാര്യത ലഭിച്ചു.

ഗോത്രവർഗ സ്വാതന്ത്ര്യസമരസേനാനികൾക്ക് ആദരം

ബിർസ മുണ്ട, റാണി കമലാപതി, ഗോണ്ഡ് മഹാറാണി വീരദുർഗാവതി തുടങ്ങിയ ഗോത്രവർഗ സ്വാതന്ത്ര്യസമരസേനാനികളെ കേന്ദ്ര ഗവണ്മെന്റ് ആദരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തെ രൂപപ്പെടുത്തിയ ഖാസി-ഗാരോ, മിസോ, കോൾ പ്രക്ഷോഭങ്ങൾ തുടങ്ങിയ മുന്നേറ്റങ്ങളും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭോപ്പാലിലെ ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷന്റെ പേര് റാണി കമലാപതി റെയിൽവേ സ്റ്റേഷൻ എന്നും മണിപ്പൂരിലെ കൈമൈ റെയിൽവേ സ്റ്റേഷന്റെ പേര് റാണി ഗൈഡിൻല്യൂ സ്റ്റേഷൻ എന്നും പുനർനാമകരണം ചെയ്തു. കൂടാതെ, ഇന്ത്യയിലുടനീളം സ്വാതന്ത്ര്യസമര മ്യൂസിയങ്ങൾ വികസിപ്പിക്കുന്നു. റാഞ്ചിയിലെ ഭഗവാൻ ബിർസ മുണ്ട ഗോത്രവർഗ സ്വാതന്ത്ര്യസമരസേനാനി മ്യൂസിയം, ജബൽപുരിലെ രാജ ശങ്കർ ഷാ രഘുനാഥ് ഷാ മ്യൂസിയം, ഛിന്ദ്വാരയിലെ ബാദൽ ഭോയ് ഗോത്രവർഗ സ്വാതന്ത്ര്യസമരസേനാനി മ്യൂസിയം എന്നിങ്ങനെ മൂന്നെണ്ണം ഇതിനകം പൂർത്തിയായി.

ഗോത്രവർഗ കയറ്റുമതി വിപുലീകരിക്കൽ

ഇന്ത്യയുടെ ഗോത്ര ഉൽപ്പന്നങ്ങൾ അന്താരാഷ്‌ട്രതലത്തിൽ പ്രചാരം നേടുകയാണ്. 2017ൽ, അരാകു കാപ്പി പാരീസിൽ ആദ്യത്തെ ജൈവ കോഫി ഷോപ്പ് തുറന്നതിലൂടെ ആഗോള വിപണികളിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തി. അതുപോലെ, ഛത്തീസ്ഗഢിൽ നിന്നുള്ള ജലാംശം നീക്കം ചെയ്ത മോഹുവ പൂക്കൾ ഫ്രാൻസ് ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര വിപണികളിൽ എത്തിയിട്ടുണ്ട്. ഷാളുകൾ, പെയിന്റിങ്ങുകൾ, തടി കൊണ്ടുണ്ടാക്കിയ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ, കുട്ടകൾ തുടങ്ങിയ ഗോത്ര ഉൽപ്പന്നങ്ങൾക്ക് വിദേശത്ത്, പ്രത്യേകിച്ച് അമേരിക്കയിൽ, വളരെയേറെ പ്രചാരമുണ്ട്. TRIFED ഔട്ട്‌ലെറ്റുകളിലൂടെയും ദേശീയ അന്തർദേശീയ ഇ-കൊമേഴ്സ് വേദികളുമായുള്ള പങ്കാളിത്തത്തിലൂടെയും ഈ ശ്രമങ്ങളെ ഗവണ്മെന്റ് പിന്തുണയ്‌ക്കുന്നു.

TRIFED വഴി ഗോത്രവർഗ ഉപജീവനമാർഗങ്ങളുടെ ശാക്തീകരണം

2024 നവംബറോടെ, 2,18,500 കരകൗശലത്തൊഴിലാളി കുടുംബങ്ങളെ TRIFED ശാക്തീകരിക്കുകയും, ട്രൈബ്സ് ഇന്ത്യ എന്ന ചില്ലറവിൽപ്പനശൃംഖലയിലൂടെ ഒ‌രുലക്ഷത്തിലധികം ഗോത്രവർഗ ഉൽപ്പന്നങ്ങളുടെ വില്പന സുഗമമാക്കുകയും ചെയ്തു. കരകൗശലത്തൊഴിലാളികളെ വിശാലമായ വിപണികളുമായി ബന്ധിപ്പിച്ച്, അതുല്യമായ കരകൗശല വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സുസ്ഥിര വരുമാന സ്രോതസ്സുകൾ ഉറപ്പാക്കുന്നതിലൂടെയും ഈ സംരംഭം ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നു.

ഇന്ത്യയിലെ ഗോത്രസമൂഹങ്ങളോടുള്ള പ്രധാനമന്ത്രി മോദിയുടെ പ്രതിജ്ഞാബദ്ധത അവരുടെ പൈതൃകം ഉയർത്തുന്നതിനും സംരക്ഷിക്കുന്നതിനും അവരുടെ സംഭാവനകളെ ദേശീയ ആഖ്യാനത്തിൽ സമന്വയിപ്പിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളിൽ പ്രതിഫലിക്കുന്നു. ഈ സംരംഭങ്ങൾ ഗോത്ര സമൂഹങ്ങളുടെ ആഴത്തിലുള്ള സാംസ്കാരിക വേരുകളെ ആദരിക്കുകയും അവരെ ശാക്തീകരിക്കുകയും അവരുടെ ശബ്ദങ്ങളും ഗാഥകളും ലോകത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്യുന്നു.

Tags: Narendra ModiJanjatiya Gaurav daytribal developmentbhagavan birsa munda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.